❝ വേട്ടയാടുന്ന 🔥⚽ പാദങ്ങൾ കൂടുതൽ
തവണ 👟👑 സ്വർണ്ണത്തിൽ അലങ്കരിച്ചതും
ഈ സീസണിലെ ⚽✌️ സാധ്യതയും ❞

ഒരു ഫുട്ബോൾ മത്സരത്തിൽ ഏറ്റവും പ്രയാസമേറിയ കാര്യമാണ് ഗോൾ നേടുക എന്നത്. അതുകൊണ്ട് തന്നെ ഗോൾ നേടുന്ന വിദഗ്ധരായ താരങ്ങൾ തന്നെ ഒരു ടീമിലും ഉണ്ടാവും. ഗോളുകൾ മത്സരങ്ങളെ വിജയിപ്പിക്കുന്നു എന്നത് കൊണ്ട് തന്നെ ഫുട്ബോൾ ആരാധകർ സ്‌ട്രൈക്കർമാരിൽ കൂടുതൽ ആകൃഷ്ടരാകുന്നതിൽ അത്ഭുതമില്ല. പക്ഷെ തന്ത്രപരമായ പ്ലേമേക്കർമാർ ഉണ്ടെങ്കിൽ മാത്രമാണ് സ്‌ട്രൈക്കർമാർക്ക് ഗോൾ നേടാൻ സാധിക്കു എന്നത് വാസ്തവമാണ്.ഓരോ സീസണിലും ലീഗിലും മികച്ച ഗോൾ സ്‌കോറർമാർക് അവാർഡുകൾ നൽകുന്നതോടൊപ്പം യൂറോപ്പിൽ ഏറ്റവും കൂടുതൽ ലീഗ് ഗോളുകൾ നേടുന്ന കളിക്കാരന് ഗോൾഡൻ ഷൂ അവാർഡും നൽകുന്നുണ്ട്.ഒരു സീസണിൽ ഏറ്റവും കൂടുതൽ ലീഗ് ഗോളുകൾ നേടിയ യൂറോപ്യൻ ഗോൾഡൻ ഷൂ റെക്കോർഡും ഏറ്റവും കൂടുതൽ അവാർഡ് നേടിയ കളിക്കാരും ആരാണെന്ന് പരിശോധിക്കാം.

2011-12 സീസണിൽ 50 ഗോളുകൾ നേടി യൂറോപ്യൻ ഗോൾഡൻ ഷൂ അവാർഡ് നേടിയ ലയണൽ മെസ്സിയാണ് ഗോൾഡൻ ഷൂ നേടിയവരിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയത്. ആ സീസണിൽ 37 കളികളിൽ നിന്നാണ് ബാഴ്സലോണ സൂപ്പർ താരം 50 ഗോളുകൾ നേടിയത്.ആ സീസണിൽ ലാ ലിഗയിൽ ഗെയിമിന് ഓരോ ഗോൾ അനുപാതം 1.35 ആയിരുന്നു. 2011-12 ൽ മെസ്സിയുടെ മികച്ച ഗോൾ സ്‌കോറിംഗ് ഉണ്ടായിട്ടും ബാഴ്സക്ക് കിരീടം നേടാനായില്ല .2011-12 സീസണിൽ റൊണാൾഡോ റയലിന് വേണ്ടി 46 ഗോളുകൾ നേടി .

റയൽ മാഡ്രിഡായിരുന്നു ആ സീസണിൽ ചാമ്പ്യന്മാർ. 2014 – 15 സീസണിൽ റയൽ മാഡ്രിഡിന് വേണ്ടി 48 ഗോളുകൾ നേടി ക്രിസ്റ്റ്യാനോ റൊണാൾഡോ കൂടുതൽ ഗോൾ നേടിയവരിൽ രണ്ടാമതായി.1976-77ൽ ഡൈനാമോ ബുക്കുറെസ്റ്റിക്ക് വേണ്ടി ഡുഡു ജോർജസ്കു 47 ഗോളുകൾ നേടിയപ്പോൾ ഹെക്ടർ യസാൾഡെ 1973-74 ൽ പോർച്ചുഗീസ് ക്ലബായ സ്പോർട്ടിംഗിനായി 46 ഗോളുകൾ നേടി അടുത്ത സ്ഥങ്ങളിലെത്തി.2012-13 ൽ 46 ഗോളുകളുമായി മെസ്സി അഞ്ചാം സ്ഥാനത്തെത്തി.

കരിയറിൽ ഇതുവരെ ആറ് തവണ ലയണൽ മെസ്സി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയതിനുളള ഗോൾഡൻ ഷൂ അവാർഡ് നേടിയിട്ടുണ്ട്.2009-10 ,2011-12, 2012-13, 2016-17, 2017-18, 2018-19 വർഷങ്ങളിൽ മെസ്സി പുരസ്‌കാരം നേടി. 2007-08 ലാണ് മാഞ്ചസ്റ്റർ യുണൈറ്റഡിനായി കളിക്കുന്നതിനിടെ റൊണാൾഡോ ആദ്യമായി അവാർഡ് നേടിയത്. മൂന്നു തവണ റയൽ മാഡ്രിഡിനൊപ്പവും അവാർഡ് റൊണാൾഡോ കരസ്ഥമാക്കി. 2013-14 ൽ ലിവർപൂളിനായി കളിച്ചിരുന്ന ലൂയിസ് സുവാരസുമായി റൊണാൾഡോ അവാർഡ് പങ്കിട്ടു.തിയറി ഹെൻ‌റി, ഗെർ‌ഡ് മുള്ളർ, യൂസിബിയോ എന്നി ഇതിഹാസ താരങ്ങൾ രണ്ടു തവണ യൂറോപ്പിലെ ടോപ് സ്കോറർ അവാർഡ് കരസ്ഥമാക്കിയിട്ടുണ്ട്.

ഈ സീസണിൽ 40 ഗോളുമായി ബയേൺ മ്യൂണിക്ക് സൂപ്പർ താരം റോബർട്ട് ലെവെൻഡോസ്‌കി ഗോൾഡൻ ഷൂ പോരാട്ടത്തിൽ മുന്നിൽ നിൽക്കുന്നത്. 30 ഗോളുമായി ബാഴ്സലോണ സുപ്പർ താരം ലയണൽ മെസ്സിയും 29 ഗോളുമായി യുവന്റസ് സൂപ്പർ താരം റൊണാൾഡോയും രണ്ടും മൂന്നും സ്ഥാനങ്ങളിലാണ്. 27 ഗോളുമായി ഐൻട്രാച്ച് ഫ്രാങ്ക്ഫർട്ടിന്റെ പോർച്ചുഗൽ സ്‌ട്രൈക്കർ ആന്ദ്രെ സിൽവ നാലാമതും ,26 ഗോളുമായി എംബപ്പേ 25 ഗോളുമായി ബോറുസിയ ഡോർട്മണ്ട് സ്‌ട്രൈക്കർ എർലിംഗ് ഹാലാൻഡ് , എന്നിവർ അഞ്ചും ആരും സ്ഥാനങ്ങളിലാണ്.

23 ഗോളുകൾ നേടി റൊമേലു ലുകാകു ഏഴാമതും ,22 ഗോളുകൾ നേടി വിയ്യ റയൽ സ്‌ട്രൈക്കർ ജെറാർഡ് മോറെനോ എട്ടാമതും ,22 ഗോളുകൾ നേടി അറ്റലാന്റ സ്‌ട്രൈക്കർ ലൂയിസ് മുരിയൽ ഒന്പതാമതും , 21 ഗോളുമായി കരീം ബെൻസെമ,ഹാരി കെയ്ൻ,മുഹമ്മദ് സലാ, ഫിയോറെന്റീന സ്‌ട്രൈക്കർ ദുസാൻ വ്ലഹോവിക് എന്നിവർ തുടർന്നുള്ള സ്ഥാനങ്ങളിലാണ്.