❝രണ്ടു⚽🚩ലീഗിലാണെങ്കിലും ഫുട്‍ബോൾ👑⚽👑രാജാക്കന്മാരുടെ പോരാട്ടം🔥🤝നേർക്കുനേർ തന്നെ ❞ ഗോൾഡൻ ബൂട്ട് യാത്രയിൽ ഇഞ്ചോടിഞ്ചു പോരാട്ടവുമായി രാജാധിരാജന്മാർ…

യൂറോപ്യൻ ഗോൾഡൻ ഷൂ പോരാട്ടത്തിൽ സൂപ്പർ താരങ്ങളായ മെസ്സിയും റൊണാൾഡോയും ഒപ്പത്തിനൊപ്പം. തന്റെ 17 വർഷം നീണ്ട കരിയറിൽ 6 തവണ മെസ്സി ഗോൾഡൻ ഷൂ പുരസ്കാരം നേടിയിട്ടുണ്ട് 19 വർഷത്തെ കരിയറിൽ റൊണാൾഡോ 4 തവണയും പുരസ്കാരം സ്വന്തമാക്കി. ബുധനാഴ്ച സ്പാനിഷ് ലാ ലീഗയിൽ എൽച്ചെക്കെതിരെ നടന്ന മത്സരത്തിൽ ഇരട്ട ഗോൾ നേടിയ മെസ്സി ലാ ലീഗ്‌ ടോപ് സ്‌കോറർ പട്ടികയിൽ 18 ഗോളുമായി ഒന്നാമതെത്തുകയും , യൂറോപ്യൻ ഗോൾഡൻ ഷൂ പോരാട്ടത്തിൽ യുവന്റസ് താരം റൊണാൾഡോക്കൊപ്പം എത്തുകയും ചെയ്തു. 18 ഗോളുമായി റൊണാൾഡോയാണ് ഇറ്റാലിയൻ സിരി എയിലെ ടോപ് സ്‌കോറർ.

ഗോൾഡൻ ഷൂ പട്ടികയിൽ റൊണാൾഡോക്കും , ഐൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ട് സ്ട്രൈക്കർ ആൻഡ്രെ സിൽവക്കും ഒപ്പം 36 പോയിന്റുമായി മെസ്സി നാലാം സ്ഥാനത്താണ്. റൊണാൾഡോ അഞ്ചും ,സിൽവ ആറാമതുമാണ്.ഈ സീസണിൽ ലാലിഗ സാന്റാൻഡറിൽ മെസ്സി നേടിയ 18 ഗോളുകളിൽ 11 ഗോളുകളും പിറന്നത് അവസാന 7 മത്സരങ്ങളിലാണ്. അവസാന 7 കളികളിലും 4 കളികളിൽ ഇരട്ട ഗോളുകൾ നേടിയിട്ടുണ്ട് .

ജർമൻ ബുണ്ടസ്‌ലീഗിൽ ഈ സീസണിൽ ഇതുവരെ 26 ഗോളുകൾ നേടിയ പോളിഷ് സ്‌ട്രൈക്കർ റോബർട്ട് ലെവാൻഡോവ്സ്കി 52 ​​പോയിന്റുമായി യൂറോപ്പിലെ ഏറ്റവും മികച്ച ഗോൾ സ്‌കോററുടെ പട്ടികയിൽ ഒന്നാമതായി തുടരുന്നു.അതിശയകരമെന്നു പറയട്ടെ, ലെവാൻഡോവ്സ്കി ഒരിക്കലും ഗോൾഡൻ ഷൂ നേടിയിട്ടില്ല. 2019/20 ൽ ലാസിയോയുടെ സിറോ ഇമ്മൊബൈലിനു പിന്നിലായിരുന്നു ലെവയുടെ സ്ഥാനം.

40.5 പോയിന്റുമായി നോർവീജിയൻ ക്ലബ് ബോഡോ / ഗ്ലിംറ്റിന്റെ ഡാനിഷ് ഫോർവേഡ് കാസ്പർ ജങ്കർ രണ്ടാമതാണ്. 25 ഗോളുകളാണ് ഡാനിഷ് താരം നേടിയത്.37.5 പോയിന്റുമായി നോർവീജിയൻ താരം അമൽ പെല്ലെഗ്രിനോ മൂന്നാമതുമാണ്. 34 .5 പോയിന്റുമായി ജെങ്ക് സ്‌ട്രൈക്കർ പോൾ എബെരെ ഒനുവാച്ചു ഏഴാമതും , 34 പോയിന്റ് വീതം നേടി ഡോർട്മുണ്ട് താരം ഏർലിങ് ഹാലാൻഡ് എട്ടാമതും ,ഇന്റർ സ്‌ട്രൈക്കർ റൊമേലു ലുകാകു ഒന്പതാമതും, ലിവർപൂൾ താരം മുഹമ്മദ് സലാ പത്താമതുമാണ്.

ഗോൾഡൻ ഷൂ സ്റ്റാൻഡിങ്ങ്;-

1.റോബർട്ട് ലെവാൻഡോവ്സ്കി (ബയേൺ മ്യൂണിച്ച്) 52 പോയിന്റ്
2.കാസ്പർ ജങ്കർ (ബോഡോ / ഗ്ലിംറ്റ്) 40,5 പോയിന്റ്
3.അമാൽ പെല്ലെഗ്രിനോ (ക്രിസ്റ്റ്യൻസുണ്ട്) 37,5 പോയിന്റ്
4.ലയണൽ മെസ്സി (ബാഴ്‌സലോണ) 36 പോയിന്റ്
5.ക്രിസ്റ്റ്യാനോ റൊണാൾഡോ (യുവന്റസ്) 36 പോയിന്റ്
6.ആൻഡ്രെ സിൽവ (ഐൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ട്) 36 പോയിന്റ്
7.പോൾ എബെരെ ഒനുവാച്ചു (ജെങ്ക്) 34,5 പോയിന്റ്
8.എർലിംഗ് ഹാലാൻഡ് (ബോറുസിയ ഡോർട്മണ്ട്) 34 പോയിന്റ്
9.റൊമേലു ലുകാകു (ഇന്റർ) 34 പോയിന്റ്
10.മുഹമ്മദ് സലാ (ലിവർപൂൾ) 34 പോയിന്റ്