❝ ചിന്തകൾക്കുമപ്പുറമുള്ള 🙆‍♂️💰 സാമ്പത്തിക
നേട്ടം എല്ലാ 😋🤑 മറന്ന് ക്ലബുകളും ❞

യൂറോപ്യൻ സൂപ്പർ ലീഗിൽ പങ്കെടുക്കുന്ന ഓരോ രാജ്യത്തെയും ആഭ്യന്തര ലീഗിന്റെ നേതൃത്വവും ഫുട്ബോൾ അസോസിയേഷനുകളും യുവേഫയും ഫിഫയുമെല്ലാം എതിരായിട്ടു കൂടി ടൂർണമെന്റ് നടത്താനുള്ള തീരുമാനവുമായി മുന്നോട്ടു പോവാനാണ് ലീഗിന്റെ മേധാവികളുടെ തീരുമാനം. യൂറോപ്യൻ സൂപ്പർ ലീഗിലേക്ക് ക്ലബുകളെ ആകർഷിക്കുന്നത് വലിയ സാമ്പത്തിക ലാഭം തന്നെയാണ് . യുവേഫ ചാമ്പ്യൻസ് ലീഗിൽ നിന്ന് കിട്ടുന്നതിനേക്കാൾ വലിയ തുകയാണ് ക്ലബുകൾക്ക് സൂപ്പർ ലീഗിൽ നിന്ന് കിട്ടുക.

റയൽ മാഡ്രിഡിന്‍റെയും മാഞ്ചസ്റ്റർ യുണൈറ്റഡിന്‍റെയും നേതൃത്വത്തിൽ തുടങ്ങാനിരിക്കുന്ന യൂറോപ്യൻ സൂപ്പർ ലീഗിൽ കളിക്കാൻ പന്ത്രണ്ട് ക്ലബുകളാണ് സമ്മതമറിയിച്ചിരിക്കുന്നത്. സ്പെയ്നിലെയും ഇംഗ്ലണ്ടിലെയും ഇറ്റലിയിലെയും ഫുട്ബോൾ അസോസിയേഷനുകളും യുവേഫയും ഫിഫയുമെല്ലാം എതിരാണെങ്കിലും സൂപ്പർ ലീഗുമായി മുന്നോട്ടുപോകാനാണ് ക്ലബുകളുടെ തീരുമാനം.സൂപ്പർ ലീഗിൽ പങ്കെടുത്താൽ കിട്ടുന്ന വലിയ സാമ്പത്തിക ലാഭം തന്നെയാണ് ഇതിന് കാരണം. സൂപ്പർ ലീഗിൽ പങ്കെടുത്താൽ മാത്രം ഓരോ ക്ലബിനും നാനൂറു മില്യൺ ഡോളർ വരെയാണ് പ്രതിഫലമായി കിട്ടുക. നിലവിൽ യുവേഫ ചാമ്പ്യൻസ് ലീഗ് വിജയികൾക്ക് ലഭിക്കുന്നതിനേക്കാൾ നാലിരട്ടിയാണിത്.


അമേരിക്കൻ ബാങ്കായ ജെപി മോർഗൻ ഈ പ്രോജെക്ടിനു വേണ്ടി ആറു ബില്യൺ യൂറോ നൽകുമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. പ്രമുഖ ഓൺലൈൻ മീഡിയ പ്ലാറ്റ്‌ഫോമായ ഡിഎസെഡ്എൻ ലീഗിന്റെ ടെലിവിഷൻ അവകാശത്തിനു വേണ്ടി 3.5 ബില്യൺ ഡോളറാണ് മുടക്കുന്നത്.യുഎസ് ബാങ്കിംഗ് ഹെവിവെയ്റ്റ്സ് ജെ പി മോർഗൻ സൂപ്പർ ലീഗിനെയും പിന്തുണയ്ക്കാനുള്ള പദ്ധതികൾ തിങ്കളാഴ്ച പ്രഖ്യാപിച്ചു.യൂറോപ്യൻ സൂപ്പർ ലീഗ് ടീമുകൾക്ക് ജെപി മോർഗൻ 6 ബില്യൺ ഡോളർ (4.32 ബില്യൺ ഡോളർ) നൽകുമെന്ന് ടൈംസിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.കോവിഡ്-19 കാലയളവിൽ നഷ്ടം നികത്താൻ ഒരു ക്ലബിന് 123 മില്യൺ ഡോളർ (89 മില്യൺ ഡോളർ) മുതൽ 430 മില്യൺ ഡോളർ (310 മില്യൺ ഡോളർ) വരെ “ഇൻഫ്രാസ്ട്രക്ചർ ഗ്രാന്റ്” നൽകും.

ആദ്യം സമ്മതമറിയിക്കുന്ന പതിനഞ്ചു ക്ലബുകൾ സ്ഥിരാംഗങ്ങൾ എന്ന നിലയിലാണ് സൂപ്പർ ലീഗ് വിഭാവനം ചെയ്തിരിക്കുന്നത്. ഇതിനൊപ്പം ഓരോ വർഷവും അഞ്ച് ക്ലബുകളെക്കൂടി ലീഗിൽ ഉൾപ്പെടുത്തും.പത്ത് ടീമുകളടങ്ങുന്ന രണ്ടു ഗ്രൂപ്പുകളായി ഇവരെ തിരിച്ച് ഓരോ ഗ്രൂപ്പിൽ നിന്നും ആദ്യ നാല് സ്ഥാനക്കാർ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറും.റയൽ മാഡ്രിഡ്, ബാഴ്‌സലോണ, അത്ലറ്റികോ മാഡ്രിഡ്, മാഞ്ചസ്റ്റർ യുണൈറ്റഡ്, മാഞ്ചസ്റ്റർ സിറ്റി, ചെൽസി, ലിവർപൂൾ, ആഴ്‌സണൽ, ടോട്ടനം, യുവന്‍റസ്, എസി മിലാൻ, ഇന്റർ മിലാൻ എന്നിവരാണ് സൂപ്പർ ലീഗിലെ ആദ്യ 12 ടീമുകൾ. ബയേൺ മ്യൂണിക്ക്, പി എസ് ജി എന്നിവരെയും സൂപ്പർ ലീഗിലേക്ക് പ്രതീക്ഷിക്കുന്നുണ്ട്. എന്നാൽ ജർമ്മനിയിലേയും ഫ്രാൻസിലേയും ക്ലബുകൾ സൂപ്പർ ലീഗിലേക്കില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് .