❝ ആരാധകരുടെ 💪🔥പ്രധിഷേധം ഫലം കണ്ടു,
യൂറോപ്യൻ💔🏆 സുപ്പർ ലീഗിന് ⚽🔐 പൂട്ട് വീണു ❞

കഴിഞ്ഞ രണ്ടു ദിവസമായി ഫുട്ബോൾ ലോകത്തെ പിടിച്ചു കുലുക്കിയ വാർത്തയായിരുന്നു യൂറോപ്പിലെ പ്രധാന 12 ടീമുകൾ പങ്കെടുക്കുന്ന യൂറോപ്യൻ സൂപ്പർ ലീഗിന്റെ പ്രഖ്യാപനം. യൂറോപ്യൻ ഫുട്ബോളിലെ അതികായകന്മാരായ റയൽ മാഡ്രിഡ് , ബാഴ്സലോണ, മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നിവർ നേതൃത്വം നൽകിയ സൂപ്പർ ലീഗ് എന്നാൽ ഇപ്പോൾ തകർച്ചയുട വക്കിലാണ്. ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികളുടെ കനത്ത എതിർപ്പാണ് സൂപ്പർ ലീഗിനെതിരെ ഉയർന്നു കൊണ്ടിരിക്കുന്നത്. പരിശീലകരും, താരങ്ങളും ,ഫുട്ബോൾ പണ്ഡിറ്റുകളും ഇതിനെതിരെ ശബ്ദം ഉയർത്തിയതോടെ ക്ലബ്ബുകൾ തീരുമാനം പുനഃപരിശോധിക്കാൻ മുന്നിട്ടിറങ്ങിയിരിക്കുകയാണ്.

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ടീമുകളാണ് ആദ്യ പിന്മാറാൻ തയ്യാറായി വന്നത്. ചെൽസി, ലിവർപൂളിന്റെയും പ്രീമിയർ ലീഗ് മത്സരങ്ങൾക്ക് മുൻപ് സ്റ്റേഡിയത്തിനു പുറത്ത് ആരാധകർ പ്രതിഷേധവുമായി എത്തുകയും ചെയ്തു.ചെൽസി, മാഞ്ചസ്റ്റർ സിറ്റി, യുണൈറ്റഡ് , ടോട്ടൻഹാം ആഴ്സനൽ, അത്ലറ്റിക്കോ മാഡ്രിഡ്,ബാഴ്സലോണ എന്നീ‌ ടീമുകളും സൂപ്പർ ലീഗിൽ നിന്ന് പിന്മാറാൻ തീരുമാനിച്ചതയാണ് ഇപ്പോൾ പുറത്ത് വരുന്ന വാർത്തകൾ. കൂടുതൽ ക്ലബ്ബുകൾ പിന്മാറാൻ ആഗ്രഹിക്കുന്നതായി റിപ്പോർട്ടുകൾ പുറത്ത് വന്നതോടെയാണ് പിറവിയെടുക്കും മുൻപേ സൂപ്പർ ലീഗ് തകരുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുന്നത്.

ഔദ്യോഗികമായി ക്ലബ്ബുകൾ ഒന്നും പ്രതികരിച്ചില്ലെങ്കിലും ഇവർ പിന്മാറുന്നതോടെ സൂപ്പർ ലീഗിന് അന്ത്യമാകും.ഇംഗ്ലീഷ് ക്ലബുകൾ പിന്മാറിയതിനു പിന്നാലെ ഇറ്റാലിയൻ ക്ലബുകളായ മിലാനും എ സി മിലാനും തങ്ങൾ പിന്മാറുക ആണെന്ന് അറിയിച്ചു.എന്നാൽ പ്രതിഷേധങ്ങൾ ശക്തമായതോടെ സൂപ്പർ ലീഗ് തൽക്കാലം നടത്തുന്നില്ല എന്ന് സൂപ്പർ ലീഗ് അധികൃതർ അറിയിച്ചു. തെറ്റുകുറ്റങ്ങൾ പരിഹരിച്ച്‌ കൊണ്ട് സൂപ്പർ ലീഗ് പ്രൊജക്ട് തിരികെവരും എന്നു അവർ ഔദ്യോഗിക പത്ര കുറിപ്പിൽ അറിയിച്ചു.

ആരാധകരും താരങ്ങളും ക്ലബുകളും എടുത്ത കടുത്ത നിലപാടുകളാണ് സമ്പന്ന ക്ലബുകളുടെ അത്യാഗ്രഹങ്ങളാൽ പിറന്ന സൂപ്പർ ലീഗ് ആശയത്തെ തുടക്കത്തിൽ തന്നെ ഇല്ലാതാക്കാൻ സഹായിച്ചത്.ലീഗിനെതിരെ ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികൾ ഉയർത്തിയ പ്രതിഷേധമാണ് സൂപ്പർ ലീഗ് മുളയിലേ നുള്ളാൻ സാധിച്ചത് ‌.