❝കിരീടമുറപ്പിച്ച് സിറ്റിയും, ബയേണും, ഇന്ററും ; ഫോട്ടോ ഫിനിഷിംഗിലേക്ക് ലാ ലീഗയും , ഫ്രഞ്ച് ലീഗും❞

ആരൊക്കെ വീണാലും ആരു വാണാലും ലോകം കാതോർക്കുന്ന ആവേശപോരാട്ടങ്ങളാണ് യൂറോപ്യൻ ഫുട്​ബാൾ​. കിരീട നേട്ടങ്ങളുടെ നെറുകെയിലേക്ക്​ ഇനിയേറെയില്ലെന്നിരിക്കെ ​മുൻനിര ലീഗുകളിൽ ആരൊക്കെയാകും ചാമ്പ്യന്മാർ? പൊടിപോലും ബാക്കിനിർത്താതെ മണിക്കൂറുകൾ കൊണ്ട്​ ഇല്ലാതായിപോയ സുപർ ലീഗിന്​ ആദ്യം പേരുനൽകിയ വമ്പന്മാർ തന്നെ ലീഗുകളിലും കിരീടം പിടിക്കുമോ? അതോ വലിയ പേരുകളില്ലാത്തവർ ഇത്തവണ കറുത്ത കുതിരകളാകുമോ?

ലാ ലിഗ

ഇന്നലെ നടന്ന മത്സരത്തിൽ റയൽ ബെറ്റിസുമായി സമനില വഴങ്ങിയതോടെ ലാ ലീഗയിൽ റയൽമാഡ്രിഡിന് വൻ തിരിച്ചടി നേരിട്ടത്. ഇന്ന് നടക്കുനാണ് മത്സരത്തിൽ വിയ്യ റയലിനെ പരാജയപെടുത്തിയാൽ ബാഴ്സക്ക് പോയിന്റ് ടേബിളിൽ റയലിനെ മറികടന്നു രണ്ടാമത്തേതാണ് സാധിക്കും.റയലിനേക്കാൾ രണ്ടു മത്സരങ്ങൾ കുറവാണു ബാഴ്സ കളിച്ചിട്ടുള്ളത് . രണ്ടാമതുള്ള റയലുമായി അകലം രണ്ടു പോയി​ന്‍റ ഉള്ളൂവെങ്കിലും പോരാട്ടം ഏറെ മുന്നോട്ടുപോയ ലീഗിൽ കിരീടവുമായേ മടങ്ങൂ എന്ന്​ അത്​ലറ്റികോ മഡ്രിഡ്​ വിശ്വസിക്കുന്നു. നാലാമതുള്ള സെവിയ്യക്കു പോലും സാധ്യതകളുടെ കവാടം ചെറുതായി തുറന്നുകിടപ്പുണ്ട്​. അത്ലറ്റികോ മാഡ്രിഡിന് ആറും,റയലിന് അഞ്ചും, ബാഴ്സക്ക് ഏഴും, സെവിയ്യക്ക് ആറും മത്സരങ്ങളാണ് ബാക്കിയുള്ളത്.

ബുണ്ടസ്​ ലിഗ

ചാമ്പ്യൻസ്​ ലീഗ്​ സെമി കാണാതെ ​പുറത്തായതിന്‍റെ വിഷമം ബുണ്ടസ്​ ലിഗയിൽ തീർക്കുന്ന ബയേൺ തന്നെ ഇത്തവണ ചാമ്പ്യന്മാരാകുമെന്നുറപ്പ്​. രണ്ടാമന്മാരുമായി 10 പോയിന്‍റാണ്​ അകലം. എന്നാൽ ഇന്നലെ മെയ്ൻസിനോടേറ്റ തോൽവി ബയേണിന് കിരീടമുറപ്പിക്കാൻ ഇനിയും കാത്തിരിക്കേണ്ടി വരും.ഇന്നത്തെ മത്സരത്തിൽ രണ്ടാമതുള്ള ലൈപ്സിഗ് പരാജയപ്പെട്ടാൽ ബയേണിന് കിരീടം നേടാനാവും. ഇന്നലെ നടന്ന മത്സരത്തിൽ വിജയം നേടി ഹാലണ്ടിന്റെ ഡോർട്ട്മുണ്ട് ടോപ് ഫോർ ഫിനിഷിങ് സജീവമായിരിക്കുകാണ്. നാലാമതുള്ള ഫ്രാങ്ക്ഫർട്ടിന്റെ തോൽവി ഡോർട്മുണ്ടിന് സഹായകമായിരിക്കുയാണ്.

സീരി എ

തുടർച്ചയായി 10 കിരീടങ്ങളെന്ന യൂറോപ്യൻ റെക്കോഡായിരുന്നു യുവന്‍റസിന്‍റെ സ്വപ്​നമെങ്കിലും ഇത്തവണ തുടക്കത്തിലേ പാളി. നാലാം സ്​ഥാനത്തേക്കു തള്ളപ്പെട്ട ടീമിന്​ ഇനിയത്​ പിടിക്കാനാകുമെന്ന്​ തോന്നുന്നില്ല. പതിറ്റാണ്ടുകൾക്കിടെ ആദ്യമായി ഇന്‍റർ മിലാൻ കിരീടം മാറോടുചേർക്കുമെന്നാണ്​ സൂചന. രണ്ടാമതുള്ള എ.സി മിലാനുമായി 10 പോയിന്‍റിന്‍റെ അകലം ഇതിനകം നേടിക്കഴിഞ്ഞ ടീം തകർപ്പൻ ഫോമിലുമാണ്​. മറുവശത്ത്​, നാപോളി കൊമ്പുകുലച്ച്​ പിന്നാലെയുള്ളതിനാൽ നാലാം സ്​ഥാനവും ചാമ്പ്യൻസ്​ ലീഗ്​ ബെർത്തും പോലും യുവെ ഇതുവരെ ഉറപ്പിച്ചിട്ടില്ല. രണ്ടു പോയിന്‍റ്​ മാത്രമാണ്​ ഇരുവരും തമ്മിലെ വ്യത്യാസം.

ഫ്രഞ്ച് ലീഗ്​ വൺ

ചാമ്പ്യൻസ്​ ലീഗിലെത്തു​മ്പാൾ താരപ്രഭക്കൊത്ത പ്രകടനവുമായി ഏറെമുന്നിലാണെങ്കിലും പി.എസ്​.ജി ഇത്തവണ ഇവിടെ ചാമ്പ്യന്മാരാകുമോയെന്ന ആശങ്ക ഉണ്ടായിരുന്നു . എന്നാൽ ഇന്നലെ നടന്ന മത്സരത്തിൽ തകർപ്പൻ ജയത്തോടെ പാരീസ് ലില്ലിയെ മറികടന്നു ഒന്നാമതെത്തി. പാരിസിനെക്കാൾ ഒരു മത്സരം കുറവാണു ലില്ലേ കളിച്ചത്. മൊണാകോ മൂന്നാമതും ലിയോൺ നാലാമതുമുണ്ട്​. ഇനിയുള്ള നാല് മത്സരങ്ങളും പാരീസ് വിജയിച്ചാലും ലില്ലെയുടെ മത്സരങ്ങൾ ഫലങ്ങൾ നിർണായകമാകും. 34 മത്സരങ്ങളിൽ നിന്നും പിഎസ്ജിക്ക് 72 ഉം 33 മത്സരണങ്ങളിൽ നിന്നും ലില്ലിക്ക് 70 പോയിന്റുമാണുള്ളത്.

പ്രിമിയർ ലീഗ്​

ഇംഗ്ലീഷ്​ ലീഗിൽ ടീം ഒന്നേയുള്ളൂ. ആരു കപ്പുമായി മടങ്ങും എന്നതും തീരുമാനമായി കഴിഞ്ഞു. മാഞ്ചസ്റ്റർ സിറ്റി മാത്രം- 77 പോയിന്‍റാണ്​ ടീമിന്‍റെ സമ്പാദ്യം. രണ്ടാമതുള്ള യുനൈറ്റഡുമായി അകലം 11 പോയിന്‍റാണ്​, ഇനി അവശേഷിക്കുന്നതാക​ട്ടെ ആറു കളികൾ. മാഞ്ചസ്റ്റർ ടീമുകൾ എല്ലാം തീരുമാനിച്ചുറപ്പിച്ച ലീഗിൽ മൂന്നാമന്മാരായ ലെസ്റ്ററും നാലാമതുള്ള ചെൽസിയും ബഹുദൂരം പിറകിലാണ്​. നിലവിലെ ചാമ്പ്യന്മാരായ ലിവർപൂൾ കളിമറന്ന്​ വീട്ടിലിരിപ്പായതിനാൽ ആദ്യ നാലിൽ പോലും അവർക്ക്​ സ്വപ്​നങ്ങളില്ല. ടോട്ടൻഹാമിന്‍റെ അതേ പോയിന്‍റുമായി ഏഴാം സ്​ഥാനത്താണ്​ ലിവർപൂളിപ്പോൾ. ഇന്നലെ നേടിയ വിജയത്തോടെ ടോപ് ഫോർ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ് ചെൽസി .