സൗദി ക്ലബ്ബിലേക്ക് പോയാലും ക്രിസ്റ്റ്യാനോ റൊണാൾഡോ ചാമ്പ്യൻസ് ലീഗിൽ കളിക്കും |Cristiano Ronaldo
ഫുട്ബോൾ ലോകത്തെ ഇതിഹാസങ്ങളിൽ ഒരാളായി വാഴ്ത്തപ്പെടുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ കരിയർ യൂറോപ്പിൽ തന്നെ അവസാനിപ്പിക്കും എന്നായിരുന്നു ആരാധകർ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ വളരെ അപ്രതീക്ഷിതമായി യൂറോപ്യൻ ഫുട്ബോളിനോട് വിടപറഞ്ഞ് കൊണ്ട് സൗദി അറേബ്യൻ പ്രൊ ലീഗ് ക്ലബായ അൽ നസ്റുമായി കരാർ ഒപ്പിട്ടിരിക്കുകയാണ് പോർച്ചുഗീസ് സൂപ്പർ താരം.
2025 വരെ രണ്ടര സീസണുകൾക്കായി 200 ദശലക്ഷം യൂറോയുടെ കരാറാണ് റൊണാൾഡോക്കായി ക്ലബ് നല്കുന്നത്. ഈ കരാറോടെ യുവേഫ ചാമ്പ്യൻസ് ലീഗിലെ എക്കലത്തെയും ടോപ് സ്കോററായ റൊണാൾഡോക്ക് ഇനി യൂറോപ്യൻ ഫുട്ബോളിൽ കളിക്കാൻ സാധിക്കില്ല എന്നാണ് എല്ലാവരും കരുതിയിരുന്നത. എന്നാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നാസറിലെ പുതിയ കരാറിൽ ഒരു നിബന്ധനയുണ്ട്, അതായത് കരിയർ അവസാനിക്കുന്നതിന് മുമ്പ് അദ്ദേഹത്തിന് വീണ്ടും ചാമ്പ്യൻസ് ലീഗിൽ കളിക്കാൻ കഴിഞ്ഞേക്കും.

സൗദി ഇൻവെസ്റ്റ്മെന്റ് ഗ്രൂപ്പ് സ്വന്തമാക്കിയ പ്രീമിയർ ലീഗ് ക്ലബ്ബ് ന്യൂ കാസിൽ യുനൈറ്റഡ് അടുത്ത ചാമ്പ്യൻസ് ലീഗിന് കളിക്കുവാൻ യോഗ്യത നേടാൻ കഴിഞ്ഞാൽ ക്രിസ്ത്യാനോ റൊണാൾഡോക്ക് ന്യൂ ക്യാസിൽ യുണൈറ്റഡിൽ ചേരാം എന്ന ക്ലോസ് പുതിയ കരാറിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് മാർക്ക റിപ്പോർട്ട് ചെയ്യുന്നു.പ്രീമിയർ ലീഗിൽ തകർപ്പൻ ഫോമിൽ കളിക്കുന്ന ന്യൂ കാസിൽ യുണൈറ്റഡ് പോയിന്റ് ടേബിളിൽ നിലവിൽ മൂന്നാം സ്ഥാനത്താണ്, നിലവിലെ ഫോം തുടർന്നാൽ അടുത്ത ചാമ്പ്യൻസ് ലീഗിന് ന്യൂ കാസ്സിൽ യുണൈറ്റഡ് യോഗ്യത നേടും എന്ന കാര്യത്തിൽ സംശയമില്ല.
ചാമ്പ്യൻസ് ലീഗ് കളിക്കാൻ പ്രീമിയർ ലീഗ് പോയിന്റ് ടേബിളിലെ ആദ്യ നാല് സ്ഥാനക്കാർക്കാണ് അവസരമുള്ളത്. പ്രീമിയർ ലീഗിൽ ഓരോ ടീമിന്റെയും ലക്ഷ്യം ചാമ്പ്യൻ ആവാൻ അവസരം ഇല്ലെങ്കിൽ ആദ്യ നാലിൽ എത്തുക എന്നത് തന്നെയാണ് അതുകൊണ്ടുതന്നെ വലിയൊരു മത്സരമാണ് ചാമ്പ്യൻസ് ലീഗ് യോഗ്യതക്ക് വേണ്ടി നടക്കുക.ലോൺ അടിസ്ഥാനത്തിൽ ആയിരിക്കും റൊണാൾഡോ പ്രീമിയർ ലീഗിലേക്ക് തന്നെ തിരികെ എത്തുക. അത്തരത്തിലുള്ള ഒരു ക്ലോസ് റൊണാൾഡോയുടെ കോൺട്രാക്ടിൽ ഉണ്ട് എന്നാണ് മാർക്ക പറഞ്ഞിട്ടുള്ളത്.
Cristiano Ronaldo reportedly has a clause in his Al-Nassr contract to play for Newcastle United should they qualify for next season’s Champions League https://t.co/A9n52fZaOd
— Mirror Football (@MirrorFootball) January 2, 2023
റൊണാൾഡോ തിരികെ പ്രീമിയർ ലീഗിലേക്ക് തന്നെ എത്തുകയാണെങ്കിൽ അത് ആരാധകർക്ക് വളരെ ആവേശം പകരുന്ന ഒരു കാര്യമായിരിക്കും.ചാമ്പ്യൻസ് ലീഗിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് നിരവധി റെക്കോർഡുകൾ ഉണ്ട്. 140 ഗോളുമായി കോണ്ടിനെന്റൽ ടൂർണമെന്റിലെ എക്കാലത്തെയും മികച്ച സ്കോറർ കൂടിയാണ് റൊണാൾഡോ. 129 ഗോളുമായി ലയണൽ മെസ്സി റൊണാൾഡോക്ക് തൊട്ടു പിന്നിലുണ്ട്.