ലയണൽ മെസ്സിയും നെയ്മറും അണിനിരന്നിട്ടും പരാജയം ഒഴിവാക്കാൻ സാധിക്കാത്ത പിഎസ്ജി |Lionel Messi |Neymar

ഫ്രഞ്ച് ലീഗ് 1 ൽ രണ്ടമത്തെ തോൽവി നേരിട്ടിരിക്കുകയാണ് ചാമ്പ്യന്മാരായ പിഎസ്ജി.റോജോൺ പാർക്കിൽ നടന്ന മത്സരത്തിൽ റെന്നസിനോട് 1-0 ത്തിന്റെ ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങി. ഹമാരി ട്രോറിന്റെ 65-ാം മിനിറ്റിലെ സ്‌ട്രൈക്ക് അവരുടെ ആരാധകർക്ക് മുന്നിൽ റെന്നസിന് അർഹമായ വിജയം നേടിക്കൊടുത്തു. തോൽവിയോടെ ലിഗ് 1 ടേബിളിൽ പാരീസുകാർക്ക് ഇപ്പോൾ മൂന്ന് പോയിന്റിന്റെ ലീഡ് മാത്രമേയുള്ളൂ.

ഫോമിലുള്ള ലയണൽ മെസ്സിയും നെയ്മറും ലൈനപ്പിൽ ഉണ്ടായിരുന്നിട്ടും അവസരങ്ങൾ സൃഷ്ടിക്കാൻ പിഎസ്ജി പാടുപെട്ടു.ആദ്യ പകുതിയേക്കാൾ മോശം പ്രകടനമാണ് രണ്ടാം പകുതിയിൽ പിഎസ്ജി പുറത്തെടുത്തത്.അവസരങ്ങൾ സൃഷ്ടിക്കാൻ അവർ പാടുപെടുന്നത് തുടർന്നു.എഴുപതാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ എസ്ജിയുടെ പോസ്റ്റർ ബോയ് കൈലിയൻ എംബാപ്പെ സമനില നേടാനുള്ള മികച്ച അവസരം പാഴാക്കി.കളിയുടെ അവസാന 15 മിനിറ്റിൽ താളം കണ്ടെത്തുന്നതിൽ പിഎസ്ജി പരാജയപ്പെട്ടു, ഒടുവിൽ ദയനീയമായ തോൽവിയിൽ ഒതുങ്ങി. പിഎസ്ജി നിരയിൽ ഏറ്റവും മോശം പ്രകടനം നടത്തിയ താരങ്ങളിൽ ഒരാളായിരുന്നു ബ്രസീലിയൻ സൂപ്പർ താരം നെയ്മർ.

2022 ഫിഫ ലോകകപ്പിന് മുമ്പ് രീസിലെ ഏറ്റവും മികച്ച പ്രകടനക്കാരിൽ ഒരാളായിരുന്നു നെയ്മർ. തുടർച്ചയായ ഗോളുകൾ നേടുകയും അസിസ്റ്റുകൾ നൽകുകയും ചെയ്ത നെയ്മർ വേൾഡ് കപ്പ് കഴിഞ്ഞ് തിരിച്ചെത്തിയതുമുതൽ സീസണിലെ ആദ്യ പകുതിയുടെ നിഴൽപോലെ കാണപ്പെട്ടു.സ്ട്രാസ്ബർഗിനെതിരെ ചുവപ്പ് കാർഡ് കിട്ടുകയും ആംഗേഴ്സിനെതിരെ ഒരു ബുക്കിംഗ് ലഭിച്ചു. ഇന്നലെ റെന്നസിനെതിരെ ശരാശരിയിൽ തഴയുള്ള പ്രകടനമാണ് പുറത്തെടുത്തത്.റെന്നസിനെതിരെ നെയ്‌മറിന് ഗോളിനായി പൂജ്യം പ്രയത്‌നമേ ഉണ്ടായിരുന്നുള്ളൂ.

രണ്ട് ഡ്രിബിളുകൾക്കും അദ്ദേഹം പരാജയപ്പെട്ടു, 21 തവണ പൊസഷൻ നഷ്ടപ്പെട്ടു, രണ്ട് ഫൗളുകൾ ചെയ്തു, ആറ് ഗ്രൗണ്ട് ഡ്യുവലുകൾ നഷ്ടപ്പെട്ടു. മുൻ ബാഴ്‌സലോണ സൂപ്പർ താരം മറക്കാൻ ആഗ്രഹിക്കുന്ന രാത്രിയായിരുന്നു.ലോകകപ്പും ഗോൾഡൻ ബോൾ ജേതാവുമായ ലയണൽ മെസ്സി തന്റെ ഉയർന്ന നിലവാരത്തിൽ കളിക്കുനന്തിൽ പരാജയപെട്ടു.70-ാം മിനിറ്റിൽ എംബാപ്പെയ്ക്ക് മികച്ച അവസരം സൃഷ്ടിച്ചതല്ലാതെ ശ്രദ്ധിക്കേണ്ട ഒന്നും ചെയ്യുന്നതിൽ അർജന്റീന നായകൻ പരാജയപ്പെട്ടു.

ലക്ഷ്യത്തിലേക്ക് ഷോട്ടുകളൊന്നും തൊടുക്കുന്നതിൽ മെസ്സി പരാജയപ്പെട്ടു. 18 തവണ പൊസഷൻ നഷ്‌ടപ്പെട്ടു, മൂന്ന് ലോംഗ് ബോളുകൾ സ്ഥാനം തെറ്റിപ്പോയി.മൂന്ന് ഡ്രിബിളുകളിൽ രണ്ടെണ്ണം പരാജയപ്പെട്ടു, കൂടാതെ നാല് ഗ്രൗണ്ട് ഡ്യുവലുകൾ നഷ്ടമായി.ലയണൽ മെസ്സിയും മറക്കാൻ ആഗ്രഹിക്കുന്ന മത്സരം തന്നെയായിരുന്നു ഇന്നലത്തേത്.

4.5/5 - (2 votes)