ഇംഗ്ലീഷ് വമ്പൻമാർക്ക് മുന്നറിയിപ്പുമായി എവർട്ടൺ, ലെസ്റ്ററിനും വിജയ തുടക്കം

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ വലിയ ടീമുകൾക്ക് മുന്നറിയിപ്പുമായാണ് ഈ സീസണിൽ എവർട്ടൺ എത്തുന്നത്.കാർലോ ആഞ്ചലോട്ടിയുടെ കീഴിൽ ഇറങ്ങിയ എവെർട്ടൻ മിന്നുന്ന പ്രകടനമാണ് ടോട്ടൻഹാമിനെതിരെ അവരുടെ ഗ്രൗണ്ടിൽ നടത്തിയത്.എതിരില്ലാത്ത 1 ഗോളിന് മൗറീനോയുടെ ടീമിനെ മറികടന്ന അവർ മത്സരത്തിന്റെ സർവ്വ മേഖലകളിലും മുന്നിട്ട് തന്നെ നിന്നു. പുതുതായി ടീമിൽ എത്തിച്ച അലനും , ഹാമേസ് റോഡ്രിഗസും, ടികൊറേയും അടക്കം എല്ലാവരും ഇന്ന് എവർട്ടൻ നിരയിൽ ഉണ്ടായിരുന്നു.

തുടക്കം മുതൽ ആക്രമിച്ചു കളിച്ച എവെർട്ടണു ആദ്യ പകുതിയിൽ ഗോൾ പോസ്റ്റ് മാത്രം മുന്നിൽ നിൽക്കെ റിച്ചാർലിസൻ പന്ത് പുറത്തേക്ക് അടിച്ചത് സ്പർസിന് ഭാഗ്യമായി. രണ്ടാം പകുതിയിൽ പക്ഷെ 55 ആം മിനുട്ടിൽ ലുക്കാസ് ഡിനെയുടെ ഫ്രീകിക്ക് ഹെഡറിലൂടെ കാൽവർട്ട് ലെവിൻ വലയിലാക്കി. പിന്നീടും നിരവധി അവസരങ്ങൾ എവർട്ടൻ സൃഷ്ടിച്ചെങ്കിലും റിച്ചാർലിസന്റെ മോശം ഫിനിഷിങ് ആണ് അവരെ ലീഡ് ഉയർത്തുന്നതിൽ നിന്ന് തടഞ്ഞത്.

Leicester’s Jamie Vardy scores from penalty spot against West Bromwich
Tim Keeton/Pool via AP

ഇംഗ്ലീഷ് പ്രീമിയർ ലീഗിന് തകർപ്പ‌ൻ ജയത്തോടെ തുടക്കമിട്ട് ലെസ്റ്റർ സിറ്റി.ഇന്നലെ നടന്ന നടന്ന മത്സരത്തിൽ വെസ്റ്റ് ബ്രോംവിച്ച് ആൽബിയണിനെ‌ മറുപടിയില്ലാത്ത 3 ഗോളുകൾക്ക് തകർത്താണ് ലെസ്റ്റർ വിജയക്കുതിപ്പ് തുടങ്ങിയത്‌. കസ്റ്റാനെയും, ഇരട്ട പെനാൽറ്റി‌ ഗോളുകളോടെ ജാമി വാർഡിയുമാണ് ലെസ്റ്ററിനെ മികച്ച വിജയത്തിലേക്ക് നയിച്ചത്.അൻപത്തിയാറാം മിനുറ്റിൽ കസ്റ്റാനെയാണ് ലെസ്റ്ററിനായി ആദ്യം വല കുലുക്കിയത്. പിന്നീട് 74, 84 മിനുറ്റുകളിൽ പെനാൽറ്റിയിൽ നിന്ന്‌ഗോൾ നേടി സൂപ്പർ താരം ജാമി വാർഡി ടീമിന്റെ വിജയം പൂർണമാക്കി.

ന്യൂ കാസിൽ യുണൈറ്റഡും പുതിയ സീസൺ വിജയത്തോടെ തുടങ്ങി.വെസ്റ്റ് ഹാമിനെ മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി.56 ആം മിനുട്ടിൽ വിൽസണും,87 ആം മിനുട്ടിൽ ഹെൻഡ്രിക്കുമാണ് ന്യൂ കാസിലിന്റെ ഗോളുകൾ നേടിയത്.