മാഞ്ചസ്റ്റർ സിറ്റിയെ സമനിലയിൽ പൂട്ടി എവർട്ടൺ : ലോകകപ്പിലെ വിവാദ റഫറി കാർഡുകൾ വാരിക്കൊടുത്തു ,ബാഴ്സക്ക് സമനില

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ സ്വന്തം ഗ്രൗണ്ടിൽ എവെർട്ടനോട് സമനില വഴങ്ങി മാഞ്ചസ്റ്റർ സിറ്റി, ഇരു ടീമുകളും മത്സരത്തിൽ ഓരോ ഗോൾ വീതമാണ് നേടിയത്.എർലിംഗ് ഹാലൻഡ് ഒരിക്കൽ കൂടി ഗോൾ നേടിയെങ്കിലും ഡെമറായി ഗ്രേയുടെ തകർപ്പൻ ഗോളിൽ എവർട്ടൺ സമനില പിടിക്കുകയായിരുന്നു.

ഹാലൻഡിന്റെ 24-ാം മിനിറ്റിലെ ഗോൾ സീസണിലെ 21-ാം ലീഗ് ഗോളായിരുന്നു.ഒരു പ്രീമിയർ ലീഗ് സീസണിൽ ഈ വർഷം ആരംഭിക്കുന്നതിന് മുമ്പ് ഒരു കളിക്കാരൻ നേടിയ ഏറ്റവും കൂടുതൽ ഗോളുകൾ ആണിത്. 64 ആം മിനുട്ടിലാണ് എവെർട്ടൻ സമനില ഗോൾ നേടിയത്.രണ്ടാം പകുതിയിൽ മാച്ച് ഒഫീഷ്യൽസിന് സാങ്കേതിക തകരാറുകൾ അനുഭവപ്പെട്ടതിനെ തുടർന്ന് 11 മിനിറ്റിലധികം സമയം ചേർത്തിട്ടും സിറ്റിക്ക് ഒരു മുന്നേറ്റം കണ്ടെത്താൻ കഴിഞ്ഞില്ല.

101 മിനുട്ടിൽ അധികം കഴിഞ്ഞ് ഫൈനൽ വിസിൽ വന്നപ്പോൾ സിറ്റി സമനിലയുമായി തൃപ്തിപ്പെടേണ്ടി വന്നു. സിറ്റിയുടെ കിരീട പ്രതീക്ഷയ്ക്ക് വലിയ തിരിച്ചടിയാണ് സമനില.ഒന്നാം സ്ഥാനത്തുള്ള ആഴ്സനലിനേക്കാൾ അഞ്ചു പോയിന്റ് പിന്നിലാണ് സിറ്റി.15 മത്സരങ്ങളിൽ നിന്ന് ആഴ്സണലിന്‌ 40 പോയിന്റും സിറ്റിക്ക് 16 മത്സരങ്ങളിൽ നിന്നും 35 പോയിന്റുമാണുള്ളത്.

ലാ ലീഗയിൽ എസ്പാന്യോളിനോട് സമനില വഴങ്ങിയെങ്കിലും 2022 ടേബിൾ ടോപ്പറായി ഫിനിഷ് ചെയ്ത് ബാഴ്സലോണ.ക്യാമ്പ്ന്യൂവിൽ നടന്ന മത്സരത്തിൽ ഓരോ ഗോൾ വീതമടിച്ചു ഇരു ടീമുകളും പിരിയുക ആയിരുന്നു. മർക്കോസ് അലോൻസോ ബാഴ്‌സക്കായി ലക്ഷ്യം കണ്ടപ്പോൾ ഹോസെലു പെനാൽറ്റി സ്പോട്ടിൽ നിന്നും എസ്പാന്യോളിന്റെ ഗോൾ കണ്ടെത്തി.ഇരു ടീമിലെയും ഓരോ താരങ്ങൾക്കും ഇന്നത്തെ മത്സരത്തിൽ ചുവപ്പ് കാർഡ് ലഭിച്ചു.

റഫറി അന്റോണിയോ മത്തേയു ലഹോസ് ജോർഡി ആൽബയെയും എസ്പാൻയോൾ ജോഡികളായ വിനീഷ്യസ് സൗസ എന്നിവർക്ക് നേരെയാണ് ചുവപ്പ് കാർഡ് നീട്ടിയത്. ഇതോടെ പോയിന്റ് പട്ടികയിൽ തലപ്പത്ത് ബാഴ്‌സക്കും റയലിനും മുപ്പത്തിയെട്ടു പോയിന്റ് വീതമായി. ക്യാമ്പ് നൗവിൽ നടന്ന ഏറ്റുമുട്ടലിൽ റോബർട്ട് ലെവൻഡോവ്‌സ്‌കിക്ക് മൂന്ന് മത്സരങ്ങളിലെ വിലക്ക് താൽക്കാലികമായി നീക്കിയത്തോടെ താരം കളിക്കളത്തിലേക്ക് തിരിച്ചെത്തി. മത്സരം തുടങ്ങി ഏഴാം മിനുട്ടിൽ തന്നെ ബാഴ്സ മുന്നിലെത്തി.ക്രിസ്റ്റൻസൻ നൽകിയ പന്തിൽ നിന്നും അലോൺസോ ഹെഡ്ഡറിലൂടെ ബാഴ്സക്ക് ലീഡ് നൽകി.

73 ആം മിനുട്ടിൽ ജോസെലു പെനാൽറ്റി സ്പോട്ടിൽ നിന്ന് സ്‌ട്രൈക്കർ മാർക്-ആന്ദ്രെ ടെർ-സ്റ്റീഗനെ മറികടന്ന് എസ്പാന്യോളിന് സമനില നൽകി.രണ്ടാം പകുതിയിൽ എട്ട് തവണയാണ് റഫറിക്ക് കാർഡ് പുറത്തെടുക്കേണ്ടി വന്നത്. ആകെ 14 മഞ്ഞകാർഡുകൾ കളിയിൽ പിറന്നു.ലോകകപ്പിൽ അർജന്റീന നെതർലന്റ്സ് മത്സരത്തിൽ 15 മഞ്ഞ കാർഡ് പുറത്തെടുത്ത റഫറി മാറ്റൊ ലാഹോസ് ആയിരുന്നു റഫറി.

Rate this post