രണ്ടും കൽപ്പിച്ച് എവർട്ടൺ, മൂന്നാമത്തെ താരവും എത്തി

പുതിയ പരിശീലകൻ കാർലോസ് അൻസെലോട്ടിയുടെ കീഴിൽ ടീം ശക്തിപ്പെടുത്തുന്ന തിരക്കിലാണ് ഇംഗ്ലീഷ് ക്ലബ് എവെർട്ടൻ. നാപോളിയിൽ നിന്ന് അലനെയും റയൽ മാഡ്രിഡിൽ നിന്ന് ഹാമിസ് റോഡ്രിഗസിനെയും സ്വന്തമാക്കിയതിന് പിന്നാലെ ഒരു മധ്യനിര താരത്തെ കൂടെ അവർ ടീമിൽ എത്തിക്കുകയാണ്. വാറ്റ്ഫോഡിന്റെ ഫ്രഞ്ച് മധ്യനിര താരം അബ്ദുലയ് ഡൊകൗറെയാണ് എവർട്ടണിലേക്ക് എത്തിയിരിക്കുന്നത്. 20 മില്യൺ പൗണ്ടിനാണ് 3 വർഷത്തെ കരാറിൽ 27 കാരനെ എവെർട്ടൻ സ്വന്തമാക്കിയത്.

2016 മുതൽ വാറ്റ്ഫോർഡിനൊപ്പം കളിക്കുന്ന ഡൊകൗറെ 129 മത്സരങ്ങളിൽ ബൂട്ട് കെട്ടിയിട്ടുണ്ട്.കഴിഞ്ഞ സീസണിൽ ഡൊകൗറിനെ ടീമിൽ എത്തിക്കാൻ എവർട്ടൺ ശ്രമിച്ചിരുന്നു എങ്കിലും അന്ന് നടന്നിരുന്നില്ല. വാറ്റ്ഫോർഡ് പ്രീമിയർലീഗിൽ നിന്ന് റിലഗേറ്റഡ് ആയതാണ് ഇപ്പോൾ എവർട്ടണ് ട്രാൻസ്ഫർ എളുപ്പമാക്കി കൊടുത്തത്.