‘എല്ലാം ഉടൻ ശരിയാകും സഹോദരാ’….റിഷാബ് പന്തിനായി സഞ്ജു സാംസൺ സ്പെഷ്യൽ പോസ്റ്റ്‌ |Sanju Samson

സ്പെഷ്യൽ പോസ്റ്റുമായി സഞ്ജു സാംസൺ;ക്രിക്കറ്റ്‌ ലോകത്തെയും ക്രിക്കറ്റ്‌ പ്രേമികളെയും വളരെ ഏറെ വിഷമത്തിലാക്കിയാണ് ഇന്ന് രാവിലെ ആ വാർത്ത എത്തിയത്. ഇന്ത്യൻ സ്റ്റാർ വിക്കെറ്റ് കീപ്പർ ബാറ്റ്‌സ്മാനായ റിഷാബ് പന്ത് വാഹന അപകടത്തിൽ പെട്ടുവെന്ന വാർത്ത എല്ലാവരിലും ഞെട്ടലും ആശങ്കയും സൃഷ്ടിച്ചു.

റിഷാബ് പന്ത് ഓടിച്ചു വന്ന വാഹനം ഇന്നാണ് അപകടത്തിൽ പെട്ടത് താരം വളരെ വലിയ അപകടത്തിൽ നിന്നും രക്ഷപെട്ടതും.ഏറ്റവും ഒടുവിൽ വരുന്ന റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യൻ ക്രിക്കറ്റ് താരം അപകടനില തരണം ചെയ്തിരിക്കുന്നു. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഏറ്റ പൊള്ളൽ അല്ലാതെ, മറ്റു കാര്യമായ ഗുരുതര പരിക്കുകൾ ഒന്നും ഋഷഭ് പന്തിന് സംഭവിച്ചിട്ടില്ല എന്നത് ആശ്വാസകരമായ വാർത്തയാണ്. താരം കൂടുതൽ ചികിത്സ അടക്കം നേടി ഉടനെ കളിക്കളത്തിലേക്ക് തിരികെ എത്തുമെന്നാണ് പ്രതീക്ഷ.

അതേസമയം റിഷാബ് പന്ത് അപകട വാർത്ത പിന്നാലെ ക്രിക്കറ്റ്‌ ലോകത്ത് നിന്നും യുവ താരത്തിനായി പ്രാർത്ഥനകൾ എത്തുകയാണ്. ഇന്ത്യൻ താരങ്ങളും പാകിസ്ഥാൻ താരങ്ങളും ക്രിക്കറ്റ്‌ മുൻ താരങ്ങളും അടക്കം റിഷാബ് പന്ത് ഉടനെ എത്താനുള്ള ആശംസകൾ അടക്കം നേരുകയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ അടക്കം വൈറൽ ആയി മാറുന്നത് അത്തരം ഒരു പോസ്റ്റ്‌ തന്നെ.

മറ്റാരും അല്ല റിഷാബ് പന്ത് ഉടനെ ആരോഗ്യം നേടി തിരികെ എത്താൻ ആശംസകൾ നേരുന്നത്, മലയാളി താരമായി സഞ്ജുവാണ്.ഇപ്പോൾ സഞ്ജു സാംസൺ പങ്കിട്ട ഇൻസ്റ്റാഗ്രാം സ്റ്റോറിയിലാണ് റിഷാബ് പന്തിന്റെ ആരോഗ്യം മെച്ചപെടാനുള്ള ആശംസകൾ കാണുന്നത്.” Everything Will be fine soon Brother ” ഇപ്രകാരം സഞ്ജു സ്റ്റോറിയിൽ കുറിച്ചു.

Rate this post