സുനിൽ ഛേത്രിക്കുശേഷം ഇന്ത്യൻ ഫുട്ബോൾ അഭിമുഖീകരിക്കുന്നത്

ക്യാപ്റ്റൻ, ലീഡർ, ലെജൻഡ് എന്നി മൂന്നു വാക്കുകൾ മുന്നിൽ വെച്ച് ആരാണ് നിങ്ങളുടെ മനസ്സിൽ വരികയെന്ന് ഏതു ഇന്ത്യൻ ഫുട്ബോൾ ആരാധകനോട് ചോദിച്ചാലും ഏകകണ്ഠമായ ഉത്തരം സുനിൽ ഛേത്രി എന്നായിരിക്കും.ഒരു പതിറ്റാണ്ടിലേറെയായി സുനിൽ ഛേത്രി ഇന്ത്യൻ ടീമിനായി ഗോൾ സ്‌കോറിംഗ് തുടരുന്നുണ്ടെങ്കിലും 36 വയസ്സുകാരനായ ഇന്ത്യൻ ലെജൻഡ് തന്റെ കരിയറിലെ അവസാനത്തേക്ക് കടക്കുകയാണ്.സുനിൽ ഛേത്രിക്ക് ശേഷം ആരാണ് ഇന്ത്യൻ ഫുട്ബോളിനെ മുന്നോട് നയിക്കുക, ആരായിരിക്കും ഛേത്രിക്ക് പകരക്കാരനായി എത്തുക എന്നീ ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കേണ്ട സമയം ആയിരിക്കുന്നു.

2005 ൽ അരങ്ങേറ്റം കുറിച്ചതിനുശേഷം ഇന്ത്യയുടെ ആക്രമണത്തിന് നേതൃത്വം നൽകിയ സുനിൽ ഛേത്രി 115 മത്സരങ്ങളിൽ 72 ഗോളുകൾ നേടി ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ശേഷം അന്താരാഷ്ട്ര ഫുട്ബോളിലെ സജീവ ഗോൾ സ്‌കോറർമാരുടെ കാര്യത്തിൽ രണ്ടാം സ്ഥാനത്താണ്. എന്നിരുന്നാലും ഛേത്രിയുടെ നല്ല കാലവും അവസാനിക്കുകയാണ് അതുപോലെ തന്നെ ഇന്ത്യൻ ടീമിന്റെ ആക്രമണങ്ങളുടെ കേന്ദ്രമായ സുനിൽ ഛേത്രിയുടെ സമയവും.വ്യക്തിപരമായ നേട്ടങ്ങളെക്കാൾ ടീമിന് പ്രാധാന്യം കൊടുക്കുന്ന താരമാണ് സുനിൽ ഛേത്രി.ഒരു പ്രൊഫഷണൽ ഫുട്ബോൾ താരം എങ്ങനെയാവണമെന്നു വളർന്നു വരുന്ന യുവതാരങ്ങൾക്ക് മാതൃകയാക്കേണ്ട താരമാണ് ഛേത്രി.

ഫുട്ബോൾ മൈതാനത്തും പുറത്തും വിലമതിക്കാനാവാത്ത നേതൃത്വം ടീമങ്ങൾക്കിടയിൽ ഛേത്രി കൊണ്ട് വരുന്നു .യുവതാരങ്ങളെ ഇത്രയധികം പ്രോത്സാഹിപ്പിക്കുന്ന ഒരു ക്യാപ്റ്റനും ഇന്ത്യയെ നയിച്ചിട്ടില്ല . കൂടാതെ രാജ്യത്തെ എല്ലാ സ്പോർട്സ് താരങ്ങൾക്കും ഒരു മാതൃകയാണ്ഛേത്രി. കോച്ച് ഇഗോർ സ്റ്റിമാക് പലതവണ ക്യാപ്റ്റന്റെ ബാൻഡ് ഡിഫെൻഡർ സന്ദേഷ് ജിംഗൻ, ഗോൾകീപ്പർ ഗുർപ്രീത് സിംഗ് സന്ധു തുടങ്ങിയ കളിക്കാർക്ക് നൽകിയിട്ടുണ്ട്. ക്യാപ്റ്റൻമാരുടെ റോട്ടക്ഷന് പിന്നിലെ കാരണം യഥാർത്ഥത്തിൽ കളിക്കാരുടെ ഉത്തരവാദിത്തം കൂടുതൽ വർദ്ധിപ്പിക്കുന്നതിനും ഡ്രസ്സിംഗ് റൂമിൽ അവരുടെ അഭിപ്രായങ്ങൾ കേൾക്കുന്നതിനായുമാണ് പലപ്പോഴും ഛേത്രിയെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും മാറ്റി നിർത്തുന്നത്.

അറ്റാക്കിങ് മിഡ്‌ഫീൽഡറാണെങ്കിലും കേരള താരം സഹല് അബ്ദുൾ സമദും, അനിരുദ്ധ് ഥാപ്പയും തുടങ്ങിയ യുവ താരങ്ങൾ ഛേത്രിയുടെ നിലവാരത്തിലേക്ക് ഉയരണം. സഹൽ കൂടുതൽ ഗോളുകൾ നേടാൻ ശ്രമിക്കുകയും ,ഫിറ്റ്നസ് കൂടുതൽ ശ്രദ്ദിക്കുകയും ചെയ്താൽ സഹലിനു സുനിൽ ഛേത്രിയുടെ സ്ഥാനത്ത് എതാൻ സാധിക്കും. ഒരിക്കൽ സ്കോർ ചെയ്യാൻ തുടങ്ങിയാൽ സഹലിനു ഒരു മികച്ച ഫിനിഷറാകാം ഇന്ത്യയുടെ ഭാവി താരമാണ് സഹാലെന്നും ”ഇന്ത്യൻ സൂപ്പർ ലീഗിലെ ഇൻസ്റ്റാഗ്രാം അഭിമുഖത്തിൽ ഇന്ത്യൻ ലെജൻഡ് ബൈച്ചുങ് ഭൂട്ടിയ പറഞ്ഞു.

എന്നിരുന്നാലും, ഐ‌എസ്‌എല്ലിലെ ഇന്ത്യൻ സ്‌ട്രൈക്കർമാർക്ക് കളിക്കാൻ വേണ്ടത്ര സമയം ലഭിക്കാറില്ല . വിദേശ ലീഗുകളിൽ കളിച്ചു പരിചയമുള്ള വിദേശ സ്‌ട്രൈക്കർമാരിൽ ഒപ്പിടാൻ ഉടമകൾ കൂടുതൽ ചെലവഴിക്കുന്നു. ഇന്ത്യൻ സൂപ്പർ ലീഗിൽ വിദേശ സ്‌ട്രൈക്കർമാരെയാണ് ടീമുകൾ കൂടുതൽ പരിഗണിക്കുന്നത് .ആയതിനാൽ നിലവാരമുള്ള ഇന്ത്യൻ സ്‌ട്രൈക്കർമാർ ഉയർന്നു വരുന്നില്ല.കോച്ച് ഇഗോർ സ്റ്റിമാക് ഈ വിഷയത്തിൽ ആശങ്ക ഉന്നയിക്കുകയും എ.ഐ.എഫ്.എഫും എഫ്.എസ്.ഡി.എല്ലും ഈ വിഷയം ചർച്ച ചെയ്യുകയുക ഇതിൽ ഭേദഗതി വരുത്തുകയും 2021-22 സീസണിൽ വിദേശികളുടെ എണ്ണം 5-ൽ നിന്ന് 4 ആക്കുകയും ചെയ്തു. നിലവിൽ എ.ഐ.എഫ്.എഫ് ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച് 3 + 1 താരങ്ങൾ എന്ന പദ്ധതികൾ നിർത്തിവച്ചിരിക്കുകയാണ്.

ഛേത്രിയുടെ പകരക്കാരനെ കണ്ടെത്തുക എന്നത് വളരെ വലിയൊരു കടമ്പയാണ്. ഇന്ത്യൻ ഫുട്ബോളിൽ ഐഎം വിജയൻ ,ബൂട്ടിയ എന്നി ഇതിഹാസങ്ങളേക്കാൾ ഉയരത്തിൽ നിൽക്കുന്ന താരമാണ് ഛേത്രി. പക്ഷേ ഫുട്ബോൾ ഒരു ടീം സ്പോർട് ആണ് ഒരു മത്സരം വിജയിക്കാൻ ടീമിന്റെ കൂട്ടായ പരിശ്രമം ആവശ്യമാണ്, എ‌ഐ‌എഫ്, ഐ‌എസ്‌എൽ എന്നിവ ലീഗ് തലത്തിലും ഗ്രാസ്‌റൂട്ടിലും ഒരുപോലെ താരങ്ങളെ വളർത്തിക്കൊണ്ടു വരുന്നുണ്ട് . ഛേത്രി ഇന്ത്യൻ ഫുട്ബോളിന് നൽകിയ സംഭാവനകൾ അതാണ് വലുതാണ്. ഇന്ത്യൻ ഫുട്ബോൾ ആരാധകരെ വീണ്ടും ഇന്ത്യയുടെ മത്സരങ്ങൾക്ക് സ്റ്റേഡിയത്തിൽ എത്തിക്കുന്നതിൽ നിർണായക പങ്കു വഹിച്ച താരമാണ് ഛേത്രി.