രണ്ടാം വരവിലും ലാ ലീഗയിൽ ഗോളടിച്ചു കൂട്ടി കൊളംബിയൻ വെറ്ററൻ സ്‌ട്രൈക്കർ

ഇന്നലെ ലാ ലീഗയിൽ ബാഴ്സലോണക്കെതിരെ റയോ വല്ലക്കാനോ ഒരു ഗോൾ വിജയം നേടിയപ്പോൾ ശ്രദ്ധയാകർഷിച്ചത് വർഷങ്ങൾക്ക് മുൻപ് ലാ ലീഗയിൽ ഗോളടിച്ചു വിസ്മയം തീർത്ത ഒരു കൊളംബിയൻ താരമായിരുന്നു .ബാഴ്സയ്ക്കെതിരെ കൊളംബിയൻ വെറ്ററൻ സ്‌ട്രൈക്കർ റഡാമെൽ ഫാൽക്കാവോ നേടിയ ഏക ഗോളിനാണ് വല്ലക്കാനോ വിജയം കൈവരിച്ചത്.ഈ സീസണിന്റെ ഫാൽക്കാവോയെ റയോ വല്ലക്കാനോ സൈൻ ചെയ്തപ്പോൾ ഏവരും നെറ്റിചുളിച്ചു.എന്നാൽ കൊളംബിയൻ സെന്റർ ഫോർവേഡ് ലാ ലിഗയിൽ ഒരു കരിയർ നവോത്ഥാനം ആസ്വദിക്കുകയാണ് ഇപ്പോൾ. ഇന്നലെ നേടിയ ഗോളോടെ അത് അടിവരയിടുകയും ചെയ്തു.

ഒരു കടുത്ത ഫുട്ബോൾ ആരാധകനോട് റാഡമൽ ഫാൽക്കാവോ എന്ന പേര് പറഞ്ഞാൽ ഒരു കലാകാരന്റെ സമർത്ഥമായ സ്പർശനത്തോടുകൂടിയ ഒരു ശക്തനായ ഫോർവേഡിനെക്കുറിച്ച് ഓർമ്മകൾ ഉടനടി ഓര്മ വരും.പോർട്ടോ, അത്‌ലറ്റിക്കോ മാഡ്രിഡ്, കൊളംബിയൻ ദേശീയ വീര ഗാഥകൾ രചിച്ച താരത്തിന്റെ മാഞ്ചസ്റ്റർ യുണൈറ്റഡ്, ചെൽസി കരിയറുകൾ പരാജയമായിരുന്നു . ലാ ലീഗയിൽ മികച്ച റെക്കോർഡുള്ള താരമാണ് ഫാൽകാവോ രണ്ടു ക്ലബ്ബുകൾക്കുമായി 73 മത്സരങ്ങളിൽ നിന്ന് 55 ഗോളുകളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ (1.07), ലയണൽ മെസ്സി (0.91) എന്നിവരെക്കാളും മികച്ച ഗോൾ-ഓർ-ഗെയിം കരിയർ റെക്കോർഡ് (0.76) കൊളംബിയന് ഉണ്ട്.

2011 നും 2013 നും ഇടയിൽ ആണ് ഫാൽകാവോ അത്ലറ്റികോ ജേഴ്സിയണിഞ്ഞത്.ഫാൽക്കാവോ അത്‌ലറ്റിക്കോയ്‌ക്കായി 91 മത്സരങ്ങളിൽ നിന്ന് 70 ഗോളുകൾ നേടി, ക്ലബ്ബിനൊപ്പം രണ്ട് വർഷത്തിലേറെ നീണ്ട ഇടവേളയിൽ യൂറോപ്പ ലീഗ് നേടി.അത്ലറ്റികോ വിട്ട സ്‌ട്രൈക്കർ മൊണാക്കോ, മാഞ്ചസ്റ്റർ യുണൈറ്റഡ്, ചെൽസി എന്നിവയിൽ ചേർന്നെങ്കിലും പരിക്കുകൾ താളം തെറ്റിച്ചു. അതിനു ശേഷം ഗലാറ്റസരെയിലെ വിജയകരമായ രണ്ട് സീസണുകളിൽ 43 മത്സരങ്ങളിൽ നിന്ന് 20 ഗോളുകൾ നേടി ഫാൽക്കാവോ ഫോമും ഫിറ്റ്നസും വീണ്ടെടുത്തു.

തുർക്കിയിലെ തന്റെ കരാർ അവസാനിപ്പിച്ചതിന് ശേഷം, സ്പാനിഷ് ടോപ്പ് ഫ്ലൈറ്റിലേക്ക് മടങ്ങിയത് ഫാൽക്കാവോയുടെ ഏറ്റവും മികച്ച തീരുമാനമായിരുന്നു.പുതുതായി സ്ഥാനക്കയറ്റം ലഭിച്ച റയോ വല്ലെക്കാനോയുടെ പ്രധാന താരമായി കുറഞ്ഞ കാലയളവിൽ ഫാൽകാവോ വളർന്നു.ലീഗിൽ ഗെറ്റാഫെക്കെതിരെയുള്ള ആദ്യ മത്സരത്തിൽ തന്നെ പകരകകരണയി ഇറങ്ങി ഗോൾ നേടി ഫാൽക്കാവോ തന്റെ ക്ലാസ് തെളിയിച്ചു. അടുത്ത രണ്ടു മത്സരങ്ങളിൽ അത്ലറ്റികോ ബിൽബാവോക്കെതിരെയും ,കാഡിസിനെതിരെയും ഫാൽക്കാവോ ഗോൾ നേടി.

ആ സ്‌ട്രൈക്കുകൾ ഫാൽക്കാവോയെ ഒരു മികച്ച ഗോൾ സ്‌കോററായി വീണ്ടും പ്രഖ്യാപിക്കുക മാത്രമല്ല, ജൂണിലെ പ്ലേ-ഓഫിലൂടെയുള്ള പ്രമോഷനുശേഷം റയോയെ ഈ സീസണിലെ സർപ്രൈസ് പാക്കേജായി സ്ഥാപിക്കുന്നതിലും പ്രധാന പങ്കുവഹിച്ചു.ഒരു നീണ്ട സീസണാണ് മുന്നിലുള്ളത്, ഒരുപക്ഷേ ആത്യന്തികമായി റയോ വല്ലെക്കാനോയ്ക്കും ഫാൽക്കാവോയ്ക്കും കൂടുതൽ ദൂരത്തേക്ക് പോകാനും ഇത് യഥാർത്ഥത്തിൽ അവിസ്മരണീയമായ ഒരു കാമ്പെയ്‌നാക്കി മാറ്റാനുമുള്ള കരുത്ത് ഉണ്ട്.