❝കരിയറിൽ ഒരിക്കൽ പോലും ചുവപ്പ് കാർഡ് കാണാത്ത താരങ്ങൾ❞

ഫുട്ബോൾ ഒരു കോൺ‌ടാക്റ്റ് കായിക വിനോദമാണ്, അതുപോലെ തന്നെ, കളിക്കിടയിൽ ഒരു കളിക്കാരനു മഞ്ഞ ചുവപ്പു കാർഡുകൾ ലഭിക്കാനുള്ള സാധ്യത എല്ലായ്പ്പോഴും വളരെ ഉയർന്നതാണ്. ചില ഫുട്ബോൾ കളിക്കാർ ബുക്കിംഗ് ഒഴിവാക്കുന്നതിൽ പൊതുവെ ശ്രദ്ധിക്കപ്പെടുമ്പോൾ, മറ്റുള്ളവർ എല്ലായ്പ്പോഴും റഫറിയിൽ ബുക്കിങ് നേടി പ്രശസ്തരായിട്ടുണ്ട്.എന്നാൽ 600 ലധികം മത്സരങ്ങൾ കളിച്ചിട്ടും ഒരിക്കൽ പോലും ചുവപ്പു കിട്ടാത്ത പ്രശസ്തരായ ആറു താരങ്ങളെ പരിചയപ്പെടാം.

ഗാരി ലിനേക്കർ


മുൻ സ്പർ‌സ്, ലെസ്റ്റർ സിറ്റി, ബാഴ്‌സലോണ താരം ലിനേക്കർ മികച്ച ഗോൾ സ്‌കോറർ മാത്രമല്ല ഗ്രൗണ്ടിൽ തന്റെ മികച്ച പെരുമാറ്റം പുറത്തെടുക്കുകയും ചെയ്തു. 16 വർഷത്തെ കരിയറിൽ 647 മത്സരങ്ങളിൽ നിന്നും 329 ഗോളുകളും നേടിയിട്ടുണ്ട് . ലെസ്റ്ററിൽ ജനിച്ച താരം തന്റെ ഫുട്ബോൾ കരിയറിൽ ഒരു ചുവപ്പ് കാർഡ് പോലും ലഭിക്കാത്തതിലൂടെ തന്റെ ശ്രദ്ധേയമായ ഫുട്ബോൾ ജീവിതം പൂർത്തിയാക്കാൻ കഴിഞ്ഞു.


ഫിലിപ്പ് ലാം


തന്റെ തലമുറയിലെ ഏറ്റവും മികച്ച പ്രതിരോധക്കാരിൽ ഒരാളായും ലോകം കണ്ട എക്കാലത്തെയും മികച്ച പ്രതിരോധക്കാരിൽ ഒരാളായും ലാമിനെ കണക്കാക്കുന്നത്. ലാമിന്റെ നേതൃത്വത്തിൽ 2014 ബ്രസീലിൽ നടന്ന ഫിഫ ലോകകപ്പ് ജർമ്മനികൊപ്പം നേടിയ ലാം നായകനായി 2012-13 ചാമ്പ്യൻസ് ലീഗ് വിജയത്തിനൊപ്പം എട്ട് ബുണ്ടസ്ലിഗ കിരീടങ്ങളും നേടി. എന്നാൽ 650 തിലധികം മത്സരങ്ങൾ കളിച്ച അദ്ദേഹത്തിന്റെ ഫുട്ബോൾ ജീവിതത്തിൽ വേറിട്ട് നിൽക്കുന്ന കാര്യമാണ് ഒരു പ്രതിരോധ താരമായിട്ടു പോലും അദ്ദേഹത്തിന് ഒരിക്കലും ചുവപ്പ് കാർഡ് കാണേണ്ടി വന്നിട്ടില്ല.

ആൻഡ്രസ് ഇനിയേസ്റ്റ


ക്ലബ്ബിലും ദേശീയ ടീമിനേയും നിരവധി ട്രോഫികൾ താരമാണ് ആൻഡ്രസ് ഇനിയേസ്റ്റ. മുൻ ബാഴ്‌സലോണ ഇതിഹാസ മിഡ്ഫീൽഡർ ക്ലബ്ബിനും രാജ്യത്തിനുമായി 750 ൽ അധികം മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ടീമിന്റെ സെൻട്രൽ മിഡ്ഫീൽഡർ എന്ന നിലയിൽ ഇനിയേസ്റ്റയുടെ ശാന്തവും രചനാത്മകവുമായ സ്വഭാവം മൂലം ഒരു റെഡ് കാർഡ് പോലും അദ്ദേഹത്തിന് കരിയറിൽ ലഭിച്ചിട്ടില്ല.


കരീം ബെൻസെമ


ലോക ഫുട്ബോളിലെ ഏറ്റവും മികച്ച സ്‌ട്രൈക്കറായ ഫ്രഞ്ച് താരം കരീം ബെൻസെമ സാധാരണഗതിയിൽ അനാവശ്യ ഫൗളുകൾ ചെയ്യാതിരിക്കുകയോ റഫറിമാരോട് അനാവശ്യമായി കയർക്കുകയോ ചെയ്യാത്ത വളരെ കുറച്ച് കളിക്കാരിൽ ഒരാളാണ് . രാജ്യത്തിനും ക്ലബ്ബിനും വേണ്ടി 750 ൽ കൂടുതൽ മത്സരങ്ങൾ കളിച്ച 33 കാരന് കരിയറിൽ ഒരു തവണ ചുവപ്പു കാർഡ് ലഭിച്ചിട്ടില്ല.


റയാൻ ഗിഗ്സ്


ക്ലബ് കരിയറിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് മാത്രം ബൂട്ട് കെട്ടിയ വെയിൽസ്‌ താരം റയാൻ ഗിഗ്സ് യുണൈറ്റഡിന്റെ ഇതിഹാസ താരമായാണ് അറിയപ്പെടുന്നത്. പ്രീമിയർ ലീഗിൽ യൂണൈറ്റഡിനൊപ്പം 672 മത്സരങ്ങളിൽ നിന്നും 114 ഗോളുകൾ നേടിയിട്ടുണ്ട്. ഫുട്ബോൾ കരിയറിൽ ഇടതു വലതു വിങ്ങുകളിലും സെൻട്രൽ മിഡ്ഫീൽഡിലും ആയി 900 അധികം മത്സരം കളിച്ച ഗിഗ്സ് ഒരിക്കൽ പോലും ചുവപ്പു കാർഡ് കാണേണ്ടി വന്നിട്ടില്ല.


റൗൾ ഗോൺസാലസ്


‘സ്പാനിഷ് ഫുട്ബോളിന്റെ രാജകുമാരൻ’ എന്ന് സ്നേഹപൂർവ്വം വിളിക്കപ്പെടുന്ന റൗൾ ഗോൺസാലസ് കളിക്കാരനായി പതിനേഴു വർഷത്തിനിടയിൽ ഒരിക്കലും ചുവപ്പ് കാർഡ് കണ്ടിട്ടില്ല. 940 ൽ അതികം മത്സരങ്ങളിൽ നിന്നായി 404 ക്ലബ് ഗോളുകളും 44 ഗോളുകളും ദേശീയ ടീമിനുമായി നേടി.മുൻ റയൽ മാഡ്രിഡ് ഇതിഹാസം യുവേഫ ചാമ്പ്യൻസ് ലീഗിൽ മൂന്ന് തവണയും ലാലിഗയിൽ ആറ് തവണയും സ്വന്തമാക്കി. ഇത്രയും നീണ്ട കരിയറിൽ ഒരിക്കൽ പോലും റൗളിന് ചുവപ്പു കാർഡ് ലഭിച്ചിട്ടില്ല .