അർജന്റീനയുടെ പത്താം നമ്പർ ജേഴ്‌സിയിൽ നിന്ന് മെസ്സിയുടെ പേര് നീക്കം ചെയ്യണം , പകരം ഈ സ്‌ട്രൈക്കറെ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തണം

യൂറോപ്പിലെ മുൻനിര സ്‌ട്രൈക്കർമാരെയും ബ്രസീലിയൻ ആരാധകരെയും കീഴടക്കിയ ഒരു അര്ജന്റീന താരമുണ്ട്.ഫ്‌ളൂമിനൻസിന് വേണ്ടി കളിക്കുന്ന 34 കാരനായ ജർമൻ കാനോ. എംബാപ്പയെയും ബെൻസിമയെയും മറികടന്ന് 2022 ൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമാണ് ഈ അര്ജന്റീന സ്‌ട്രൈക്കർ.

2022 ഖത്തർ ലോകകപ്പിൽ ജർമൻ കാനോയെ ചേർക്കാൻ അർജന്റീനിയൻ ദേശീയ ടീമിനോട് ഫ്ലുമിനെൻസ് ആരാധകർ ആവശ്യപ്പെട്ടിരിക്കുകയാണ്.ലയണൽ മെസ്സിയുടെ പത്താം നമ്പർ ജേഴ്സി 34 കാരന് നൽകണമെന്നും ആരാധകർ. ലോമാസ് ഡി സമോറ സ്വദേശിയായ 34 കാരനായ ആക്രമണകാരി വർഷത്തിന്റെ തുടക്കത്തിൽ ഫ്ലുമിനെൻസിലെത്തുകയും 49 മത്സരങ്ങളിൽ നിന്ന് 30 ഗോളുകൾ നേടുകയും ചെയ്തു.ലോമാസ് ഡി സമോറ സ്വദേശിയായ 34 കാരനായ ജർമ്മൻ കാനോ ഈ സീസണിലാണ് മറ്റൊരു ബ്രസീലിയൻ ക്ലബായ വാസ്കോ ഡ ഗാമയിൽ നിന്നും ഫ്ലൂമിനൻസിലേക്കെത്തുന്നത്.

സോഫ സ്‌കോർ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം 49 ഗെയിമുകളിൽ നിന്ന് 30 ഗോളുകളാണ് കാനോ നേടിയത്. ഒരു ഗോൾ പോലും കാനോ പെനാൽറ്റിയിൽ നിന്നും നേടിയിട്ടില്ല. രണ്ടാം സ്ഥാനത്തുള്ള എംബപ്പേ ഈ വർഷം 27 ഗോളുകളാണ് നേടിയിട്ടുള്ളത്.25 ഗോളുകൾ നേടിയ മിട്രോവിച്ചാണ് മൂന്നാം സ്ഥാനത്ത്.25 ഗോളുകൾ നേടിയ ബെൻസിമയും 24 ഗോളുകൾ നേടിയ ഹൾക്കുമാണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ വരുന്നത്.ഈ നൂറ്റാണ്ടിൽ ഇതുവരെ 30 ഗോളുകൾ എന്ന മാർക്ക് നേടുന്ന ആറാമത്തെ കളിക്കാരനാണ്.

മാഗ്‌നോ ആൽവ്‌സ് (39), ടുട്ട (33), വാഷിംഗ്ടൺ (37), ഫ്രെഡ് (2011-ൽ 34, 2012-ൽ 30), ഹെൻറിക് ഡൗറാഡോ (32) എന്നിവരായിരുന്നു ഇതിനുമുമ്പ് ഇത് നേടിയത്.2008-ൽ ലാനസിൽ അരങ്ങേറ്റം കുറിച്ച കാനോ പ്രാദേശിക ഫുട്‌ബോളിൽ നിരവധി ക്ലബ്ബുകളിൽ കളിച്ചെങ്കിലും സ്ഥിരതയാർന്ന പ്രകടനം പുറത്തെടുക്കാൻ സാധിച്ചില്ല. അതിനു ശേഷം പരാഗ്വേ ,കൊളംബിയ ,മെക്സിക്കോ എന്നിവിടങ്ങളിൽ കളിച്ചതിന് ശേഷമാണ് താരം ബ്രസീലിൽ എത്തിയത്.