ധോണിയെ വെറുത്തുപോയ മൂന്നു സന്ദർഭങ്ങൾ .

ഈ പ്രതിഭയെ സ്നേഹിക്കാൻ 100 കാരണങ്ങള് ഉണ്ടാവും,പക്ഷെ ചില സാഹചര്യങ്ങളിൽ വെറുപ്പും തോന്നിപോയിട്ടുണ്ട്,പക്ഷെ അത് ഒരിക്കലും വിരോധികളുടെ സ്ഥിരം രോദനങ്ങളായ കോഴ,ലെജിൻഡ്സിനെ ചവിട്ടി പുറത്താക്കൽ തുടങ്ങിയ പൊള്ളയായ വാദങ്ങളല്ല
ഒരു ക്രിക്കറ്റ്‌ പ്രേമിയെന്ന നിലക്ക് എന്റെ ജീവിതത്തിൽ ഇദ്ദേഹത്തെ വെറുത്തുപോയ 3 സന്ദർഭങ്ങൾ,

1-2008 commonwealth trie സീരിസിൽ മുതിർന്ന താരങ്ങളായ സച്ചിൻ വീരു ഗംഭീർ എന്നിവർക്ക് ഫീൽഡിൽ slow എന്നാ പേരിൽ rotation policy ഏർപ്പാടാക്കുന്നു,കടുത്ത സച്ചിൻ ആരാധകനായ എനിക്ക് ഇത് പ്രകാരം സച്ചിൻ പുറത്തിരിക്കേണ്ട ഊഴം എത്തിയപ്പോൾ വന്ന കലി,still irritating me, അതിന് ശേഷം ഫീൽഡിൽ slow എന്ന് പറഞ്ഞ വീരു വക 2 കിടിലൻ ക്യാച്ചും, സച്ചിൻ വക 2 ഫൈനലിലും അഴിഞ്ഞാട്ടവും ഉണ്ടായിരുന്നു എന്നതാണ് ഹൈലൈറ്റ്, അന്ന് ആദ്യമായ് ധോനിയെ വെറുത്തു എനിക്ക് തോന്നുന്നത് അന്നാവണം msd haters എന്ന് പറയുന്നവർ പിറവികൊള്ളുന്നത്

2-2010 feb 24 അന്ന് ഗ്വാളിയോർ സ്റ്റേഡിയം ഏകദിന ചരിത്രത്തിലെ ഏറ്റവും വലിയ നിമിഷത്തിനു സാക്ഷ്യം വഹിക്കാൻ പോവുകയാണ്, സച്ചിൻ 190+റൺസ് ഉം നേടികൊണ്ട് 1st odie double ton എന്ന milestone നു തൊട്ടരികിൽ, സച്ചിന് സ്ട്രൈക്ക് കിട്ടാൻ വേണ്ടി എല്ലാരും ഒരേ പ്രാർത്ഥനയിൽ ആണ്, ഇതൊന്നു വകവെക്കാതെ ആ പഹയൻ അടിയോടടി, tv യിൽ കാളികാണുന്ന ഭൂരിഭാഗം ആൾക്കാരും ധോണിയുടെ പിതാക്കന്മാരെ സ്മരിക്കുന്നത് അന്നാണ് ആദ്യമായ് കണ്ടത്, കളികാണുന്ന ആർക്കും മനസ്സിലാവും ധോണി സച്ചിന് strike കൈമാറാൻ ഉദ്ദേശിച്ചിരുന്നില്ല എന്നത്, പക്ഷെ ഭാഗ്യം സച്ചിനൊപ്പം നിന്നു, ബൗണ്ടറി ഉറപ്പിച്ച msd യുടെ ഒരു ഷോട്ട് ആംലയുടെ അസാധ്യഫീൽഡിങ് മികവിൽ സിംഗിളിൽ ഒതുങ്ങുന്നു സച്ചിന് strike കിട്ടുന്നു, ഒരു ദീർഘനിശ്വാസത്തോടെ സച്ചിൻ ഡബിൾ നേടുന്നത് എല്ലാവരും ആഘോഷിച്ചു, അന്ന് ഒരുപക്ഷെ സച്ചിന് double നേടാനായിരുന്നില്ലെങ്കിൽ ഞാനടക്കം കുറച്ചുപേർകൂടി ധോണിക്ക് വിരോദികളായേനെ

3-ഇത് തീർത്തും അപ്രതീക്ഷിതമായിരുന്നു, msd എന്ന മനസ്സിലെ വിഗ്രഹം, mr cool, പ്രതിസന്ധികളിലെ നായകൻ വീണുടഞ്ഞ നിമിഷം, 2014 ഓസ്ട്രേലിയ ടെസ്റ്റ്‌ സീരിസിൽ തോറ്റു നിൽക്കുന്ന ഇന്ത്യയെ പകുതിവഴിക്കു ഉപേക്ഷിച്ചു കടന്നു കളഞ്ഞ പ്രവർത്തിക്കു ന്യായീകരണങ്ങളില്ല, ഞാൻ കണ്ടു ശീലിച്ച ധോണി അങ്ങനെയെല്ലായിരുന്നു.ഒരിയ്ക്കലും ടീമിനെ ദുരന്തത്തിൽ തള്ളിവിട്ടു രക്ഷപെടുന്നവനായിരുന്നില്ല ധോണി, പക്ഷെ ഇത് തീർത്തും നിരാശപെടുത്തുന്നത് തന്നെയാണ്,

ഈ 3 സന്ദർഭങ്ങളിൽ മാത്രമാണ് എനിക്ക് ധോണിയോട് വെറുപ്പ്‌ തോന്നിയിട്ടുള്ളത്, നിങ്ങൾക്കോ?