ഐപിഎല്ലിലെ വേഗതയേറിയ അർദ്ധ സെഞ്ചുറികൾ

ലോകത്തിലെ ഏറ്റവും മികച്ച ടി 20 ക്രിക്കറ്റ് ലീഗാണ് ഇന്ത്യൻ പ്രീമിയർ ലീഗ്.ബാറ്റ്‌സ്മാൻമാരുടെ വെടിക്കെട്ടു ബാറ്റിങ്ങിന് പേരുകേട്ട ലീഗിൽ ലോക ക്രിക്കറ്റിലെ പല താരങ്ങളുടെയും മികച്ച പ്രകടനം കൊണ്ടും പേര് കേട്ടതാണ്. ടി 20 പോലെയുള്ള ചെറിയ ഫോർമാറ്റിൽ അർദ്ധ സെഞ്ച്വറി നേടുന്നത് ബാറ്റ്‌സ്മാൻമാരെ സംബന്ധിച്ച് വലിയ കാര്യമാണ്. ഐപിഎല്ലിലെ 12 പതിപ്പുകളിലെയും ഏറ്റവും വേഗതയിൽ അർധ സെഞ്ച്വറി നേടിയ താരങ്ങൾ ആരെണെന്നു പരിശോധിക്കാം.

IPL


കെ എൽ രാഹുൽ (2018) – 14 പന്തുകൾ
2018 ലെ ഐപിഎൽ സീസണിൽ കിങ്‌സ് ഇലവൻ പഞ്ചാബിന് വേണ്ടി ഡൽഹി ക്യാപിറ്റൽസിനെതിരെയാണ് രാഹുൽ 14 പന്തിൽ നിന്നും ഐപിഎല്ലിലെ ഏറ്റവും വേഗതയേറിയ അർധ സെഞ്ച്വറി നേടിയത്. 6 ഫോറുകളും 4 സിക്സറുകളും അടങ്ങുന്നതായിരുന്നു രാഹുലിന്റെ ഇന്നിംഗ്സ്.


യൂസഫ് പത്താൻ (2014), സുനിൽ നരൈൻ (2017) – 15 പന്തുകൾ
2014 ൽ ഹൈദരാബാദ് സൺറൈസേഴ്സിനെതിരെയാണ് യൂസഫ് പത്താൻ 15 പന്തിൽ നിന്നും അർധ സെഞ്ച്വറി നേടിയത്. 4 ആം നമ്പറിൽ ബാറ്റ് ചെയ്ത പത്താൻ 5 ഫോറും,7 സിക്സുമടക്കം 328 സ്ട്രൈക്ക് റേറ്റിൽ 22 പന്തിൽ നിന്നും 72 റൺസെടുത്തു.
2017 ൽ ബംഗളുരുവിനെതിരെയാണ് നരൈൻ 15 പന്തിൽ നിന്നും അർധ സെഞ്ച്വറി നേടിയത്. 17 പന്തിൽ നിന്നും 54 റൺസെടുത്ത നരൈൻ 6 ഫോറും 4 സിക്സറുകളും പായിച്ചു.

photo credit /AFP


സുരേഷ് റെയ്‌ന (2014) – 16 പന്തുകൾ
2014 ൽ പഞ്ചാബിനെതിരെയായിരുന്നു റെയ്‌നയുടെ ഇന്നിംഗ്സ് .25 പന്തിൽ നിന്നും 87 റൺസെടുത്ത റെയ്‌നയുടെ ഇന്നിങ്സിൽ 12 ഫോറും 6 സിക്സുകളും ഉൾപ്പെട്ടു .


കീറോൺ പൊള്ളാർഡ് (2016),ക്രിസ് ഗെയ്ൽ (2013),സുനിൽ നരൈൻ (2018),(2019 ൽ മുംബൈ ഇന്ത്യൻസ് vs കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്) (2019),ആദം ഗിൽ‌ക്രിസ്റ്റ് (2009),ഇഷാൻ കിഷൻ (2018),ക്രിസ് മോറിസ് (2016) – 17 പന്തുകൾ
കീറോൺ പൊള്ളാർഡ് (2016 ൽ മുംബൈ ഇന്ത്യൻസ് vs കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്),ക്രിസ് ഗെയ്ൽ (റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ 2013-ൽ പൂനെ വാരിയേഴ്‌സ്), സുനിൽ നരൈൻ (കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് 2018 ൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ), (2019 ൽ മുംബൈ ഇന്ത്യൻസ് vs കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്)(2019 ൽ മുംബൈ ഇന്ത്യൻസ് vs കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്),ആദം ഗിൽ‌ക്രിസ്റ്റ്(ഡെക്കാൻ ചാർജേഴ്സ് 2009 ൽ ദില്ലി ക്യാപിറ്റൽസ്),ഇഷാൻ കിഷൻ (2018 ൽ മുംബൈ ഇന്ത്യൻസ് vs കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്),ക്രിസ് മോറിസ് ( 2016ഗുജറാത്ത് ലയൺസ്vs ദില്ലി ക്യാപിറ്റൽസ് ) എന്നി 7 താരങ്ങൾ ഐപിഎല്ലിൽ 17 പന്തിൽ നിന്നും അർധ സെഞ്ച്വറി നേടിയിട്ടുണ്ട്.


റിഷഭ് പന്ത് (2019), ജോസ് ബട്‌ലർ (2018) – 18 പന്തുകൾ
റിഷഭ് പന്ത് 2018 ൽ മുംബൈ ഇന്ത്യൻസിനെതിരെയും, ബട്‌ലർ 2018 ൽ ഡൽഹി ക്യാപിറ്റൽസിനെതിരെയും 18 പന്തിൽ നിന്നും അർധ സെഞ്ച്വറി നേടി.