❝ ചാമ്പ്യൻസ് ലീഗിൽ 🏆⚽ അരങ്ങേറ്റം
ഇന്ത്യയുടെ 🇮🇳❤️ അഭിമാനമാക്കിയ
💪🔥 പുലികൾ ❞

ഏഷ്യയിലെ മികച്ച ക്ലബ്ബ് ഫുട്ബോൾ മത്സരമായ എ‌എഫ്‌സി ചാമ്പ്യൻസ് ലീഗിൽ (എസി‌എൽ) പങ്കെടുക്കുന്ന ആദ്യ ടീമായി എഫ്‌സി ഗോവ ബുധനാഴ്ച ചരിത്രം സൃഷ്ടിച്ചു.അരങ്ങേറ്റ മത്സരത്തിൽ തന്നെ മികച്ച പ്രകടനം നടത്തുകയും ചെയ്തു. ഇന്നലെ നടന്ന മത്സരത്തിൽ ഖത്തർ ക്ലബ് അൽ റയ്യാനെ ഗോൾ രഹിത സമനിലയിൽ തളച്ചു. ഫ്രഞ്ച് ഇതിഹാസ താരം ലോറെൻറ് ബ്ലാങ്ക് പരിശീലിപ്പിച്ച റയ്യാൻ ലോകോത്തര താരങ്ങൾ നിറഞ്ഞ ടീമായിരുന്നു .

ആദ്യ പകുതിയിൽ തന്നെ അൽ റയ്യാൻ ആക്രമിച്ചു കളിക്കാൻ തുടങ്ങി .തുടക്കത്തിൽ തന്നെ ലീഡ് നേടാനുള്ള നല്ല അവസരങ്ങൾ അവർക്ക് ലഭിക്കുകയും ചെയ്തു. തുടക്കത്തിൽ തന്നെ ഗോവ ചില പിഴവുകൾ വരുത്തിയെങ്കിലും റയ്യാന് അത് മുതൽക്കാനായില്ല. ഇവാൻ ഗോൺസാലസ്, ജെയിംസ് ഡൊനാച്ചി എന്നിവരുടെ നേതൃത്വത്തിൽ ഗോവയുടെ പ്രതിരോധ വിഭാഗം മത്സരത്തിലുടനീളം നിന്നു . മിഡ്ഫീൽഡിൽ എഡു ബെഡിയ, ഗ്ലാൻ മാർട്ടിൻസ് എന്നിവർ മിഡ്ഫീൽഡിൽ സ്ഥിരത പുലർത്തുകയും ചെയ്തു. ആക്രമണത്തിന്റെ ചുമതല വഹിച്ച ജോർജ്ജ് ഓർട്ടിസും ബ്രാൻഡൻ ഫെർണാണ്ടസും അവരുടെ ഭാഗം ഭംഗിയാക്കുകയും ചെയ്തു. മത്സരത്തിൽ ഫെർണാണ്ടസിന്റെ പാസിംഗ് 97 % ആയിരുന്നു .


ലെഫ്റ്റ് ബാക്ക് പൊസിഷനിൽ കളിച്ച സാൻസൺ പെരേര വിങ്ങുകളിൽ മികച്ച പ്രകടനം നടത്തി. ഗോൾ വല കാത്ത കീപ്പർ ധീരജ് സിങ്ങിനും മികച്ച മത്സരമായിരുന്നു ഇത്. മൂന്നു മികച്ച സേവുകളാണ് ധീരജ് നടത്തിയത് .9, 86 മിനിറ്റുകളിൽ നടത്തിയ സേവുകൾ എടുത്തു പറയേണ്ടതായിരുന്നു. തുടക്കത്തിൽ തന്നെ യാസിൻ ബ്രാഹ്മിക്കും ,ഇത്തവണ അൽ റയ്യന്റെ ടോപ് സ്കോററായ യോഹന്നാൻ ബോളിക്കും മികച്ച അവസരം ലഭിച്ചെങ്കിലും ഗോളാക്കി മാറ്റനായില്ല.അതിനുശേഷം ഗോവയുടെ പ്രതിരോധം ശക്തമാവുകയും ചെയ്തു.എഡു ബെഡിയയും ഗ്ലാൻ മാർട്ടിൻസും കൂടുതൽ ജാഗ്രത പാലിച്ചു.

ആദ്യ പകുതി അവസാനിക്കുന്നതിനു മുൻപ് ഗോവക്ക് മികച്ച അവസരം ലഭിച്ചു. റൊമാരിയോയുടെ ഷോട്ട് റയ്യാൻ കീപ്പർ ഫഹാൻ യൂനസ് തട്ടിയകറ്റി. 76 ആം മിനുട്ടിൽ അൽ റയ്യന്റെ ബോക്സിൽ വെച്ച് മുഹമ്മദ് അലയ്ൽദിന്റെ പന്ത്കൈയിൽ തട്ടിയെങ്കിലും റഫറി പെനാൽട്ടി അനുവദിച്ചില്ല.അവസാന പത്ത് മിനിറ്റ് ഗോവയുടെ പകുതിയിൽ കളി . 86 ആം മിനുട്ടിൽ ബോളിക്ക് അവസരം ലഭിച്ചങ്കിലും അദ്ദേഹത്തിന്റെ ഹെഡ്ഡർ കീപ്പർ ധീരജ് സിംഗ് രക്ഷകനായി മാറി. എ‌എഫ്‌സി ചാമ്പ്യൻസ് ലീഗിൽ ഏപ്രിൽ 17 ന് നടക്കുന്ന അടുത്ത മത്സരത്തിൽ യു‌എഇ ക്ലബ് അൽ വഹ്ദയെ നേരിടും.