❝ഇന്ന് ചാമ്പ്യൻസ് ലീഗിൽ🏆യുവന്റസ് പോർട്ടോയെ🇵🇹🏟പോർച്ചുഗലിൽ വെച്ച്⚔🔥നേരിടുമ്പോൾ സാധ്യതകൾ ഇങ്ങനെ ❞

യുവേഫ ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിൽ ആദ്യ പാദത്തിൽ ഇന്ന് യുവന്റസ് എഫ് സി പോർട്ടോയെ നേരിടും. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ വർഷങ്ങൾക്ക് ശേഷം ചാമ്പ്യൻസ് ലീഗ് കളിക്കാൻ ജന്മനാട്ടിലേക്ക് തിരിച്ചെത്തുമ്പോൾ വിജയത്തിൽ കുറഞ്ഞതൊന്നും യുവന്റസ് പ്രതീക്ഷിക്കുന്നില്ല. ജന്മനാട് വിട്ട് ഏതാണ്ട് രണ്ട് പതിറ്റാണ്ടായ സൂപ്പർ താരം 36 ആം വയസ്സിലും ഗോൾ സ്‌കോറോങിന് ഒരു കുറവും വരുത്തിയിട്ടില്ല. സ്പോർട്ടിങ്ങിലെ അക്കാദമിയുടെ വളർന്ന റൊണാൾഡോ പോർട്ടോക്കെതിരെ കരിയറിൽ ആറ് മീറ്റിംഗുകളിൽ നിന്ന് ഒരു ജയം മാത്രമാണ് നേടാൻ സാധിച്ചത്ഒരു ഗോളും നേടി.

25 വർഷം നീണ്ടു നിൽക്കുന്ന ചാമ്പ്യൻസ് ലീഗ് കിരീട വരൾച്ചയ്ക്ക് വിരാമമിടാനാണ് യുവന്റസ് റൊണാൾഡോയുടെ ശ്രമിക്കുന്നത്. 1996 ന് ശേഷം 5 തവണ ഫൈനലിൽ എത്തിയെങ്കിലും ഒരിക്കൽ പോലും കിരീടം ഉയർത്താനായില്ല. യുവന്റസിനെ യൂറോപ്യൻ പ്രതാപത്തിലേക്ക് തിരിച്ച ഉകൊണ്ടു വരാൻ എത്തിച്ച റൊണാൾഡോ ഈ സീസണിൽ ആറാമത്തെ യൂറോപ്യൻ കിരീടം നേടി തന്റെ തിളക്കമാർന്ന വ്യക്തിഗത റെക്കോർഡ് അലങ്കരിക്കാനാണ് ശ്രമിക്കുന്നത്.

കഴിഞ്ഞ ദശകത്തിൽ യൂറോപ്പിൽ ഏറ്റവും ആധിപത്യം പുലർത്തിയ ക്ലബ്ബുകാലൊന്നായ റയൽ മാഡ്രിഡിൽ ഒരുമിച്ച ഉറ്റ സുഹൃത്തുക്കളായ പോർച്ചുഗീസ് താരങ്ങളായ പെപ്പെയും റൊണാൾഡോയും വീണ്ടും ഒരുമിക്കുന്നത് കാണാൻ സാധിക്കും. യുവന്റസിന്റെ മുൻ പോർട്ട് താരങ്ങളായ ബ്രസീലിയൻ ഫുൾ ബാക്ക് അലക്സ് സാൻ‌ഡ്രോയ്ക്കും ഡാനിലോയ്ക്കും ഊഷ്മളമായ സ്വീകരണവും ലഭിക്കുമെന്ന് ഉറപ്പാണ്.

അവസാന രണ്ടു മത്സരങ്ങളിൽ ഒരു തോൽവിയും സമനിലയുമായാണ് യുവന്റസ് പോർട്ടോയിലെത്തുന്നത്. നാപോളിക്കെതിരെ സിരി എ യിൽ തോൽവിയും ,കോപ്പ ഇറ്റാലിയയിൽ ഇന്ററിനെതിരെ സമനിലയും. നിലവിൽ ഇറ്റാലിയൻ ലീഗിൽ നാലാം സ്ഥാനത്തുള്ള യുവന്റസ് ആൻഡ്രിയ പിർലോയുടെ പരീക്ഷണാത്മക തന്ത്രങ്ങളുമായി പൊരുത്തപെടാനാവാതെ സ്ഥിരത നഷ്ടപ്പെട്ടിരിക്കുകയാണ്.ഡിഫെൻസിൽ മികച്ച റെക്കോർഡുള്ള യുവെ അവസാന 8 മത്സരങ്ങളിൽ നിന്നും 2 ഗോളുകൾ മാത്രമാണ് വഴങ്ങിയത്.

അവസാന ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് മത്സരത്തിൽ ക്യാമ്പ് നൗവിൽ ബാഴ്‌സലോണയ്‌ക്കെതിരായ നേടിയ 3-0ന്റെ ക്ലിനിക്കൽ ജയത്തോടെ തുടർച്ചയായ ഏഴാം വർഷവും നോക്കൗട്ട് ഘട്ടത്തിൽ മത്സരിക്കുന്നു. 2020-2021 ൽ ചാമ്പ്യൻസ് ലീഗ് സീസണിൽ റൊണാൾഡോയും അൽവാരോ മൊറാറ്റയും ആറു ഗോളുകൾ വീതം നേടിയിട്ടുണ്ട്.

ഗ്രൂപ്പ് ഘട്ടത്തിൽ സിറ്റിക്ക് പിന്നിൽ രണ്ടാമതായി തുടർച്ചയായ നാലാം തവണയും നോക്ക് ഔട്ടിൽ എത്തിയ പോർട്ടോ ഗ്രൂപ്പിൽ അവരുടെ ആറ് കളികളിൽ നാലെണ്ണത്തിൽ വിജയിച്ചു. എന്നാൽ പോർച്ചുഗീസ് ലീഗിൽ അവസാന നാലു മൽസാരങ്ങളിൽ വിജയം കാണാൻ സാധിക്കാതിരുന്ന പോർട്ടോക്ക് ഇന്നത്തെ മത്സരം കടുത്ത തന്നെയാവും. ഇരു ക്ലബ്ബുകളും നാലു വർഷം മുൻപാണ്അവസാനം ഏറ്റുമുട്ടിയത് അന്ന് യുവന്റസ് 3 -0 ജയിച്ചു .

നാപോളിക്കെതിരെയുള്ള ഫുൾ ബാക്ക് ജുവാൻ ക്വാഡ്രാഡോക്ക് പകരമായി ഡാനിലോ ഇറങ്ങും,അലക്സ് സാന്ദ്രോ ഇടതുവശത്തും കളിക്കും.ആർതർ, പോളോ ഡൈബാല, ആരോൺ റാം‌സി എന്നിവർ പരിക്ക് മൂലം കളിക്കില്ല. സെന്റർ ബാക്ക് ലിയോനാർഡോ ബോണൂസി ഡി ലിഗ്റ്റിനൊപ്പം പ്രതിരോധത്തിലെത്തും. ഫെഡറിക്കോ ചിസ, വെസ്റ്റൺ മക്കെന്നി, ബെന്റകൂർ, റബിയോട്ട് എന്നിവർ മിഡ്ഫീൽഡിലും .അൽവാരോ മൊറാറ്റയും ക്രിസ്റ്റ്യാനോ റൊണാൾഡോയും മുന്നേറ്റ നിരയിൽ അണിനിരക്കും.

പോർട്ടോ പരിശീലകൻ സെർജിയോ കോൺസിക്കാവോയ്ക്ക് പരിക്ക് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. ഫുൾ ബാക്ക് നാനു, സൈദു സാനുസി മിഡ്ഫീൽഡർ ഒട്ടാവിയോയും പരിക്ക് മൂലം ഇന്ന് കളിക്കില്ല. മിഡ്ഫീഡിൽ ജെസുസ് കൊറോണ സസ്‌പെൻഷനിൽ നിന്ന് മടങ്ങിയെത്തി മിഡ്‌ഫീൽഡിൽ മാറ്റിയസ് ഉറിബിനൊപ്പം കളിക്കും. 4-4-2 ശൈലിയിൽ ഇറങ്ങുന്ന പോർട്ടോയിൽ ഫോർവേഡ് ലൂയിസ് ഡയസ് ഇടത് വിങ്ങിലേക്ക് മാറും .ക്ലിനിക്കൽ ജോഡികളായ മെഹ്ദി തരേമിയും മൗസ മറെഗയുടെയും മുന്നേറ്റ നിരയിൽ കളിക്കും. രണ്ട് ഫോർവേഡുകളും ഇതുവരെ ലീഗിൽ 15 ഗോളുകളും 10 അസിസ്റ്റുകൾ നേടിയിട്ടുണ്ട്.

പോർട്ടോ സാധ്യത ലൈനപ്പ്:
മാർഷെസിൻ; മനഫ, എംബെംബ, പെപ്പെ, സർ; കൊറോണ, ഒലിവിയേര, ഉറിബെ; ഡയസ്, മാരെഗ, തരേമി
യുവന്റസ് സാധ്യത ലൈനപ്പ്:
ഷെസ്‌നി; ഡാനിലോ, ബോണൂസി, ഡി ലിഗ്റ്റ്, അലക്സ് സാന്ദ്രോ; ചിസ, ബെന്റാൻ‌കൂർ, റാബിയോട്ട്, മക്കെന്നി; റൊണാൾഡോ, മൊറാറ്റ

Leave A Reply

Your email address will not be published.

We would like to show you notifications for the latest news and updates.
Dismiss
Allow Notifications