ഇറ്റാലിയൻ ഫുട്ബോളിലെ പുതിയ താരോദയം

പ്രതിഭകൾക്ക് പഞ്ഞമില്ലാത്ത ലോക ഫുട്ബോളിലെ ശക്തികളൊന്നായ ഇറ്റലിയിൽ നിന്നും വളർന്നു വരുന്ന യുവ താരമാണ് ഫെഡറികോ ചീസ. ഈ സീസണിൽ ഇറ്റാലിയൻ ക്ലബ് ഫിയോറന്റീനയിൽ നിന്നാണ് യുവതാരത്തെ യുവന്റസ് താരത്തെ റാഞ്ചിയത്. ഫുട്ബോൾ വിദഗ്ധർമാർ പുതിയ പിർലോയെന്ന വിശേഷണം കൊടുത്ത ചീസയെ ഇറ്റാലിയൻ ദേശീയ ടീമിന്റെയും യുവന്റസിന്റെയും പുതിയ പ്രതീക്ഷയാണ്.

ചീസ എന്ന യുവതാരത്തിന്റെ പ്രതിഭ പുറത്തെടുത്ത മത്സരമായിരുന്നു കഴിഞ്ഞ ദിവസം മിലാനെതിരെയുള്ളത് .എസി മിലാനെതിരെ ക്രിസ്റ്റിയാനോ റൊണാള്‍ഡോ രണ്ട് ഗോള്‍ നേടിയാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ഗോളടിച്ച താരമായി മാറുമായിരുന്നു. ഇറ്റാലിയന്‍ സീരി എ ലീഗില്‍ മിലാന് പിറകിലുള്ള യുവെന്റസ് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ജയിച്ചു കയറിയപ്പോള്‍ താരമായത് 23 വയസുള്ള ഇറ്റാലിയന്‍ മിഡ്ഫീൽഡർ ഫെഡറികോ ചീസ. സിരി എയിൽ ഈ സീസണില്‍ അപരാജിതരായി കുതിക്കുകയായിരുന്ന എസി മിലാന്‍ ചീസയുടെ മിന്നല്‍ ഗോളുകളില്‍ അടി തെറ്റി വീണത്.

മത്സരത്തില്‍ ക്രിസ്റ്റിയാനോയെ എതിരാളികള്‍ വളഞ്ഞതോടെ ചീസ ആ അവസരം മുതലെടുത്തു. വലത് വിംഗില്‍ നിന്ന് ബോക്‌സിലേക്ക് ഇറ്റാലിയന്‍ താരം കുതിച്ച് കയറിയപ്പോഴൊക്കെ മിലാന്‍ പ്രതിരോധം വെള്ളം കുടിച്ചു.ഒരു താരോദയമാണ് ഫുട്‌ബോള്‍ ലോകം ആ നീക്കങ്ങളില്‍ ദര്‍ശിച്ചത്. അര്‍ജന്റൈന്‍ താരം പോളോ ഡിബാലയുമായി ചേര്‍ന്നായിരുന്നു ചീസ തന്റെ ഗോളുകള്‍ പ്ലാന്‍ ചെയ്തത്. പതിനെട്ടാം മിനുട്ടില്‍ നേടിയ ആദ്യ ഗോള്‍ മനോഹരമായിരുന്നു. ഡിബാലയുമായി വണ്‍ ടു കളിച്ച് ചീസ ബോക്‌സിലേക്ക് കയറിയപ്പോള്‍ മിലാന്റെ ഡിഫന്‍ഡര്‍മാർ വട്ടം കറങ്ങി .

യുവെന്റസിനായി കഴിഞ്ഞ അഞ്ച് മത്സരങ്ങളില്‍ നാല് ഗോളുകളാണ് ചീസ നേടിയത്.വിംഗറായും സ്‌ട്രൈക്കറായും ചീസയെ ഉപയോഗപ്പെടുത്താന്‍ സാധിക്കും. ആദ്യ കാലങ്ങളില്‍ പൂര്‍ണസമയം വിംഗറായി കളിച്ച ചീസ യുവെന്റസിലെത്തിയപ്പോള്‍ വിംഗറായും ഫോര്‍വേഡായും കളിക്കുന്നു.2020 ൽ ഫിയോറന്റീനയില്‍ നിന്ന് വായ്പാടിസ്ഥാനത്തിൽ യുവെന്റസ് എത്തിയ താരമാണ് ചീസ. 2016 മുതല്‍ ഫിയോറന്റീനയിലുള്ള ചീസ 137 മത്സരങ്ങളിൽ നിന്നും 26 ഗോളുകള്‍ നേടുകയും ചെയ്തു. ഇറ്റലിയുടെ അണ്ടര്‍19/20/21 ടീമുകളില്‍ കളിച്ചിട്ടുണ്ട്. 2018 ല്‍ ഇറ്റലിയുടെ സീനിയര്‍ ടീമില്‍ അരങ്ങേറ്റം കുറിച്ച താരം ഇതുവരെ 21 രാജ്യാന്തര മത്സരങ്ങളിൽ ഇറ്റാലിയൻ ജേഴ്‌സി അണിഞ്ഞിട്ടുണ്ട് ഒരു ഗോളും സ്വന്തം പേരിൽ കുറിച്ചു.കുറഞ്ഞ വർഷങ്ങൾ കൊണ്ട് തന്നെ ഇറ്റാലിയൻ പരിശീലകൻ മാൻസിനിയുടെ സ്‌ക്വാഡിൽ പ്രധാന താരമായി മാറാൻ ചീസക്കായി.

വലിയ മത്സരങ്ങളിലാണ് ചീസ തന്റെ പ്രതിഭ പൂര്‍ണമായും പുറത്തെടുത്തിട്ടുള്ളത്. 2018-19 സീസണില്‍ കോപ ഇറ്റാലിയ ക്വാര്‍ട്ടര്‍ ഫൈനലില്‍ കരുത്തരായ റോമയായിരുന്നു ഫിയോറന്റീനയുടെ എതിരാളി. ചീസ ഹാട്രിക്ക് നേടിയ മത്സരം ഫിയോറന്റീന 7-1നാണ് ജയിച്ചത്! യുവെന്റസ് കോച്ച് ആന്ദ്രെ പിര്‍ലോയുടെ ഗെയിം പ്ലാനര്‍മാരില്‍ ഒരാളാണ് ചീസ. മിഡ്ഫീൽഡിൽ അര്ജന്റീന സൂപ്പർ താരം ഡിബാലക്കൊപ്പം മികച്ച ഒത്തിണക്കം കാഴ്ചവെക്കുന്ന ചീസ യുവന്റസിൽ ഒരു പ്ലെ മേക്കറുടെ റോളും നിർവഹിക്കുന്നു . ഗോൾ നേടുന്നതിനൊപ്പം ഗോളവസരങ്ങൾ സൃഷ്ടിക്കുന്നതിലും മുന്നിട്ടു നിൽക്കുന്നു ഈ 23 കാരൻ .

30 പോയിന്റുമായി യുവെന്റസ് ടോപ് ഫോറിലേക്ക് കയറിയത് മുന്നിലുള്ള റോമക്കും ഇന്റര്‍മിലാനും എ സി മിലാനും ജാഗ്രത സൂചനയാണ്. 37 പോയിന്റോടെ മിലാനാണ് ഒന്നാംസ്ഥാനത്ത്. ഇന്റര്‍മിലാന് 36 പോയിന്റ്. മൂന്ന് പോയിന്റ് മുകളിലാണ് റോമ. എന്നാല്‍, യുവെന്റസിന് ഒരു മത്സരം അധികം കളിക്കാനുണ്ട്. അടുത്ത കളി ജയിക്കുന്നതോടെ റോമയെ പിന്തള്ളി മൂന്നാം സ്ഥാനത്തേക്ക് കയറും യുവന്റസ്.

ക്രിസ്റ്റിയാനോയെ പോലൊരു ലോകോത്തര സ്‌ട്രൈക്കര്‍ ടീമിലുള്ളതു കൊണ്ട് മാത്രം ചീസയുടെ മിടുക്ക് വാഴ്ത്തപ്പെടാതെ പോവുകയാണ്. പക്ഷേ, മിലാനെ യുവെന്റസ് നേരിട്ടപ്പോള്‍, ഏവരും ക്രിസ്റ്റിയാനോയിലേക്ക് ഉറ്റുനോക്കിയിരുന്നപ്പോള്‍, ചീസ ലോക ഫുട്‌ബോളില്‍ തന്റെ മേല്‍വിലാസം എഴുതിച്ചേര്‍ത്തു, ആ മിന്നും പ്രകടനത്തിലൂടെ. മുൻ ഇറ്റാലിയൻ ദേശീയ താരം എൻറികോ ചീസയുടെ മകനായ സൂപ്പര്‍ താരം ഫെഡറികോ ചീസയുടെ കരുത്തിലാവും 2022 ലോകകപ്പ് ഫുട്‌ബോളിന് ഇറ്റലി വരിക.

Leave A Reply

Your email address will not be published.

We would like to show you notifications for the latest news and updates.
Dismiss
Allow Notifications