❝ ഇറ്റാലിയൻ 🇮🇹😍 ഫുട്ബോളിൽ ⚽🔥 വിസ്മയമായി അന്ന് 👑 അപ്പനും ഇന്ന് മോനും 👑 ഫെഡറികോ കിയെസ ❞

യൂറോ കപ്പിൽ ഇന്നലെ നടന്ന പ്ര ക്വാർട്ടറിൽ ഓസ്ട്രിയയുടെ ശക്തമായ ചെറുത്തുനിൽപ്പിനെ മറികടന്നാണ് ശക്തരായ ഇറ്റലി ക്വാർട്ടർ ഫൈനലിൽ സ്ഥാനമുറപ്പിച്ചത്.നിശ്ചിത സമയത്ത് ഇരു ടീമുകൾക്കും ഗോൾ നേടാൻ സാധിക്കാത്തതോടെ എക്സ്ട്രാ ടൈമിലാണ് മത്സരത്തിന്റെ ഫലം നിർണയിച്ചത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു അസൂറികളുടെ ജയം. ഇന്നലത്തെ മത്സരത്തിൽ രണ്ടാം പകുതിയിൽ പകരക്കാരനായി എത്തി ഇറ്റലിയുടെ ആദ്യ ഗോൾ നേടിയ യുവന്റസ് യുവ താരം മിഡ്ഫീൽഡർ ഫെഡറിക്കോ കിയെസ അപൂർവമായ ഒരു നാഴിക കല്ല് പിന്നിട്ടു. മുൻ ഇറ്റാലിയൻ താരമായ ഫെഡറിക്കോ കിയെസയുടെ പിതാവ് എൻറിക്കോ കിയെസ 1996 ൽ യൂറോ കപ്പിൽ ഇറ്റലിക്ക് ആയി ചെക് റിപ്പബ്ലിക്കിനു എതിരെ ഗോൾ നേടി ഇപ്പോഴിതാ 25 വർഷങ്ങൾക്കു ശേഷം മകനും യൂറോയിൽ ഗോൾ നേടിയിരിക്കുകയാണ്.

ആദ്യമായാണ് യൂറോ കപ്പിന്റെ മത്സര ചരിത്രത്തിൽ ഒരു പിതാവും മകനും ഗോൾ നേടുന്നത്. ഇന്നലെ നിർണായകമായ പ്രീ ക്വാർട്ടർ മത്സരത്തിൽ ഓസ്ട്രിയക്ക് വെമ്പ്ലിയിൽ എതിരെ അധിക സമയത്തിന്റെ അഞ്ചാം മിനിറ്റിൽ കിയെസ നേടിയ ഗോൾ പെനാൽട്ടി ഷൂട്ട് ഔട്ടിലേക്ക് പോകും എന്ന് കരുതിയ മത്സരത്തിന്റെ ഗതി തന്നെ മാറ്റി. സ്പിനാസോള നൽകിയ ലോംഗ് പാസ് സ്വീകരിച്ച കിയെസ മികച്ചൊരു ഷോട്ടിലൂടെ ഗോൾ വല കുലുക്കുകയായിരുന്നു. യൂറോ 96 ൽ ചെക്ക് റിപ്പബ്ലിക്കിനെതിരെ ആൻഫീൽഡിൽ പിതാവ് എൻറിക്കോ ഗോൾ നേടുമ്പോൾ ഫെഡറിക്കോ ജയിച്ചിട്ടുണ്ടായിരുന്നില്ല. യുറെയിൽ ആദ്യ രണ്ടു മത്സരങ്ങളിൽ 23 കാരൻ പകരക്കാരനായാണ് മാൻസിനി പരീക്ഷിച്ചത്. വെയ്ൽസിനെതിരെയുള്ള മത്സരത്തിൽ ആദ്യ പതിനൊന്നിൽ സ്ഥാനം ലഭിച്ച താരം സ്റ്റാർ ഓഫ് ദി മാച്ച് ആവുകയും ചെയ്തു.യൂറോ കപ്പിൽ കിരീടത്തിലേക്ക് കുതിക്കുന്ന ഇറ്റലിയുടെ ക്വാർട്ടറിൽ എതിരാളികൾ ബെൽജിയം പോർച്ചുഗൽ മത്സരത്തിലെ വിജയികൾ ആവും.മ്യൂണിക്കിലെ അലയൻസ് അരീനയിൽ ആവും മത്സരം നടക്കുക.

മികച്ച മുന്നേറ്റനിരക്കാരൻ ആയി പേരെടുത്ത അച്ഛൻ എൻറികോ കിയെസ ഇറ്റലിക്ക് ആയി 22 മത്സരങ്ങളിൽ 7 ഗോളുകൾ നേടിയ താരം ആണ്. 3 സീരി എ കിരീടങ്ങൾ മൂന്നു ടീമുകളിൽ ആയും എൻറികോ നേടിയിട്ടുണ്ട്, പിന്നീട് പരിശീലന രംഗത്തേക്കും എൻറികോ തിരിഞ്ഞു. ഇതിനകം തന്നെ അച്ഛനെക്കാൾ മികച്ച താരം എന്നു പേരു കേട്ട ഫെഡറികോ കിയെസ കൂടുതൽ ഉയരങ്ങൾ തന്നെയാണ് ലക്ഷ്യം വക്കുന്നത്.ഈ സീസണിൽ യുവന്റസിന് വേണ്ടി ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ച മിഡ്ഫീൽഡറാണ് കിയെസ. കഴിഞ്ഞ ഒക്ടോബറിൽ ഫിയോറെന്റീനയിൽ നിന്ന് ഫെഡറിക്കോ കിയെസയെ യുവന്റസ് സ്വന്തമാക്കിയത്.സ്ഥിരപ്പെടുത്താനുള്ള ഓപ്‌ഷനിൽ ഒരു വർഷത്തെ ലോണിലാണ് താരം ടൂറിനിൽ എത്തിയത്.യുവന്റസിനായുള്ള അരങ്ങേറ്റത്തിൽ ഒരു അസിസ്റ്റും റെഡ് കാർഡും വാങ്ങിയാണ് ഇലക്ട്രിക്ക് വിങ്ങർ കളി അവസാനിപ്പിച്ചത്. എന്നാൽ കുറച്ചു മാസങ്ങൾ കൊണ്ട് തന്നെ കിയെസ പിർലോയുടെ ടീമിന്റെ പ്രധാന ഭാഗമായി മാറി.


ഈ സീസണിൽ റൊണാൾഡോ കഴിഞ്ഞാൽ യുവന്റസിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ച്ചവെച്ചത് കിയെസയാണ്.2017 ഏപ്രിലിൽ 19-ാം വയസ്സിൽ – യുവന്റസിനെതിരെയായിരുന്നു കിയെസയുടെ സിരി എ അരങ്ങേറ്റം. അരങ്ങേറ്റം കുറിച്ചതുമുതൽ ഫൊയോറെന്റീനക്കായി മികച്ചു നിന്ന യുവ താരം യൂറോപ്പിലെ മുൻനിര ക്ലബ്ബുകളുടെ ലിസ്റ്റിൽ ഇടം പിടിച്ചിരുന്നു. എന്നാൽ പ്രതീക്ഷിച്ചതിലും കൂടുതൽ കാലം അദ്ദേഹം ഫിയോറെന്റീനയിൽ തുടർന്നു.സ്ഫോടനാത്മക വേഗതയും സൂപ്പർ ഡ്രിബ്ലിംഗ് കഴിവും ഉള്ള 23 കാരൻ എതിർ പ്രതിരോധത്തിന് ഇപ്പോഴും തലവേദനയാണ്.

മികച്ച ക്രോസ്സുകളും പ്രതിരോധത്തെ മറികടന്നു ബോക്സിൽ കയറാനും ഗോൾ നേടാനുമുള്ള കഴിവുകൾ കിയെസയുടെ പ്രത്യേകതകളാണ്. മുന്നേറ്റത്തിൽ മാത്രമല്ല പ്രതോരോധത്തിലിറങ്ങി പന്തെടുക്കുന്നതും കിയെസ മികവ് കാട്ടാറുണ്ട്. ശൂന്യതയിൽ നിന്നും അവസരങ്ങൾ സൃഷ്ടിക്കുന്ന കിയെസ വിങ്ങുകളും ,അറ്റാക്കിലും മാത്രമല്ല ഡിഫെൻസിവ് മിഡ്ഫീൽഡിലും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. സിരി എ യിൽ 150 ലതികം മത്സരങ്ങൾ കളിച്ച കിയെസ ചാമ്പ്യൻസ് ലീഗ് പോലെയുള്ള വലിയ മത്സരങ്ങളിൽ തന്റെ കഴിവ് പ്രക്ടിപ്പിച്ചിരുന്നു. പോർട്ടോക്കെതിരെ ഇരു പാദങ്ങളിലും ഗോൾ നേടിയ കിയെസ 2018 മുതൽ ഇറ്റാലിയൻ ടീമിൽ സ്ഥിരഅംഗമാണ്.