❝യുവന്റസ്⚽👌മധ്യനിരയുടെ🇮🇹ഇറ്റാലിയൻ ഇലക്ട്രിക്ക്⚡🔥എൻജിൻ. 💪😍ആക്രമണം ആഡംബരമാക്കിയ ഫെഡറിക്കോ കിയെസ ❞

ഈ സീസണിൽ യുവന്റസിന് വേണ്ടി ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ച മിഡ്ഫീൽഡറാണ് ഫെഡറിക്കോ കിയെസ.ആൻഡ്രിയ പിർലോയുടെ ഏറ്റവും വിശ്വസനീയമായ കളിക്കാരിൽ ഒരാളായി കിയെസ മാറിക്കഴിഞ്ഞിരിക്കുന്നു. ഇന്നലെ സിരി എയിൽ കലിയരിക്കെതിരെ മികച്ച പ്രകടനമാണ് യുവ താരം പുറത്തെടുത്തത്.കഴിഞ്ഞ ഒക്ടോബറിൽ ഫിയോറെന്റീനയിൽ നിന്ന് ഫെഡറിക്കോ കിയെസയെ സ്വന്തമാക്കാൻ തീരുമാനം യുവന്റസ് എടുത്തപ്പോൾ പലരും നെറ്റിചുളിച്ചിരുന്നു. സ്ഥിരപ്പെടുത്താനുള്ള ഓപ്‌ഷനിൽ ഒരു വർഷത്തെ ലോണിലാണ് താരം ടൂറിനിൽ എത്തിയത്. താരത്തെ സ്ഥിരപ്പെടുത്താൻ യുവന്റസിന് 60 മില്യൺ ഡോളർ വരെ ചെലവ് വരും.

യുവന്റസിനായുള്ള അരങ്ങേറ്റത്തിൽ ഒരു അസിസ്റ്റും റെഡ് കാർഡും വാങ്ങിയാണ് ഇലക്ട്രിക്ക് വിങ്ങർ കളി അവസാനിപ്പിച്ചത്. എന്നാൽ കുറച്ചു മാസങ്ങൾ കൊണ്ട് തന്നെ കിയെസ പിർലോയുടെ ടീമിന്റെ പ്രധാന ഭാഗമായി മാറി. ഈ സീസണിൽ റൊണാൾഡോ കഴിഞ്ഞാൽ യുവന്റസിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ച്ചവെച്ചത് കിയെസയാണ്.2017 ഏപ്രിലിൽ 19-ാം വയസ്സിൽ – യുവന്റസിനെതിരെയായിരുന്നു കിയെസയുടെ സിരി എ അരങ്ങേറ്റം. അരങ്ങേറ്റം കുറിച്ചതുമുതൽ ഫൊയോറെന്റീനക്കായി മികച്ചു നിന്ന യുവ താരം യൂറോപ്പിലെ മുൻനിര ക്ലബ്ബുകളുടെ ലിസ്റ്റിൽ ഇടം പിടിച്ചിരുന്നു. എന്നാൽ പ്രതീക്ഷിച്ചതിലും കൂടുതൽ കാലം അദ്ദേഹം ഫിയോറെന്റീനയിൽ തുടർന്നു.

ഈ കലണ്ടർ വർഷത്തിലെ ഏഴ് ഗോളുകളും രണ്ട് അസിസ്റ്റുകളും നേടിയ കിയെസ മിലാനെതിരെയും, ലാസിയോക്കെതിരെയും മികച്ച പ്രകടനം താരത്തിന്റെ വില മനസ്സിലാക്കി തരുന്നതായിരുന്നു..സ്ഫോടനാത്മക വേഗതയും സൂപ്പർ ഡ്രിബ്ലിംഗ് കഴിവും ഉള്ള 23 കാരൻ എതിർ പ്രതിരോധത്തിന് ഇപ്പോഴും തലവേദനയാണ്. മികച്ച ക്രോസ്സുകളും പ്രതിരോധത്തെ മറികടന്നു ബോക്സിൽ കയറാനും ഗോൾ നേടാനുമുള്ള കഴിവുകൾ കിയെസയുടെ പ്രത്യേകതകളാണ്. മുന്നേറ്റത്തിൽ മാത്രമല്ല പ്രതോരോധത്തിലിറങ്ങി പന്തെടുക്കുന്നതും കിയെസ മികവ് കാട്ടാറുണ്ട്.

കഴിഞ്ഞ ആഴ്ച സിരി എയിൽ ലാസിയോക്കെതിരെ അൽവാരോ മൊറാറ്റക്ക് ഗോൾ നേടാൻ കൊടുത്ത അസ്സിസ്റ്റിൽ നിന്നും കിയെസയുടെ മികവ് നമുക്ക് അളക്കാവുന്നതാണ്. ശൂന്യതയിൽ നിന്നും അവസരങ്ങൾ സൃഷ്ടിക്കുന്ന കിയെസ യുവന്റസ് മുന്നേറ്റ നിരയിൽ റോണോക്കൊപ്പം മികച്ച കൂട്ടുകെട്ടാണ് സൃഷ്ടിക്കുന്നത്. വിങ്ങുകളും ,അറ്റാക്കിലും മാത്രമല്ല ഡിഫെൻസിവ് മിഡ്ഫീൽസിലും ചീസ് തിളങ്ങി നിൽക്കുന്നുണ്ട്. ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്കൊപ്പം യുവന്റസിൽ വലിയ മാറ്റം കൊണ്ട് വരൻ കഴിവുള്ള താരമാണ് കിയെസ . തന്റെ ആദ്യ സീസണിൽ തന്നെ ഗോളുകൾ കൊണ്ടും കളി മികവും കൊണ്ടും യുവന്റസിന്റെ ഒരു ദീർഘ കാല പദ്ധതിയിലേക്കാണ് കിയെസയെ മാറ്റി നിർത്തുന്നത്.

ആധുനിക കാലത്തിനു യോജിച്ച ഇറ്റാലിയൻ ഇന്റര്നാഷനലിനു വലിയ സാധ്യതകളാണ് യുവന്റസ് തുറന്നു കൊടുക്കുന്നത്. സിരി എ യിൽ 150 ലതികം മത്സരങ്ങൾ കളിച്ച കിയെസ ചാമ്പ്യൻസ് ലീഗ് പോലെയുള്ള വലിയ മത്സരങ്ങളിൽ തന്റെ കഴിവ് പ്രക്ടിപ്പിച്ചിരുന്നു. പോർട്ടോക്കെതിരെ ഇരു പാദങ്ങളിലും ഗോൾ നേടിയ കിയെസ യുവന്റസ് നിരയിൽ മൊകാച്ചു നിന്നു.റോബർട്ടോ മാൻസിനിയുടെ അസുരിപടയിൽ അവിഭാജ്യ ഘടകമായാ താരത്തെ യൂറോ കപ്പിൽ ഇറ്റലിയുടെ ഏറ്റവും പ്രതീക്ഷയുള്ള താരത്തെയാണ് കണക്കാക്കുന്നത്.