‘ഫിഫ എപ്പോഴും ഉറുഗ്വേയ്‌ക്കെതിരെയാണ് ‘ : കണ്ണീരോടെ ലൂയിസ് സുവാരസ് |Qatar 2022 |Luis Suarez

ഖത്തർ ലോകകപ്പിൽ ഇന്നലെ ഘാനയെ 2-0ന് തോൽപ്പിച്ചെങ്കിലും ഉറുഗ്വേക്ക് പ്രീ ക്വാർട്ടറിലേക്ക് യോഗ്യത നേടാൻ സാധിച്ചില്ല. സൗത്ത് കൊറിയ പോർച്ചിഗലിനെ പരാജയപെടുത്തിയതോടെയാണ് ഉറുഗ്വേയുടെ പുറത്തേക്കുള്ള വാതിൽ തുറന്നത്.

ഉറുഗ്വായ് ഗ്രൂപ്പ് എച്ചിൽ ദക്ഷിണ കൊറിയയെപ്പോലെ നാല് പോയിന്റ് നേടി. മൂന്ന് മത്സരങ്ങളിൽ ഒരു ഗോൾ കുറവ് വഴങ്ങുകയോ ഒരു ഗോൾ കൂടുതൽ നേടുകയോ ചെയ്തിരുന്നെങ്കിൽ ഗോൾ വ്യത്യാസത്തിന്റെ മാനദണ്ഡത്തിൽ ഉറുഗ്വേക്ക് യോഗ്യത നേടുമായിരുന്നു. ലോകകപ്പിൽ നിന്ന് പുറത്തായതിന് ഉറുഗ്വേയുടെ കടുത്ത നിരാശരായ മാനേജരും കളിക്കാരും പെനാൽറ്റി തീരുമാനങ്ങളെ കുറ്റപ്പെടുത്തി.ഫിഫ എപ്പോഴും ഉറുഗ്വേയ്‌ക്കെതിരെയാണ് എന്ന് സുവാരസ് ആരോപിച്ചു.ഡാർവിൻ ന്യൂനസിനും എഡിൻസൺ കവാനിക്കും ഘാനയുടെ ഫൗളുകൾക്ക് പെനാൽറ്റി നൽകണമായിരുന്നുവെന്ന് സുവാരസ് അഭിപ്രായപ്പെട്ടു.

“ഇന്നലെ മത്സരത്തിന് ശേഷം ഞാൻ പോയി എന്റെ കുടുംബത്തെ കെട്ടിപ്പിടിക്കാൻ ആഗ്രഹിച്ചു അതിനു പോലും ഫിഫ അനുവദിച്ചില്ല. ഫിഫയിൽ നിന്നുള്ള ആളുകൾ വന്ന് എന്നോട് അതിന് അനുവദിക്കില്ല എന്ന് പറഞ്ഞു ” സുവാരസ് മത്സര ശേഷം പറഞ്ഞു.തന്റെ നാലാമത്തെയും ഒരുപക്ഷേ അവസാനത്തെയും ലോകകപ്പിൽ അൽ ജനൂബ് സ്റ്റേഡിയത്തിൽ അവസാന വിസിൽ മുഴങ്ങിയപ്പോൾ വെറ്ററൻ കരഞ്ഞു.

“ഞങ്ങൾ ഞങ്ങളുടെ ഏറ്റവും മികച്ചത് നൽകി,ഞങ്ങളെ ഓരോരുത്തരെയും ഈ അവസ്ഥ വേദനിപ്പിക്കുന്നു. ഞങ്ങൾ നിറഞ്ഞ പ്രതീക്ഷയിലായിരുന്നു. ഞങ്ങളുടെ ലക്ഷ്യം സാധ്യമായില്ല. അടുത്ത റൗണ്ടിലേക്ക് കടക്കാത്തതിൽ ഞങ്ങൾ എല്ലാവരോടും ക്ഷമ ചോദിക്കുന്നു” സുവാരസ് പറഞ്ഞു.ആളുകൾ തങ്ങളെ ബഹുമാനിക്കുന്നില്ലെങ്കിലും ഒരു ഉറുഗ്വേക്കാരനായതിൽ അഭിമാനിക്കുന്നുവെന്നും സുവാരസ് പറഞ്ഞു. ലോകമെമ്പാടുമുള്ള ഉറുഗ്വായ് ഫുട്ബോൾ ടീമിന്റെ ആരാധകർക്ക് 35-കാരൻ നന്ദി പറയുകയും ചെയ്തു.

Rate this post