32 ടീമുകൾ പങ്കെടുക്കുന്ന പുതിയ ക്ലബ് ലോകകപ്പ് പ്രഖ്യാപിച്ച് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ |FIFA

ഫുട്ബോൾ ലോകത്ത് പുതിയൊരു വലിയ ടൂർണമെന്റ് അവതരിപ്പിച്ചിരിക്കുകയാണ് ഫിഫ. അന്താരാഷ്ട്ര ടീമുകളെ പങ്കെടുപ്പിച്ച് നാല് വർഷത്തിലൊരിക്കൽ നടക്കുന്ന ഫിഫ ലോകകപ്പിന് സമാനമായി 32 ക്ലബ്ബുകൾ പങ്കെടുക്കുന്ന ഫിഫ ക്ലബ്ബ് ഫുട്ബോൾ ലോകകപ്പ് നടത്താനാണ് തീരുമാനം. ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയാണ് പുതിയ പ്രഖ്യാപനം നടത്തിയത്. 2025-ൽ ക്ലബ് ലോകകപ്പിന്റെ ആദ്യ പതിപ്പ് നടത്താനാണ് ഫിഫയുടെ തീരുമാനം. അതിനുശേഷം ഓരോ നാല് വർഷം കൂടുമ്പോഴും ടൂർണമെന്റ് കൂടുതൽ വിപുലമായി നടത്താനാണ് ഫിഫ ഉദ്ദേശിക്കുന്നത്.

ക്ലബ് ലോകകപ്പ് നടത്താൻ ഫിഫ നേരത്തെ തന്നെ പദ്ധതിയിട്ടിരുന്നു. കോൺഫെഡറേഷൻസ് കപ്പ് നടക്കേണ്ട സ്ലോട്ടിൽ ഫിഫ ക്ലബ് ലോകകപ്പ് നിശ്ചയിച്ചിരുന്നു. എന്നാൽ കൊവിഡ് പാൻഡെമിക് മൂലം ക്ലബ് ലോകകപ്പ് നടത്താനുള്ള ഫിഫയുടെ ശ്രമങ്ങൾ വൈകുകയാണ്. ടൂർണമെന്റിന്റെ കൂടുതൽ വിശദാംശങ്ങൾ ഫിഫ പിന്നീട് പ്രഖ്യാപിക്കും. നിലവിലെ തീരുമാനമനുസരിച്ച് 2026ലെ ഫിഫ ലോകകപ്പിന് മുന്നോടിയായി ക്ലബ് ലോകകപ്പ് നടത്താനാണ് ഫിഫ ഉദ്ദേശിക്കുന്നത്.

ക്ലബ് ലോകകപ്പ് 2023 ഫെബ്രുവരി 1 മുതൽ 11 വരെ മൊറോക്കോയിൽ നടക്കും. പുരുഷന്മാരുടെ ക്ലബ് ലോകകപ്പിന് പുറമെ ഒരു വനിതാ ക്ലബ് ലോകകപ്പും ആസൂത്രണം ചെയ്യുന്നുണ്ട്.നിതാ ഫുട്‌സൽ ലോകകപ്പും ഫുട്‌ബോൾ ഗവേണിംഗ് ബോഡി ഫിഫ അവതരിപ്പിക്കും. ഫിഫയുടെ ക്ലബ് ലോകകപ്പിന് പുറമെ അണ്ടർ 17 ലോകകപ്പും വാർഷിക ഫോർമാറ്റിലേക്ക് മാറ്റാൻ തീരുമാനിച്ചിട്ടുണ്ട്. ഫിഫയുടെ പുതിയ തീരുമാനങ്ങൾ ഫിഫയ്ക്ക് സാമ്പത്തികമായി വലിയ നേട്ടമുണ്ടാക്കുമെന്നാണ് കരുതുന്നത്.

അതേസമയം, യുഎസ്എ, മെക്സിക്കോ, കാനഡ എന്നിവിടങ്ങളിൽ ആതിഥേയത്വം വഹിക്കുന്ന 2026 ലോകകപ്പിൽ 48 രാജ്യങ്ങൾ പങ്കെടുക്കും. ഇതോടെ ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ടീമുകൾ പങ്കെടുക്കുന്ന പതിപ്പായി 2026 ലോകകപ്പ് മാറും. ഇതും വലിയ മാറ്റം സൃഷ്ടിച്ച ഫിഫയുടെ തീരുമാനമാണ്. ഫിഫയുടെ പുതിയ തീരുമാനങ്ങൾ നടപ്പിലാക്കിയതോടെ വരും വർഷങ്ങളിൽ വലിയ ടൂർണമെന്റുകളാണ് ഫുട്ബോൾ ആരാധകരെ കാത്തിരിക്കുന്നത്.

Rate this post