❝ 🏆⚽ കോപ്പ അമേരിക്കയിലെ 🔥⚽ മറക്കാൻ
ആവാത്ത ❤️👌 അവിസ്മരണീയ മുഹൂർത്തങ്ങൾ ❞

ലോകത്തിലെ ഏറ്റവും പഴയ കോണ്ടിനെന്റൽ കപ്പ് ടൂർണമെന്റുകളിലൊന്നാണ് കോപ അമേരിക്ക. കായിക ചരിത്രത്തിലെ ഏറ്റവും അവിശ്വസനീയമായ നിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ചതാണ് നൂറ്റാണ്ടുകൾ പഴക്കമുള്ള കോപ്പ അമേരിക്ക.കോപ്പ അമേരിക്കയിലെ അവിസ്മരണീയമായ 5 മുഹൂർത്തങ്ങൾ ഏതാണെന്നു പരിശോധിക്കാം

ചിലിയുടെ തുടർച്ചയായ രണ്ടു കിരീടം

ചിലിയെ സംബന്ധിച്ചിടത്തോളം അവിസ്മരണീയമായ നിമിഷങ്ങളിലൊന്നാണ് 2015 കോപ അമേരിക്ക. അലക്സിസ് സാഞ്ചെസിന്റെ നേതൃത്വത്തിൽ മികച്ച പ്രകടനത്തോടെ ഫൈനലിൽ എത്തിയ ചിലി നേരിട്ടത് ലയണൽ മെസ്സിയുടെ അര്ജന്റീന ആയിരുന്നു. നിശ്ചിത സമയത്തും ഇരു ടീമുകളും സമനില പാലിച്ചതിനെ തുടർന്ന് പെനാൽറ്റി ഷൂട്ട് ഔട്ടിൽ അർജന്റീനയെ പരാജയപ്പെടുത്തി ചിലി കിരീടം ഉയർത്തി.ചിലിയുടെ ആദ്യത്തെ കോപ്പ അമേരിക്ക കിരീടം ആയിരുന്നു ഇത്. 2016 ൽ കോപ്പയുടെ 100 ആം വാർഷികം ആഘോഷിക്കുന്ന ചാമ്പ്യൻഷിപ്പിലും ചിലി ചാമ്പ്യന്മാരായി. ഈ വർഷവും ഫൈനലിൽ അര്ജന്റീനയെയാണ് ചിലി പാരാജയപെടുത്തിയത്. 2015 ലെ പോലെ 120 മിനിറ്റിനുശേഷം കളി ഗോളില്ലാതെ അവസാനിച്ചത് കൊണ്ട് വീണ്ടും വിജയികളെ തീരുമാനിക്കാൻ പെനാൽറ്റി ഷൂട്ട് ഔട്ട് വേണ്ടി വന്നു. 2015 ലെ ആവർത്തനം എന്ന പോലെ അർജന്റീനയെ കീഴടക്കി ചിലി വീണ്ടും ചാമ്പ്യന്മാരായി.രണ്ട് വർഷത്തിനിടെ രണ്ട് തവണ അർജന്റീനയെ പരാജയപ്പെടുത്തി കോപ്പ കിരീടം നേടി ചിലി ചരിത്രത്തിന്റെ ഭാഗമായി.

ബ്രസീലിനെ ഞെട്ടിച്ച ഹോണ്ടുറാസ്

2001 ൽ അർജന്റീനയ്ക്ക് പകരക്കാരായാണ് ഹോണ്ടുറാസ് കോപ്പ അമേരിക്കയിൽ എത്തുന്നത്. ഒരുപക്ഷേ ഹോണ്ടുറാസിന്റെ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച നേട്ടം ഈ ചാംപ്യൻഷിപ്പാവും. സാക്ഷാൽ ബ്രസീലിനെ പരാജയപ്പെടുത്തി സെമിയിൽ എത്തിയ അവർ അവിടെ പരാജയപ്പെട്ടെങ്കിലും ഉറുഗ്വേയെ പരാജയപെടുത്തി മൂന്നാം സ്ഥാനം നേടുകയും ചെയ്തു. ക്വാർട്ടറിൽ ബ്രസീലിനെ നേരിട്ട ലോക ഫുട്ബോളിലെ കുഞ്ഞന്മാരായ ഹോണ്ടുറാസ് ഒരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല. ആദ്യ പകുതിയിൽ ബ്രസീൽ വ്യക്തമായി ആധിപത്യം പുലർത്തിയെങ്കിലും ഗോൾ നേടാൻ സാധിച്ചില്ല. എന്നാൽ രണ്ടാം പകുതിയിൽ പന്ത്രണ്ട് മിനിറ്റ് കഴിഞ്ഞപ്പോൾ ബ്രസീലിനെ ഞെട്ടിച്ചു കൊണ്ട് ഹോണ്ടുറാസ് മുന്നിലെത്തി.ബ്രസീലിയൻ പ്രതിരോധതാരം ജുനിൻഹോ ബെല്ലെട്ടിയുടെ ഡെൽഫ് ഗോളായിരുന്നു. എന്നാൽ 90 ആം മിനുട്ടിൽ മാർട്ടിനെസിലൂടെ ഒരു ഗോൾ കൂടി നേടി വിജയമുറപ്പിച്ചു. പിറ്റേ ദിശവസം ഓരോ പത്രത്തിന്റെയും ഒന്നാം പേജിൽ ബ്രസീലിയൻ പരാജയത്തെക്കുറിച്ചുള്ള തലക്കെട്ടുകൾ നിറഞ്ഞിരുന്നു. “എങ്ങനെ എത്രത്തോളം മോശമാകും”, “ചരിത്രപരമായ നാണക്കേട്” എന്നിവ ജനപ്രിയമായ തലക്കെട്ടുകൾ.

മെക്സിക്കൻ വേവ്

മെക്സിക്കക്കാർ കോൺമെബോൾന്റെ ഭാഗമല്ലെങ്കിലും എന്നും അതിഥികളായി എത്താറുള്ളവരാണ്. ഒരു വിദേശ രാഷ്ട്രമെന്ന നിലയിൽ ടൂർണമെന്റിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ചവരാണ് മെക്സിക്കോക്കാർ.കോൺമെബോൾലെ ചില അംഗങ്ങളെക്കാളും മികച്ച പ്രകടനം മെക്സിക്കക്കാർ നടത്തിയിട്ടുണ്ട്.1993 ലും 2001 ലും രണ്ട് തവണ ഫൈനലിലെത്തിയെങ്കിലും കിരീടം മാത്രം നേടാൻ സാധിച്ചില്ല.മൂന്ന് തവണയും അവർ മൂന്നാം സ്ഥാനത്തെത്തി. പലപ്പോഴും ബ്രസീൽ അര്ജന്റീന പോലെയുളള ടീമുകൾക്ക് വലിയ ഭീഷണി തന്നെയായിരുന്നു മെക്സിക്കോ. മെക്സിക്കൻ താരം ക്ലോഡിയോ സുവാരസ് കോപ അമേരിക്കയിൽ 21 മത്സരങ്ങൾ കളിച്ചപ്പോൾ ലൂയിസ് ഹെർണാണ്ടസ് ഒമ്പത് ഗോളുകൾ നേടിയിട്ടുണ്ട്.ഫുട്ബോളിനെ സംബന്ധിച്ചിടത്തോളം ചില തെക്കേ അമേരിക്കൻ രാജ്യങ്ങളെ അപേക്ഷിച്ച് മെക്സിക്കോയായിരിക്കും കോപാക്ക് ഏറ്റവും അനുയോജ്യർ.

2007 ൽ അർജന്റീനയെ തകർത്ത ബ്രസീലിയൻ യുവ നിര

2007 ജൂലൈ 15 ന് ഒരു ബ്രസീൽ ടീം ലാ ആൽ‌ബിസെലെസ്റ്റെ മറികടന്ന് അവരുടെ എട്ടാമത്തെ കോപ്പ അമേരിക്ക ട്രോഫി സ്വന്തമാക്കിയത് അത്ഭുതത്തോടെയാണ് ആരാധകർ കണ്ടത്. കോപ്പയിലെ ഏറ്റവും അവിസ്മരണീയമായ മുഹൂർത്തം തന്നെയായിരുന്നു ഇത്.ലയണൽ മെസ്സി, ജാവിയർ മസ്‌ചെറാനോ, ജാവിയർ സാനെറ്റി, കാർലോസ് ടെവസ് തുടങ്ങിയ പേരുകളുള്ള ഒരു ടീമിനെതിരെ ഫൈനലിൽ ബ്രസീലിയൻ യുവ നിര മൂന്നു ഗോളുകൾക്ക് വിജയിച്ചു.റൊണാൾഡിനോ, കക, റൊണാൾഡോ, അഡ്രിയാനോ തുടങ്ങിയ പ്രമുഖ പേരുകളില്ലാതെയാണ് ബ്രസീൽ ടൂർണമെന്റിലെത്തിയത്. അർജന്റീനയെ പൂർണ്ണമായും തകർത്ത ഏകപക്ഷീയമായ മത്സരമായിരുന്നു ഇത്.

സെവൻ അപ്പ്

2016 ലെ കോപ്പയിൽ ഗ്രൂപ് ഘട്ട മത്സരത്തിൽ ചിലി മെക്സിക്കോയെ നേരിടുന്നു. തുടർച്ചയായ 22 മത്സരങ്ങളിൽ തോൽവി അറിയാതെയാണ് മെക്സിക്കോ വരുന്നത്. എന്നാൽ മത്സരം അവസാനിച്ചപ്പോൾ 30 ഗോൾ ഷോട്ടുകളാണ് ഗോൾ ലക്ഷ്യമാക്കി അടിച്ചത്.അതിൽ ഏഴെണ്ണം വലയിലേക്ക് മെക്സിക്കൻ വലയിലേക്ക് കയറി. ഒരിക്കൽ പോലും മെക്സിക്കോക് സച്ചിലി കീപ്പർ ക്ലോഡിയോ ബ്രാവോയെ മറികടക്കാനായില്ല. ചിലിക്ക് വേണ്ടി എഡ്വേർഡോ വർഗ്ഗസ് നാല് ഗോളുകൾ നേടി .കോപ്പ അമേരിക്ക ചരിത്രത്തിലെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായിരുന്നു ഇത്.