❝ യൂറോ 💪🏆കിരീടം ഉയർത്താൻ
സാധ്യതയുള്ള 🔥✊അഞ്ചു വമ്പന്മാർ ❞

യൂറോ കപ്പ് ഫുട്‌ബോളിന് അരങ്ങുണരാന്‍ ഇനി ദിവസങ്ങള്‍ മാത്രമേ ശേഷിക്കുന്നുള്ളൂ. ജൂണ്‍ 11ന് രാത്രി മുതല്‍ യൂറോപ്പിലെ 24 രാജ്യങ്ങള്‍ കിരീടപ്പോരിനായി കളത്തിലിറങ്ങും. യൂറോപ്പില്‍ ഏതു രാജ്യവും തങ്ങളുടെ ദിനത്തില്‍ കരുത്തു കാട്ടാന്‍ ശേഷിയുള്ളവരാണ്. എന്നാല്‍, പ്രതിഭകളുമായെത്തുന്ന ചില രാജ്യങ്ങള്‍ കിരീട സാധ്യതയില്‍ മുന്നില്‍ നില്‍ക്കുന്നു. ആദ്യ കിരീടത്തിനായി ഇറങ്ങുന്ന ഇംഗ്ലണ്ട് ,ബെൽജിയം മുതൽ നാലാം കിരീടത്തിനായി ഒരുങ്ങുന്ന ജർമ്മനി വരെ ശക്തമായ ടീമിനെ തന്നെയാണ് യുവക്ക് ഇറങ്ങുന്നത്.യൂറോ കപ്പിന്റെ ചരിത്രം എടുത്തു നോക്കുകയായണെങ്കിൽ പലപ്പോഴും അപ്രതീക്ഷിത ചാമ്പ്യന്മാർ ഉണ്ടായിട്ടുള്ളതായി സാധിക്കും സാധിക്കും . ഈ പ്രവചനാതീതത യൂറോ കപ്പിനെ മറ്റുള്ള ചാംപ്യൻഷിപ്പുകളിൽ നിന്നും വ്യത്യസ്തമാക്കുന്നു. ഈ യൂറോ കപ്പിൽ ചാമ്പ്യൻഷിപ്പിൽ കിരീടം നേടാൻ സാധ്യതയുള്ള 5 ടീമുകൾ ഏതാണെന്ന് പരിശോധിക്കാം.

ഇംഗ്ലണ്ട്

ചരിത്രത്തിലാദ്യമായി യൂറോപ്പില്‍ കിരീടം നേടാമെന്ന പ്രതീക്ഷയിലാണ് ഇംഗ്ലണ്ടിന്റെ വരവ്. പ്രീമിയര്‍ ലീഗിലെ യുവ കളിക്കാരുമായി ഗരേത് സൗത്ത്‌ഗേറ്റ് എത്തുമ്പോള്‍ യൂറോപ്പിലെ ഏറ്റവും കരുത്തരുടെ നിരയെയാകും കാണാനാവുക. ഹാരി കെയ്‌നിനെ പോലുള്ള സൂപ്പര്‍ താരങ്ങളുടെ ഗോളടി മികവ് ഇംഗ്ലണ്ടിന് നേട്ടമാകുമെന്നാണ് പ്രതീക്ഷ. യൂറോ കപ്പിലെ തന്നെ ഏറ്റവും ആഴമുള്ള സ്‌ക്വാഡാണ് ഇംഗ്ലണ്ടിന്റെ. ഫിൽ ഫോഡൻ, മേസൺ മൗണ്ട്,ജാക്ക് ഗ്രീലിഷ് തുടങ്ങിയ യുവ പതിഭകളുടെ പ്രകടനത്തിലാണ് ഇംഗ്ലണ്ട് പ്രതീക്ഷയർപ്പിക്കുന്നത്.

ബെൽജിയം

ബെല്‍ജിയത്തിന്റെ സുവര്‍ണ തലമുറ ഒരിക്കല്‍ക്കൂടി ഒരു കിരീട നേട്ടത്തിനായി ഇറങ്ങുന്നു. കഴിഞ്ഞ ലോകകപ്പില്‍ തകര്‍പ്പന്‍ കളി കെട്ടഴിച്ച ടീമില്‍ വലിയ മാറ്റമൊന്നും വരുത്തിയിട്ടില്ല. കെവിന്‍ ഡി ബ്രുയിനും, ഈഡന്‍ ഹസാര്‍ഡും, റൊമേലു ലുക്കാക്കുവുമൊക്കെ അടങ്ങുന്ന ബെല്‍ജിയം കിരീട സാധ്യതയില്‍ ഏറെ മുന്നിലുള്ള ടീമാണ്. മികച്ച മുന്നേറ്റ നിരക്കൊപ്പം കരുത്തുറ്റ പ്രതിരോധം കൂടിയാകുമ്പോൾ കിരീടം നേടാൻ ബെൽജിയത്തിനു സാദ്ധ്യതകൾ കൂടുന്നു.

ഇറ്റലി


2018 ലെ വേൾഡ് കപ്പിന് യോഗ്യത നേടാൻ സാധിക്കാതിരുന്ന ഇറ്റലി പിന്നീട തകപ്പൻ തിരിച്ചു വരവാണ് നടത്തിയത്. പരിശീലകൻ മാനസിനിയുടെ കീഴിൽ പുതിയൊരു യുവ നിരയെ പടുത്തുയർത്തുകയും ചെയ്തു. അവസാന 27 മത്സരങ്ങളിൽ ഒരു തോൽവി പോള് അറിയാതെയാണ് ഇറ്റലി യുറോക്കെത്തുന്നത്. അവരുടെ കരുത്തുറ്റ മുന്നേറ്റ നിര 75 ഗോളുകൾ നേടിയപ്പോൾ ശക്തമായ പ്രതിരോധം 7 ഗോളുകൾ മാത്രമാണ് വഴങ്ങിയത്. ബസ്റ്റോണി, ബാരെല്ലോ ,കിയെസ, ലോക്കറ്റെല്ലി, ഇമ്മൊബിൽ ,ഇൻസൈൻ എന്നിവരാണ് ഇറ്റലിയുടെ മുഖ്യ താരങ്ങൾ.യുവത്വവും അനുഭവസമ്പത്തും സമന്വയിപ്പിക്കുന്നതാണ് ടീം.

പോര്‍ച്ചുഗല്‍

നിലവിലെ ചാമ്പ്യന്മാരായ പോര്‍ച്ചുഗല്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ തോളിലേറിയാണ് വരവ്. ക്രിസ്റ്റിയാനോ കരിയറിലെ അവസാന ഘട്ടത്തില്‍ ഒരു കിരീടം കൂടി രാജ്യത്തിന് നേടിക്കൊടുത്താല്‍ അതിശയപ്പെടാനില്ല. റുബന്‍ ഡയസ്, പെപെ, ബ്രൂണോ ഫെര്‍ണാണ്ടസ് തുടങ്ങിയ കഴിവുറ്റ കളിക്കാരും പോര്‍ച്ചുഗലിനുണ്ട്. മികച്ച പ്രതിരോധ നിരയും അതിനേക്കാൾ ശക്തമായ മുന്നേറ്റ നിരയും പോർച്ചുഗലിന് കരുത്തേകും. ലിവർപൂൾ താരം ജോട്ട, റൊണാൾഡോ, ആന്ദ്രേ സിൽവ, ഫെലിക്സ് അടങ്ങുന്ന മുന്നേറ്റ നിര യൂറോപ്പിലെ തന്നെ ഏറ്റവും മികച്ചതാണ്.

​ഫ്രാന്‍സ്

നിലവിലെ ലോക ചാമ്പ്യന്മാരായ ഫ്രാന്‍സ് യൂറോപ്പിലും ചാമ്പ്യന്മാരാകാമെന്ന കണക്കുകൂട്ടലിലാണ്. കാന്റെ, പോഗ്ബ, എംബാപ്പെ, ബെന്‍സെമ തുടങ്ങി ഏതു ടീമിനേയും വിറപ്പിക്കുന്ന ഒരുകൂട്ടം കളിക്കാരാണ് ഫ്രാന്‍സിന്റെ വിജയസാധ്യത വര്‍ധിപ്പിക്കുന്നത്. ഇരുപത് വര്‍ഷത്തോളമായി യൂറോപ്പില്‍ ചാമ്പ്യന്മാരാകാന്‍ ഫ്രാന്‍സിന് കഴിഞ്ഞിട്ടില്ല. ബെൻസിമ ,ഗ്രീസ്മാൻ ,എംബപ്പേ കൂട്ട് കെട്ട് ഏതൊരു പ്രതിരോധവും പൊളിക്കാൻ കരുത്തുള്ളതാണ്. മികച്ച മധ്യനിരക്കൊപ്പം മോശമല്ലാത്ത ഡിഫെൻസും ഫ്രാൻസിന്റെ ശക്തിയാണ്.