❝ നാടകീയ നിമിഷങ്ങൾക്കൊടുവിൽ അവസാന നിമിഷം കിരീടത്തിൽ മുത്തമിട്ട് ഫ്ലെമെംഗോ ❞

അവസാനനാ മത്സരത്തിൽ സാവോപോളോയോട് 2 -1 നു പരാജയപ്പെട്ടെങ്കിലും ബ്രസീലിയൻ സെറി എ സ്വന്തമാക്കി ഫ്ലെമെംഗോ. ലീഗിന്റെ അവസാന ദിവസം വരെ ആരാധകരെ ആവേശത്തിലാക്കിയ ശേഷമാണ് റിയോ ഡി ജനീറോ ക്ലബ് കിരീടം നേടിയത്.അവരുടെ തുടർച്ചയായ രണ്ടാം കിരീട നേട്ടമാണിത് . 38 മത്സരങ്ങളിൽ നിന്ന് 71 പോയിന്റുമായാണ് ഫിനിഷ് ചെയ്താണ് ഫ്ലെമെംഗോ അവരുടെ ഏഴാം കിരീടത്തിൽ മുത്തമിട്ടത്.

ഇതോടു കൂടി കളിക്കാരനും മാനേജരും എന്ന നിലയിൽ ബ്രസീലിയൻ സെറി എ ട്രോഫി നേടിയ എട്ടാമത്തെ താരമായി ഫ്ലേമെംഗോ മാനേജർ റോജീരിയോ സെനി മാറി.മുൻ സാവോ പോളോ, ബ്രസീൽ ഇന്റർനാഷണൽ ഗോൾകീപ്പർ നവംബറിൽ സ്പാനിഷ് പരിശീലകൻ ഡൊമെനെക് ടോറന്റിന് പകരക്കാരനായാണ് എത്തുന്നത്.1982, 1983 ലെ സിക്കോ കാലത്തിനു ശേഷം ആദ്യമായാണ് അടുത്തടുത്ത വർഷങ്ങളിൽ ഫ്ലെമെംഗോ കിരീടം നേടുന്നത്.

അവസാന മത്സരത്തിൽ കോറിന്ത്യൻസിനോട് സമനില വഴങ്ങിയ (0 -0) ഇന്റർനാഷണലിൽ രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.38 മത്സരങ്ങളിൽ നിന്ന് 70 പോയിന്റാണ് അവർ നേടിയത്.പോർട്ടോ അലെഗ്രെയിൾ അവസാനം വരെ സസ്പെൻസ് നില നിന്ന മത്സരത്തിൽ ഇന്റർനാഷൻൽ ഗോൾ നേടിയെങ്കിലും വീഡിയോ അവലോകനത്തിൽ അത് ഓഫ്‌സൈഡായിരുന്നു. മത്സരം സമനില ആയത്തോടു കൂടി ഇന്റർനാഷൻലിന്റെ പ്രതീക്ഷകൾ അസ്തമിച്ചു. ആദ്യ പകുതിയുടെ അധിക സമയത്ത് ലൂസിയാനോയുടെ ഫ്രീ കിക്കിലൂടെ സാവോ പോളോ ആദ്യ ഗോൾ നേടി.51-ാം മിനിറ്റിൽ ബ്രൂണോ ഹെൻ‌റിക് ഒരു ഹെഡറിലൂടെ ഫ്ലെമെംഗോക്ക് സമനില നേടിക്കൊടുത്തു.എന്നാൽ 58 ആം മിനുട്ടിൽ പാബ്ലോയുടെ ഗോളിലൂടെ സാവോ പോളോ വിജയം സ്വന്തമാക്കി.

Barbosa

പോർച്ചുഗീസ് കോച്ച് ജോർജ്ജ് ജീസസിന്റെ നേതൃത്വത്തിൽ 2019 ൽ ബ്രസീലിയൻ കിരീടവും കോപ ലിബർട്ടഡോറസും മിന്നുന്ന രീതിയിൽ ഫ്ളമെംഗോ നേടിയിരുന്നു . 22 ആം തീയതി നടന്ന മത്സരത്തിൽ സാവോപോളോയെ 2 -1 നു കീഴടക്കിയതോടെയാണ് കിരീട പോരാട്ടം അവസാന റൗണ്ടിലെത്തിയത്.ആ വിജയത്തോടെ ഈ സീസണിൽ ആദ്യമായി ഫ്ലെമെംഗോ പോയിന്റ് ടേബിളിൽ ഒന്നാമതായി.

വർഷങ്ങളുടെ സാമ്പത്തിക ഞെരുക്കത്തിനുശേഷം, ഫ്ലെമെംഗോ തെക്കേ അമേരിക്കൻ ഫുട്ബോളിലെ സാമ്പത്തിക ശക്തിയായി മാറി. മുൻ ഇന്റർ മിലാൻ സ്‌ട്രൈക്കർ ബാർബോസ ഗബ്രിയേൽ, മുൻ അറ്റ്ലെറ്റിക്കോ മാഡ്രിഡ് ലെഫ്റ്റ് ബാക്ക് ഫിലിപ്പ് ലൂയിസ്, മുൻ റോമാ മിഡ്ഫീൽഡർ ഗേഴ്സൺ എന്നിവരാണ് ഫ്ലെമെങ്കോയുടെ പ്രധാന താരങ്ങൾ. ആദ്യ നാലു സ്ഥാനങ്ങളിൽ എത്തിയ ഫ്ലമെംഗോ,ഇന്റർനാഷണൽ, അറ്റ്ലെറ്റിക്കോ മിനീറോ, സാവോ പോളോ എന്നിവരും നിലവിലെ ചാമ്പ്യന്മാരായ പാൽമിറാസും കോപ ലിബർട്ടഡോറാസ് ചാമ്പ്യൻഷിപ്പിന് യോഗ്യത നേടി.

Claudinho

റെഡ് ബുൾ ബ്രഗാന്റിനോ സ്‌ട്രൈക്കർ ക്ലോഡിനോയും ,സാവോപോളോയുടെ ലൂസിയാനോയും 18 ഗോളുകളുമായി ടോപ് സ്‌കോറർ സ്ഥാനം പങ്കിട്ടു.സാന്റോസിന്റെ മറിഞ്ഞോയും , ഇന്റർനാഷനലിന്റെ തിയാഗോ ഗാൽഹർദോയും 17 ഗോളുകൾ വീതം നേടി. ഫ്ലമെംഗോയുടെ മുൻ ഇന്റർ മിലാൻ താരം ഗബ്രിയേൽ ബാർബോസ 14 ഗോളുകൾ നേടി.