❝കെട്ട്യളാണെന്റെ 💃🧚‍♀ മാലാഖ, വരുമാനത്തിൽ
മുന്നിലുള്ള 💰👌 താരങ്ങളുടെ ഭാര്യമാർ ❞

ലോക ഫുട്ബോളിലെ സൂപ്പർതാരങ്ങളുടെ ഭാര്യമാരെ പരിചയപ്പെടാം. മോഡലുകളും ടിവി അവതാരികമാരും പോപ്പ് ഗായികമാരുമൊക്കെയാണ് പലരും. ഇവരിൽ വരുമാനത്തിൻെറ കാര്യത്തിൽ ആരാണ് മുന്നിലെന്നു പരിശോധിക്കാം.

വിക്ടോറിയ ബെക്കാം

ഇംഗ്ലീഷ് താരം ഡേവിഡ് ബെക്കാം ഫുട്ബോൾ ലോകത്തെന്ന പോലെ മോഡലിങിലും സൂപ്പർ സ്റ്റാറായിരുന്നു. ബെക്കാമിൻെറ ഹെയർ സ്റ്റൈൽ ഓരോ സീസണിലും ഓരോന്നായിരുന്നു. ആരാധകലോകം ഏറെ ആവേശത്തോടെയാണ് ഇതെല്ലാം ഏറ്റെടുത്തിരുന്നത്. ഫുട്ബോൾ താരങ്ങളുടെ ഭാര്യമാരിൽ ബെക്കാമിൻെറ ഭാര്യ വിക്ടോറിയ ബെക്കാമാണ് ഏറ്റവും മുന്നിൽ. ഗായികയായ ഇവരുടെ ആസ്തി 360 മില്യൺ പൗണ്ടാണ്. ഏകദേശം 3700 കോടിയോളം രൂപ വരുമിത്.

ഷാക്കിറ


കൊളംബിയൻ പോപ്പ് ഗായിക ഷാക്കിറ തൻെറ ഗാനങ്ങൾ കൊണ്ട് ലോകമെങ്ങും ആരാധകരെ ഉണ്ടാക്കിയിട്ടുണ്ട്. ഷാക്കിറ പാടിയ ലോകകപ്പ് ഫുട്ബോൾ ഗാനവും സൂപ്പ‍‍ർഹിറ്റായിരുന്നു. സ്പാനിഷ് ഫുട്ബോള‍ർ ജെറാ‍ർഡ് പിക്വയുടെ ഭാര്യയാണ് ഷാക്കിറ. പോപ്പ് ഗായികയുടെ ആസ്തി 220 മില്യൺ പൗണ്ടാണ്. ഇരുപത്തി രണ്ടായിരം കോടിയോളം രൂപ വരും ഈ തുക.

​കൊളീൻ റൂണി

ഇംഗ്ലീഷ് എഴുത്തുകാരിയും ടിവി അവതാരികയുമൊക്കെയായ കൊളീൻ റൂണിയാണ് മാഞ്ചസ്റ്റ‍ർ യുണൈറ്റഡ് ഇതിഹാസം വെയ്ൻ റൂണിയുടെ ജീവിതപങ്കാളി. സെലബ്രിറ്റി മാഗസിനുകളിലെ കോളമിസ്റ്റായ കൊളീൻ റൂണി പ്രശസ്തയാണ്. 14 മില്യൺ പൗണ്ടാണ് കൊളീൻ റൂണിയുടെ ആസ്തി ( ഏകദേശം143 കോടി രൂപയോളം).

ജോ‍ർജിന റോഡ്രിഗസ്

ഫുട്ബോൾ ലോകത്ത് ഇന്ന് ഏറ്റവും വരുമാനമുള്ള സൂപ്പ‍ർതാരങ്ങളിൽ ഒരാളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. റയൽ മാഡ്രിഡിൽ നിന്ന് അദ്ദേഹം യുവൻറസിലേക്ക് ചേക്കേറിയത് റെക്കോർഡ് തുകയ്ക്കാണ്. റൊണാൾഡോയുടെ ഭാര്യ ജോ‍ർജിന റോഡ്രിഗസ് ഫുട്ബോൾ താരങ്ങളുടെ ഭാര്യമാരിൽ ആസ്തിയിൽ നാലാമതാണ്. ഏഴ് മില്യൺ പൗണ്ടാണ് ഇവരുടെ സമ്പത്ത്. ഏകദേശം 71 കോടി രൂപ വരുമിത്.