” ഈ കാരണങ്ങൾ കൊണ്ട് ബ്ലാസ്റ്റേഴ്‌സ് ഹൈദരാബാദിനെ കീഴടക്കി ഐഎസ്എൽ കിരീടം നേടും “

ആറു വർഷത്തെ ആരാധകരുടെ നീണ്ട കാത്തിരിപ്പിന് ശേഷം കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഫൈനലിൽ സ്ഥാനം പിടിച്ചിരിക്കുകയാണ്.ചങ്ക് പറിച്ചു സ്നേഹിക്കുന്ന ആരാധകർക്ക് വേണ്ടിയുള്ളതെയിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ഈ ഫൈനൽ പ്രവേശനം. മുൻ വര്ഷങ്ങളിലെ പിഴവുകൾ എല്ലാം തിരുത്തിയ ബ്ലാസ്റ്റേഴ്‌സ് ആധികാരികമായാണ് ഇത്തവണ ഫൈനലിലെത്തിയത്. മൂന്നാം തവണയാണ് ബ്ലാസ്റ്റേഴ്‌സ് ഫൈനലിലെത്തിയത്.

ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ടീമാണ് കേരള ബ്ലാസ്റ്റേഴ്‌സ്. എന്നാൽ ഏറ്റവും കൂടുതൽ ആരാധകരെ നിരാശപ്പെടുത്തിയതും ഇതേ ബ്ലാസ്റ്റേഴ്‌സ് തന്നെയാകും. 2014 ലും 2016 ലും കലാശ പോരാട്ടത്തിലെത്തിയെങ്കിലും രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഫൈനലിൽ ഹൈദരാബാദിനെ കീഴടക്കാം എന്ന ആത്മവിശ്വാസത്തിലാണ് ബ്ലാസ്റ്റേഴ്‌സ്.2016ൽ ഫൈനലിൽ കൊൽക്കത്തയോട് തോറ്റ ബ്ലാസ്റ്റേഴ്‌സ് അതിന് ശേഷമുള്ള സീസണുകളിലെല്ലാം പോയിന്റ് ടേബിളിലെ അവസാന സ്ഥാനക്കാരായി ഒതുങ്ങുന്ന കാഴ്ചയാണ് കണ്ടത്

ഐഎസ്എല്‍ ഫൈനലിന് കാണികള്‍ക്ക് പ്രവേശനം ഉള്ളതിനാല്‍ ഗാലറിയില്‍ മഞ്ഞക്കടല്‍ ഇരമ്പും. ബ്ലാസ്റ്റേഴ്‌സ് ആരാധകരാണ് ഫൈനല്‍ ടിക്കറ്റില്‍ മഹാഭൂരിപക്ഷവും സ്വന്തമാക്കുന്നതെന്നാണ് സൂചന. ഇപ്രാവശ്യം ബ്ലാസ്റ്റേഴ്സ് കിരീടം നേടാന്‍ സാധ്യതകള്‍ ഏറെയാണ്. ഇവാന്‍ വുകുമനോവിച്ച് എന്ന തന്ത്രഞ്ജനായ കോച്ചാണ് ബ്ലാസ്റ്റേഴ്‌സില്‍ മാറ്റങ്ങള്‍ കൊണ്ടുവന്നത്. ഓരോ കളിക്കാരനും ആത്മവിശ്വാസം നല്‍കി കൂടെ നിര്‍ത്തി. ഒപ്പം അവരുടെ കഴിവിന്റെ മാക്‌സിമം ടീമിനായി നല്‍കാന്‍ സഹായിച്ചു.ഫൈനലില്‍ ഹൈദരാബാദ് എഫ്‌സിയെ കീഴടക്കാനും ഇവാന് കൃത്യമായ തന്ത്രങ്ങളും തീരുമാനങ്ങളും ഉണ്ട്.

ഫൈനലിൽ ബ്ലാസ്റ്റേഴ്സിന് അനുകൂലമാകുന്ന പ്രധാന ഘടകം കാണികൾ സ്റ്റേഡിയത്തിൽ എത്തുന്നതാണ്.രണ്ടു വർഷങ്ങക്ക് ശേഷമാണ് കാണികൾ സ്റ്റേഡിയത്തിൽ എത്തുന്നത്. ബ്ലാസ്റ്റേഴ്‌സ് ഫൈനലിൽ എത്തിയതോടെ കേരളത്തിൽ നിന്നും ആരാധാകർക്ക് ഗോവയിലേക്ക് ഒഴുകാൻ തുടങ്ങുകയാണ്.ഫൈനലിനുള്ള ടിക്കറ്റ് ആദ്യ സെമിയിലെ ജയത്തിനു പിന്നാലെ ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ വാങ്ങിക്കൂട്ടി എന്നാണ് റിപ്പോര്‍ട്ട്. ആരാധകർക്ക് മുന്നിൽ ബ്ലാസ്റ്റേഴ്‌സ് ഏറ്റവും മികച്ച പ്രകടനം നടത്തും തന്നെയാണ് പ്രതീക്ഷ. ചങ്ക് പറിച്ചു നൽകുന്ന ആരാധകർക്ക് മുന്നിൽ ഏറ്റവും മികച്ച പ്രകടനം നടത്തുക എന്നത് ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ച് വലിയൊരു ബാധ്യത തന്നെയാണ്.

വിന്നേഴ്സ് ഷീൽഡ് ജേതാക്കളായ കരുത്തരായ ജാംഷെഡ്പൂരിനെ സെമിയിൽ കീഴടക്കിയത് ഫൈനലിൽ എത്തുമ്പോൾ ബ്ലാസ്റ്റേഴ്സിന് കൂടുതൽ സാധ്യത നൽകുന്നു. ഈ സീസണിൽ എല്ലാ മത്സരങ്ങളിലും മികച്ച പ്രകടനം നത്തുകയും എം മുന്നേറ്റ നിരയിലും പ്രതിരോധത്തിലും ഏറ്റവും മികച്ച താരങ്ങളുള്ള ജാംഷെഡ്പൂരിനെ രണ്ടു പാദത്തിലും ബ്ലാസ്റ്റേഴ്‌സ് അനങ്ങാൻ അനുവദിച്ചില്ല.കളിയുടെ എല്ലാ മേഖലയിലും മികവ് പുലർത്തിയ ബ്ലാസ്റ്റേഴ്‌സ് രണ്ടാം പാദത്തിൽ പ്രധാന താരം സഹലിന്റെ അഭാവത്തിൽ പോലും ജാംഷെഡ്പൂരിനെ സമനിലയിൽ തളച്ച് ഫൈനലിലേക്ക് മുന്നേറി.

ഫൈനലിൽ ബ്ലാസ്റ്റേഴ്സിന് അനുകൂലമാകുന്ന ഘടകമാണ് പ്രതിരോധത്തിലെ ശക്തി. ഈ സീസണിലെ ഏറ്റവൻ മികച്ച രണ്ടു പ്രതിരോധ താരങ്ങളാണ് ബ്ലാസ്റ്റേഴ്സിൽ അണിനിരക്കുന്നത്. ജാംഷെഡ്പൂരിനെതിരെയുള്ള സെമിയിൽ ഏറെ ശ്രദ്ദിക്കപ്പെട്ട പ്രകടനം നടത്തിയത് ബ്ലാസ്റ്റേഴ്‌സ് പ്രതോരോധത്തിലെ കാവൽക്കാരായ മണിപ്പൂരി യുവ സെന്റർ ബാക്ക് ഹോർമിപാം റൂയിവയും ഐഎസ് എല്ലിലെ വാൻ ഡേയ്ക്ക് എന്നറിയപ്പെടുന്ന ക്രോയേഷ്യൻ താരം മാർകോ ലെസ്‌കോവിച്ചും.21-കാരൻ ഹോർമി ജംഷഡ്പൂരിന്റെ ഡാനിയൽ ചിമയെയും ഗ്രെഗ് സ്റ്റുവാർട്ടിനെയും ഒരു വെറ്ററനെപ്പോലെ നിശബ്ദരാക്കി. താൻ ആരംഭിച്ച ഒമ്പത് ഗെയിമുകളിൽ അഞ്ചിലും ഹോർമിപാമിന് ക്ലീൻ ഷീറ്റ് ഉണ്ട്. ഇതുവരെ ഈ സീസണിൽ താരത്തിന് ഒരു മഞ്ഞ കാർഡ് പോലും ലഭിച്ചിട്ടില്ല.ഏത് പന്തും ക്ലീൻ ആയി ടാക്കിൽ ചെയ്യാൻ ഉള്ള കഴിവും, സ്ലൈഡിങ് ടേക്കിൽ ചെയ്യാൻ ഉള്ള മിടുക്കും താരത്തിൻ്റെ ശക്തിയാണ്.പന്ത് തിരികെ പിടിച്ചെടുക്കാനുള്ള കഴിവാണ് ലെസ്‌കോവിച്ചിനെ പ്രതിരോധത്തിലെ വിശ്വസ്തനാക്കുന്നത്. ഇവരുടെ സാനിധ്യം ബ്ലാസ്റ്റേഴ്സിന് ഫൈനലിൽ വലിയ സാധ്യത വർധിപ്പിക്കുന്നു.

ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമനോവിച്ചിന്റെ തന്ത്രങ്ങൾ ഫൈനലിൽ ബ്ലാസ്റ്റേഴ്സിന് വലയയാ ആധിപത്യം നൽകും.വുകമനോവിച് ഒരുക്കിയ തന്ത്രങ്ങൾ കളിക്കാർ മൈതാനത്ത് നടപ്പിലാക്കിയപ്പോൾ ഈ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ യാത്ര ഫൈനലിൽ എത്തി നിൽക്കുന്നത്. എതിർ ടീമിലെ എല്ലാ ദൗർബല്യങ്ങളും മനസ്സിലാക്കി ടീമിനെ ഒരുക്കിയെടുക്കാനല്ല ഇവാന്റെ കഴിവാണ് ബ്ലാസ്റ്റേഴ്സിന് സെമിയിൽ അടക്കം വിജയം കൊണ്ട് വന്നത്.എതിരാളികൾക്ക് അനുസരിച്ചതും ,മത്സരത്തിന്റെ ഗതിയനുസരിച്ചും തന്ത്രങ്ങൾ മെനയുന്നതിലെ ഇവാന് പ്രത്യക കഴിവുണ്ട്. സ്വന്തം ടീമിന്റെ ശക്തി തിരിച്ചറിഞ്ഞ എതിർ ടീമിന്റെ ദൗര്ബല്യങ്ങളിലേക്ക് പ്രയോഗിക്കാനാണ് സെർബിയൻ ശ്രമിക്കാറുള്ളത്. ഫൈനലിൽ ഹൈദരാബാദിന് ബ്ലാസ്‌റ്റേഴ്‌സിനെ മാത്രമല്ല ഇവാൻ എന്ന തന്ത്രശാലിയെ കൂടി മറികടക്കണം.