❝രണ്ടു ചാമ്പ്യൻസ് ലീഗ് കിരീടം നേടിയ🔵🔴മെസ്സിയുടെ 🐐👑 പിൻഗാമിയായിരുന്ന താരത്തെ✍️🔥സ്വന്തമാക്കാൻ🟡🔵കേരള ബ്ലാസ്റ്റേഴ്‌സ് ❞

മുൻ ബാഴ്സലോണ താരം ബോജൻ കിർക്കിച്ച്‌ ഇന്ത്യൻ സൂപ്പർ ലീഗിൽ കളിച്ചേക്കും എന്ന വാർത്തകളാണ് കഴിഞ്ഞ ദിവസങ്ങളിൽ ഇന്ത്യൻ ഫുട്ബോൾ ആരാധകർക്കിടയിൽ ചർച്ചയായത്.ബോജനെ സ്വന്തമാക്കാൻ ഐ.എസ്.എൽ ക്ലബുകൾ ശ്രമിക്കുന്നുണ്ടെന്ന ട്രാൻസ്ഫർ മാർക്കറ്റിന്റേതായി പുറത്തുവന്ന റിപ്പോർട്ട് സൺ അടക്കമുള്ള മാധ്യമങ്ങൾ ഏറ്റെടുത്തിട്ടുണ്ട്.

അമേരിക്കയിലെ മേജർ ലീ​ഗ് സോക്കർ ക്ലബായ മോൺട്രിയൽ ഇംപാക്ടിനായി കളിച്ചിരുന്ന ബോജൻ ഇപ്പോൾ ഫ്രീ ഏജന്റാണ്.തിയറി ഹെൻറി ക്ലബ്ബിന്റെ പരിശീലകനായി എത്തിയ ശേഷം ഡിസംബറിൽ ബോജന്റെ കരാർ പുതുക്കിയിരുന്നില്ല. താരത്തിനായി ചില ഇന്ത്യൻ ക്ലബുകൾ ശ്രമം നടത്തുണ്ടെന്നാണ് റിപ്പോർട്ടുകൾ. കേരളാ ബ്ലാസ്റ്റേഴ്സ്, ഹൈദരാബാദ് എഫ്.സി എന്നിവരാണ് ബോജനെ സ്വന്തമാക്കാനുള്ള ശ്രമങ്ങളിൽ മുമ്പിലെന്നാണ് സൂചന. ഫ്രീ ഏജന്റായ ബോജന് ഇന്ത്യയിലെ ക്ലബുകളുമായി കരാറിലെത്തുന്നതിന് പ്രശ്നമില്ല. എങ്കിലും താരം വൻ പ്രതിഫലം ആവശ്യപ്പെടുമെന്നാണ് സൂചന. അത് നൽകാൻ ഇന്ത്യൻ ക്ലബുകൾ തയ്യറാകുമോ എന്നതിനെ ആശ്രയിച്ചിരിക്കും ഈ സ്പാനിഷ് മുന്നേറ്റതാരത്തിന്റെ വരവ്.

അതേസമയം തന്നെ കഴിഞ്ഞ സീസണിൽ ഒരു ഐ.എസ്.എൽ ക്ലബ് ബോജനെ കൊണ്ടുവരാൻ ശ്രമിച്ചിരുന്നു. എന്നാൽ അന്ന് താരം വളരെ വലിയ പ്രതിഫലം ചോദിച്ചതിനാലാണ് ഡീൽ നടക്കാതിരുന്നതെന്നും സ്പോർട്സ് ജേർണലിസ്റ്റ് മാർക്കസ് മെർഹുലാവോ ട്വീറ്റ് ചെയ്തു.

മുൻ കോച്ച് ആൽബർട്ട് റോക്കയിലൂടെ ബാഴ്‌സലോണ ബന്ധം ഉള്ളതിനാൽ ഹൈദരാബാദിന് താരത്തെ സ്വന്തമാക്കാൻ അവസരം വരാൻ സാധ്യതയുണ്ട്. റൊണാൾഡ് കോമാന്റെ കാറ്റലോണിയയിലെ ബാക്ക്റൂം സ്റ്റാഫിൽ ചേരുന്നതിന് മുമ്പ് 58 കാരിയായ റോക്ക കഴിഞ്ഞ വർഷം ഹൈദരാബാദിന്റെ മാനേജരായിരുന്നു.2003 നും 2008 നും ഇടയിൽ ഫ്രാങ്ക് റിജ്കാർഡിന്റെ സഹായിയായിരുന്ന റോക്ക ലാ മാസിയയിൽ ബോജനുമായി പ്രവർത്തിച്ചിട്ടുണ്ട്. പക്ഷെ ബോജന്റെ ശമ്പളം ഇന്ത്യൻ സൂപ്പർ ലീഗ് മാനദണ്ഡങ്ങളെക്കാൾ വളരെ കൂടുതലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു, എന്നാൽ പണം തന്റെ മുൻഗണനയല്ലെന്ന് ബോജൻ മുമ്പ് പറഞ്ഞിട്ടുണ്ട്.

ബാഴ്സലോണയിൽ മെസിയുടെ പിൻ​ഗാമിയാകുമെന്ന് ഒരിക്കൽ വാഴ്ത്തപ്പെട്ട താരമാണ് ബോജൻ. രണ്ട് ചാമ്പ്യൻസ് ലീ​ഗ് കിരീടങ്ങൾ നേടിയ ബാഴ്സ ടീമിൽ ബോജൻ അം​ഗമായിരുന്നു. എന്നാൽ പിന്നീട് പ്രതീക്ഷിച്ച മികവ് പുലർത്താനാകാതെപോയി ബോജന്.വെറും 17 വയസ്സിന് ബാഴ്സക്കായി അരങ്ങേറ്റം കുറിച്ച ബോജൻ അവർക്കായി 163 മത്സരങ്ങളിൽ നിന്നും 41 ഗോളുകൾ നേടി. തുടർന്ന് റോമ, എസി മിലാൻ, അജാക്സ് എന്നി ക്ലബ്ബുകളിൽ കളിച്ച താരം 2014 ൽ ഇംഗ്ലീഷ് ക്ലബ് സ്റ്റോക്സിറ്റിയിൽ ചേർന്നു.