❝ആക്രമണം⚽💥മൂർച്ച കൂട്ടണം അതിനു💪🔥പഴയ ആയുധം
തന്നെ വേണം✍️🤩അപ്രതീക്ഷിത🔴🚩നീക്കവുമായി ലിവർപൂൾ ❞

ഒരു ബാക്കപ്പ് സ്‌ട്രൈക്കറിനായി ശ്രമിക്കുന്ന റെഡ്സ് പരിശീലകൻ ജർഗൻ ക്ലോപ്പ് അറ്റ്ലെറ്റിക്കോ മാഡ്രിഡ് സൂപ്പർ താരം ലൂയിസ് സുവാരസിനെ ക്ലബിലേക്ക് തിരികെ കൊണ്ടുവരാൻ ശ്രമം നടത്തുന്നതായി റിപോർട്ടുകൾ പുറത്തു വന്നു.ഫിച്ചാജെസിന്റെ റിപോർട്ടുകൾ അനുസരിച്ച് ഈ സീസൺ അവസാനത്തോടെ ലൂയി സുവാരസിനെ ലിവർപൂൾ സ്വന്തമാക്കാൻ ഒരുങ്ങുന്നുവെന്നും സത്തിനുള്ള ചർച്ചകൾ അത്ലറ്റികോ മാഡ്രിഡുമായി ആരംഭിക്കാൻ തയ്യാറാണെന്നും റിപ്പോർട്ടിൽ പറയുന്നു.

ലിവർപൂൾ മാനേജർ ക്ളോപ്പ് മറ്റൊരു ഗോൾ സ്‌കോററെ ടീമിൽ എത്തിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ഉറുഗ്വേ സ്‌ട്രൈക്കറെ ലക്ഷ്യമിടുന്നത്. അത്ലറ്റികോ മാഡ്രിഡുമായുള്ള നിലവിലെ കരാറിൽ ഈ സീസൺ അവസാനം ക്ലബ് വിടാനുള്ള ഓപ്‌ഷനുണ്ട്. ലിവർപൂളിന്റെ മൂന്നു പ്രധാന സ്‌ട്രൈക്കർമാരായ സല, ഫിർമിനോ ,മാനേ എന്നിവരിൽ ഒരാൾ ഈ സീസൺ അവസാനത്തോടെ ക്ലബ് വിടുമെന്നുറപ്പാണ്. ഇതിനൊരു പരിഹാരമായിട്ടാണ് വില കുറഞ്ഞതും ഫലപ്രദവുമായ പകരക്കാരനായി ലൂയിസ് സുവാരസിനെ കാണുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.


ഈ സീസണിൽ ബാഴ്‌സലോണയിൽ നിന്നും പുറത്തുപോയ സുവാരസ് അറ്റ്ലെറ്റിക്കോ മാഡ്രിഡിൽ ചേരുകയും അവിടെ അവിശ്വസനീയമായ പ്രകടനം പുറത്തെടുക്കുകയും ചെയ്തു.എല്ലാ മത്സരങ്ങളിലുമായി 28 കളികളിൽ നിന്ന് 23 ഗോളുകളുമായി സുവാരസ് ഡീഗോ സിമിയോണിന്റെ ടീമിൽ ടോപ് സ്കോററാണ്. കൂടാതെ ലാ ലീഗയിൽ കിരീട പോരാട്ടത്തിൽ മുൻപന്തിയിലാണ്.

ഈ സീസണിൽ നിലവിലെ ചാമ്പ്യന്മാരായ ലിവർപൂൾ ലീഗിൽ മികച്ച പ്രകടനമല്ല പുറത്തെടുത്തത്. അവരുടെ മുന്നേറ്റ നിര ഗോൾ കണ്ടെത്താൻ വിഷമിക്കുകയും ചെയ്തു. സ്‌ട്രൈക്കർമാരുടെ സ്ഥിരതയില്ലായ്മയിൽ ജർമൻ പരിശീലകൻ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു. ഈ സീസണിൽ പ്രീമിയർ ലീഗിൽ ടോപ് സ്‌കോറർ പട്ടികയിൽ മുന്നിൽ നിൽക്കുന്ന മുഹമ്മദ് സലാ മാത്രമാണ് ഗോൾ കണ്ടെത്തിയത്. സഹ സ്‌ട്രൈക്കർമാരായ സാഡിയോ മാനെ, റോബർട്ടോ ഫിർമിനോ എന്നിവർ ഈ സീസണിൽ ഗോൾ കണ്ടെത്താൻ നന്നേ ബിദ്ധിമുട്ടി . പരിക്കിന്റെ പിടിയിലായ പോർച്ചുഗീസ് സ്‌ട്രൈക്കർ ഡിയോഗോ ജോട്ടയുടെ അഭാവം റെഡ്‌സിനെ അലട്ടി.

2010 മുതൽ നാലു വർഷക്കാലം ലിവർപൂളിൽ കളിച്ച സുവാരസിന് ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ വേഗതയും ശാരീരികതയും പൊരുത്തപ്പെടാൻ ബുദ്ധിമുട്ട്ണ്ടാവില്ല. ലിവർപൂളിനായി 133 മത്സരങ്ങളിൽ നിന്നും 82 ഗോളുകളും നേടിയിട്ടുണ്ട് ഈ 34 കാരൻ.