‘ബെൻസീമ കളിക്കില്ല’ : പരിക്കേറ്റ് പുറത്തു പോയ ആരും കളിക്കില്ല എന്ന് ഫ്രഞ്ച് പരിശീലകൻ ദെഷാംപ്‌സ് |Qatar 2022

ഖത്തർ വേൾഡ് കപ്പ് ആരംഭിക്കാൻ ദിവസങ്ങൾക്ക് മുൻപാണ് സൂപ്പർ സ്‌ട്രൈക്കർ കരീം ബെൻസീമ പരിക്ക് മൂലം ഫ്രഞ്ച് ടീമിൽ നിന്നും പുറത്ത് പോവുന്നത്. ലോകകപ്പ് തുടങ്ങുന്നതിന് ഒരു ദിവസം മുമ്പ് പരിശീലനത്തിനിടെ പരിക്കേറ്റാണ്‌ ബെൻസീമ പുറത്തേയ്ക്ക് പോയത്.

ഖത്തറിൽ നിന്ന് സ്പെയിനിൽ തിരിച്ചെത്തി റയൽ മാഡ്രിഡിന്റെ ഫിറ്റ്നസ് ക്യാമ്പിൽ ചേർന്നു.എന്നാൽ ബെൻസെമയെ ലോകകപ്പ് ടീമിൽ നിന്ന് ഒഴിവാക്കാനോ പകരം മറ്റൊരാളെ ടീമിൽ ഉൾപ്പെടുത്താനോ ഫ്രാൻസ് ദേശീയ ടീം കോച്ച് ദിദിയർ ദെഷാംപ്‌സ് തയ്യാറായില്ല. ലോകകപ്പ് പുരോഗമിക്കുമ്പോൾ ബെൻസിമ റയൽ മാഡ്രിഡിന്റെ ക്യാമ്പിൽ പരിശീലനം നടത്തുകയും ചെയ്തിരുന്നു.കരിം ബെൻസെമ ഇപ്പോൾ പൂർണ ആരോഗ്യവാനാണെന്നും അതിനാൽ അർജന്റീനയ്‌ക്കെതിരായ ലോകകപ്പ് ഫൈനലിൽ ബെൻസിമ തിരിച്ചെത്തിയേക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

എന്നാൽ കരീം ബെൻസേമയുടെ ടീമിലേക്കുള്ള തിരിച്ചുവരവ് തള്ളിക്കളഞ്ഞിരിക്കുകയാണ് ദിദിയർ ദെഷാംപ്‌സ്, തനിക്ക് ടീമിൽ ലഭിച്ച 24 കളിക്കാരുമായി പ്രവർത്തിക്കുമെന്ന് പറഞ്ഞു.ആദ്യ മത്സരത്തിൽ ലൂക്കാസ് ഹെർണാണ്ടസിനെയും ദെഷാംപ്സിന് നഷ്ടമായതോടെയാണ് സ്‌ക്വാഡ് 24 പേരായി കുറഞ്ഞത്. ബേനസീമയെ ടീമിലേക്ക് തിരികെ കൊണ്ടുവരാൻ ദെഷാംപ്‌സിന് താൽപ്പര്യമില്ലെന്ന് തോന്നുന്നു.

“ചില കളിക്കാർക്ക് പരിക്കേറ്റിട്ടുണ്ടെന്ന് എനിക്കറിയാം, കരിം ബെൻസെമ അത്തരത്തിലൊരാളാണ്, ആദ്യ മത്സരത്തിൽ ലൂക്കാസ് ഹെർണാണ്ടസിന് പരിക്കേറ്റു, ആ നിമിഷം മുതൽ എന്റെ ടീമിൽ 24 കളിക്കാരെ ഉള്ളു ” ദെഷാംപ്സ് പറഞ്ഞു.അവർ മാത്രമാണ് എന്റെ കയ്യിലുള്ള കളിക്കാർ. അതിനാൽ എന്റെ കൂടെ ഇവിടെ ഇല്ലാത്ത കളിക്കാരെ കുറിച്ച് ചോദിക്കുന്നത് ന്യായമാണെന്ന് ഞാൻ കരുതുന്നില്ല എന്നും ദെഷാംസ് പറഞ്ഞു.

ബെൻസീമ കളി കാണാൻ ഖത്തറിലേക്ക് വരുമോ എന്നത് എന്റെ നിയന്ത്രണത്തിൽ അല്ല എന്നും ,കളി കാണാൻ മുൻ കളിക്കാരോ പരിക്കേറ്റ കളിക്കാരോ ആരൊക്കെ വരണമെന്ന് തീരുമാനിക്കേണ്ടത് ഞാനല്ല എന്നും ദെഷാംസ് പറഞ്ഞു.“ഞാൻ എന്റെ ടീമിലും എന്റെ പക്കലുള്ള കളിക്കാരിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അവർ ആദ്യം ടീമിലുണ്ടായിരുന്നെങ്കിലും എന്റെ സ്ക്വാഡിൽ നിന്ന് ആ കളിക്കാരെ എനിക്ക് നഷ്ടമായി ” ദെഷാംപ്‌സ് പറഞ്ഞു.

Rate this post