സൂപ്പർ താരം പുറത്ത് ,കിരീടം നിലനിർത്താൻ ഒരുങ്ങുന്ന ഫ്രാൻസിന് മറ്റൊരു വലിയ തിരിച്ചടി |Qatar 2022

ലോകകപ്പ് ആരംഭിക്കുന്നതിന് മുന്നേ ഫ്രാൻസിന് വലിയ തിരിച്ചടികളാണ് നേരിടേണ്ടി വന്നത്. പരിക്ക് നിരവധി പ്രമുഖ താരങ്ങളുടെ സേവനം നഷ്ടമായിരിക്കുകയാണ്. 2018 റഷ്യ മിന്നുന്ന പ്രകടനം കന്റെയും പോഗ്ബയും പരിക്ക് മൂലം ഖത്തറിലേക്കുണ്ടാവില്ല. ഇപ്പോഴിതാ മറ്റൊരു പ്രധാന താരവും പരിക്ക് മൂലം അറിയിരിച്ചിരിക്കുകയാണ് എഫ്എഫ്എഫ്.

ചൊവ്വാഴ്ച പരിശീലനത്തിനിടെ പരിക്കേറ്റ ഫ്രാൻസ് ഫോർവേഡ് ക്രിസ്റ്റഫർ എൻകുങ്കു ലോകകപ്പ് നഷ്ടമാകുമെന്ന് ഫ്രഞ്ച് ഫെഡറേഷൻ അറിയിച്ചു.കാലിന് പരിക്കേറ്റതിനാലാണ് മികച്ച ഫോമിലുള്ള ലൈപ്സിഗ് താരത്തിന് ലോകകപ്പ് നഷ്ടമാവുന്നത്.ഇടതു കാൽമുട്ടിന് പരിക്കേറ്റ ആർബി ലെപ്സിഗ് ഫോർവേഡ് ബുധനാഴ്ച പരിശീലന സെഷൻ നേരത്തെ ഉപേക്ഷിച്ചു. ടീം അംഗമായ എഡ്വേർഡോ കാമവിംഗയുമായി കൂട്ടിമുട്ടിയാണ് എൻകുങ്കുവിനു പരിക്കേൽക്കുന്നത്. “പരിശീലനത്തിനിടെ പരിക്കേറ്റ ക്രിസ്റ്റഫർ എൻകുങ്കു ലോകകപ്പിൽ പങ്കെടുക്കില്ല.മുഴുവൻ ഗ്രൂപ്പും ക്രിസ്റ്റഫറിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു, വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുന്നു,” ദേശീയ ടീം പ്രസ്താവനയിറക്കി.

പോൾ പോഗ്ബ, എൻഗോലോ കാന്റെ, പ്രെസ്നെൽ കിംപെംബെ എന്നിവരും പരിക്കുമൂലം ഫ്രഞ്ച് ടീമിൽ നിന്നും പുറത്ത് പോയിരുന്നു. 15 ബുണ്ടസ്‌ലിഗ മത്സരങ്ങളിൽ നിന്ന് 12 തവണ സ്‌കോർ ചെയ്‌ത എൻകുങ്കു ഈ സീസണിലും ക്ലബ് സൈഡ് ലീപ്‌സിഗിനായി മികച്ച ഫോമിലാണ്.

ബുധനാഴ്ച ഖത്തറിലേക്ക് പറക്കുന്ന ഫ്രാൻസ് ടീം ഡി ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ ഓസ്‌ട്രേലിയയെ നേരിടും.ഗ്രൂപ്പ് ഡിയിൽ അവർ ഡെന്മാർക്ക്, ടുണീഷ്യ എന്നിവരെയും നേരിടും. മാഞ്ചസ്റ്റർ യുണൈറ്റഡ് ഡിഫൻഡർ റാഫേൽ വരാനെയും പരിക്കിൽ നിന്ന് മോചിതനായി. എൻകുങ്കുവിന് പകരക്കാരനെ ഇതുവരെ നിശ്ചയിച്ചിട്ടില്ല.

Rate this post