‘മെസ്സിക്ക് വേണ്ടി ഫ്രാൻസിന് ഒരു പ്ലാനും ഇല്ല, മെസ്സിക്ക് എതിരെ ഒരു പ്ലാനും ആസൂത്രണം ചെയ്യാൻ കഴിയില്ല’ : മുൻ ഫ്രഞ്ച് താരം ഗെയ്ൽ ക്ലിച്ചി |Qatar 2022

ഡിസംബർ 18 ഞായറാഴ്ച ലോകകപ്പിന്റെ ഫൈനലിൽ അർജന്റീനയെ നേരിടുമ്പോൾ ലയണൽ മെസിയെ ഫ്രാൻസിന് ‘തടയാൻ കഴിയില്ല’ എന്ന് മുൻ ഫ്രാൻസ് ഇന്റർനാഷണൽ ഗെയ്ൽ ക്ലിച്ചി തറപ്പിച്ചു പറയുന്നു.ലുസൈൽ സ്റ്റേഡിയത്തിൽ ഇരു രാജ്യങ്ങളും ലോകകപ്പക്കിന്റെ കൈലാസ പോരാട്ടത്തിൽ കൊമ്പുകോർക്കാൻ ഒരുങ്ങുകയാണ്.ആൽബിസെലെസ്റ്റെ 36 വർഷത്തിന് ശേഷമുള്ള അവരുടെ ആദ്യ വിജയം ലക്ഷ്യമിടുമ്പോൾ തുടർച്ചയായ രണ്ടമ്മ കിരീടമാണ് ഫ്രാൻസിന്റെ ലക്ഷ്യം.

അതിലും പ്രധാനമായി ഫൈനൽ തന്റെ അവസാന ഫിഫ ലോകകപ്പ് മത്സരമായിരിക്കുമെന്ന് ഉറപ്പിച്ച മെസ്സിക്ക് കിരീടത്തോടെ അവിസ്മരണീയമായ ഒരു യാത്രയയപ്പ് നൽകാൻ അർജന്റീന തയ്യാറെടുക്കുകയാണ്‌. മികച്ച ഫോമിലുള്ള മെസ്സിയുടെ ഭീഷണി ഫ്രാൻസിന് വ്യക്തമായും അറിയാം.മാനേജർ ദിദിയർ ദെഷാംപ്‌സ് നാല് വർഷം മുമ്പ് റഷ്യയിൽ അവരുടെ റൗണ്ട് ഓഫ് 16 വിജയത്തിൽ ചെയ്തതുപോലെ മെസിയെ പിടിച്ചുകെട്ടാനുള്ള ഒരു പദ്ധതി ആവിഷ്‌കരിക്കാൻ നോക്കും.എന്നിരുന്നാലും മെസ്സിയെ തടയാൻ ഒരു പദ്ധതിയും പര്യാപ്തമല്ലെ ന്ന്ഗേൽ ക്ലിചി അഭിപ്രായപ്പെട്ടു.

മെസ്സിക്കെതിരെ ഒരു പ്ലാനും ഫ്രാൻസിന് ഉണ്ടെന്ന് ഞാൻ കരുതുന്നില്ല .നിങ്ങൾക്ക് ഒന്നും മെസ്സിക്ക് എതിരെ ആസൂത്രണം ചെയ്യാൻ കഴിയില്ല കാരണം മെസ്സി ഓൺ ആണെങ്കിൽ അദ്ദേഹത്തെ തടയാൻ ആകില്ല. ഈ ടൂർണമെന്റിന്റെ തുടക്കം മുതൽ അദ്ദേഹം ഫോമിൽ ആണ്. നിങ്ങൾക്ക് അവനെ തടയാൻ കഴിയില്ല ക്ലിഷി പറയുന്നു.അഞ്ച് ഗോളുകളും മൂന്ന് അസിസ്റ്റുകളും നേടിയ മെസ്സി അർജന്റീനയെ ഫൈനലിലേക്കെത്തിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുകയും ടൂർണമെന്റിലെ ഏറ്റവും മികച്ച കളിക്കാരനെന്ന വിശേഷണവും നേടിയിട്ടുണ്ട്.

ക്രൊയേഷ്യക്കെതിരായ സെമിഫൈനലിലെ പെനാൽറ്റിയിലൂടെ എല്ലാ നോക്കൗട്ട് മത്സരങ്ങളിലും അദ്ദേഹം ഒരു ഗോൾ നേടിയിട്ടുണ്ട്, അർജന്റീനയ്‌ക്കായി ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ടയുടെ പത്ത് ഫിഫ ലോകകപ്പ് ഗോളുകൾ എന്ന റെക്കോർഡും അദ്ദേഹം മറികടന്നു.ക്ലബ്ബിലും അന്താരാഷ്ട്ര ഫുട്‌ബോളിലുമുടനീളമുള്ള എല്ലാ പ്രധാന ട്രോഫികളുടെയും ശേഖരം പൂർത്തിയാക്കിയ മെസ്സിയെ ഒഴിവാക്കിയ ഒരു കിരീടം വേൾഡ് കപ്പ് തന്നെയാണ്.നിലവിലെ ചാമ്പ്യൻമാരായ ഫ്രാൻസിന് തുടർച്ചയായി ഫിഫ ലോകകപ്പ് കിരീടങ്ങൾ നേടുന്നതിന് ഒരു വിജയം മാത്രം അകലെയാണ്, ബ്രസീലിന് (1958, 1962) ശേഷം 60 വർഷത്തിനിടെ ഒരു ടീമും റെക്കോർഡ് ചെയ്യാത്ത നേട്ടമാണിത്.

Rate this post