❝ ഏത് 💪⚽ പ്രതിരോധപ്പൂട്ടും ✊🔥പൊളിക്കാൻ
കഴിവുള്ള 🇫🇷😍 ഫ്രഞ്ച് പടയുടെ മൂവർ സംഘം ❞

താരപ്രഭയും സമീപകാല പ്രകടനവും പരിശോധിച്ചാൽ നിലവിലെ ലോക ജേതാക്കളായ ഫ്രാൻസിനോളം ശക്​തരായ മറ്റൊരു ടീമുമില്ല യൂറോയിൽ. ലോകകപ്പിൽ നിർത്തിയിടത്തുനിന്നാണ്​ ഫ്രാൻസ്​ യൂറോയിൽ തുടങ്ങുക. കഴിഞ്ഞ യൂറോ ഫൈനലിൽ പോർച്ചുഗലിനോടേറ്റ പരാജയത്തിന്​ കണക്കുതീർക്കുക എന്ന ഉദ്ദേശ്യവുമുണ്ട്​. ലോക കിരീടത്തിലേക്ക്​ ടീമിനെ നയിച്ച മുൻ ദേശീയ താരം കൂടിയായ ദിദിയർ ദെഷാംപ്​സിന്​ കീഴിലാണ്​ ഇക്കുറിയും ഫ്രാൻസ്​ അണിനിരക്കുന്നത്​. സൗഹൃദ മത്സങ്ങളിലെ മികച്ച പ്രകടനം എതിരാളികൾക്ക് വാൻ മുന്നറിയിപ്പ് തന്നെയാണ് ഫ്രാൻസ് നൽകുന്നത്.

യുറോക്കെത്തുന്ന ഫ്രഞ്ച് ടീമിന്റെ ഏറ്റവും വലിയ കരുത്ത് അവരുടെ മുന്നേറ്റ നിര തന്നെയാണ്. ഏതു പ്രതിരോധ പൂട്ടും പൊളിക്കാൻ കഴിവുള്ള മിന്നും താരങ്ങളാണ് ഫ്രാൻസിനെ മുന്നേറ്റ നിരയിൽ അണിനിരക്കുന്നത്. യൂറോപ്പിലെ തന്നെയല്ല ലോകത്തിലെ തന്നെ ഏറ്റവും മികച്ച മൂന്നു താരങ്ങൾ തന്നെയാണ് ഫ്രാൻസിനായി മുന്നേറ്റ നിരയിൽ ബൂട്ട് കെട്ടുന്നത്. ദീർഘകാലത്തെ ഇടവേളക്ക്​ ശേഷം കരീം ബെൻസമക്ക്​ ദേശീയ കളിക്കുപ്പായത്തിൽ തിരിച്ചെത്താൻ അവസരം ലഭിച്ചത്​ യൂറോയുടെ വരവോടെയാണ്​. ഫ്രഞ്ച്​ ലീഗിൽ പി.എസ്​.ജിക്കായി പതിവ്​ ഫോമിലുള്ള കിലിയൻ എംബാപ്പേ, ബാഴ്​സലോണയിൽ ശരാശരി എങ്കിലും ദേശീയ കുപ്പായത്തിൽ എപ്പോഴും മിന്നിത്തിളങ്ങുന്ന ആ​ ഗ്രിൻസ്​മാൻ,ബയേൺ താരം കിങ്​സ്​ലി കോമൻ, ബാഴ്​സയുടെ തന്നെ ഉസ്​മാൻ ഡെംബലേ ,സൗഹൃദ മത്സരത്തിൽ ഗോൾ നേടി ഫോമിലേക്ക് തിരിച്ചെത്തിയ പരിചയ സമ്പന്നനായ ചെൽസി സ്‌ട്രൈക്കർ ഗിറൗഡ് ,മോണോക്കയുടെ ഗോൾ മെഷീൻ ബെൻ യാഡർ എന്നിവർ മുന്നേറ്റത്തിൽ അണിനിരക്കും. മുന്നേറ്റ നിരയിൽ ഒരു പിടി മികച്ച താരങ്ങൾ ബെഞ്ചിൽ തന്നെയുണ്ട്.

നിലവിൽ ലോക ഫുട്ബോളിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായി മാറിക്കൊണ്ടിരിക്കുന്ന 2018 ലെ വേൾഡ് കപ്പ് ജേതാവ് എംബപ്പേയുടെ പ്രകടനം ഫ്രാൻസിൽ വളരെ നിർണായകമാകും. 2018 ലെ കൗമാര താരത്തിൽ നിന്നും പക്വവമായ മാറ്റങ്ങൾ താരത്തിൽ വന്നു. ഫ്രഞ്ച് ടീമിനെ ഒറ്റക്ക് തോളിലേറ്റാവുന്ന കരുത്തുമായാണ് പിഎസ്ജി സ്ട്രൈക്കെർത്തുന്നത്. ഈ സീസണിൽ ഫ്രഞ്ച് ലീഗിൽ ടോപ് സ്കോററായ താരം പാരിസിൽ സൂപ്പർ താരം നെയ്മറെ വരെ പിന്നിലാക്കുന്ന പ്രകടനമാണ് പുറത്തെടുക്കുന്നത്. ചാമ്പ്യൻസ് ലീഗിൽ ബാഴ്സയ്ക്കെതിരെയും ,ബയേണിനെതിരെയുമുള്ള പ്രകടനം മാത്രം മതി എംബാപ്പയുടെ വളർച്ച മനസ്സിലാക്കുവാൻ. വേഗത ,സ്കിൽ ,ഫിനിഷിങ്, ഗോളവസരം ഒരുക്കുക എല്ലാം ഒത്തുചേർന്ന താരം എതിർ ഡിഫെൻഡർമാർക്ക് വലിയ തലവേദന തന്നെ സൃഷ്ടിക്കും. ഫ്രഞ്ച് ടീമിന് വേണ്ടി 44 മത്സരങ്ങളിൽ നിന്നും 17 ഗോളുകൾ 22 കാരൻ നേടിയിട്ടുണ്ട്.

6 വർഷത്തിന് ശേഷം ഫ്രാൻസ് ടീമിൽ തിരികെയെത്തിയ ബെൻസിമയുടെ ഗോൾ സ്കോറിങ്ങും പരിചയ സമ്പത്തും യൂറോയിൽ ഫ്രഞ്ച് ടീമിന് മുതൽ കൂട്ടാണ്. ഈ സീസണിൽ റയൽ മാഡ്രിഡിൽ തകർപ്പൻ പ്രകടനം പുറത്തെടുത്ത 33 കാരന്റെ ഗോളടി മികവ് യൂറോയിലും പുറത്തെടുത്താൽ കഴിഞ്ഞ തവണ നഷ്ടപെട്ട കിരീടം ഫ്രാൻസിലെത്തും. ഈ സീസണിൽ റയലിന് വേണ്ടി 46 മത്സരങ്ങളിൽ നിന്നും 30 ഗോളുകൾ നേടിയ ബെൻസിമ റയലിനെ ഏകദേശം ഒറ്റക്കാണ് മുന്നോട്ട് കൊണ്ട് പോയത്. മികച്ച ഹെഡിങ്ങും, ഫിനിഷിങ്ങും ,ഡിഫെൻഡർമാരുടെ മേലിലുള്ള ആധിപത്യവും,അസാധ്യ ആംഗിളുകളിൽ നിന്നും ഗോൾ നേടാനുള്ള കഴിവും താരത്തെ മറ്റു സ്‌ട്രൈക്കർമാരിൽ നിന്നും വ്യത്യസ്തനാക്കുന്നു. സൗഹൃദ മത്സരത്തിൽ ചെറിയ പരിക്ക് പറ്റിയെങ്കിലും യൂറോയിൽ പൂർണ ഫിറ്റ്നെസ്സോടെ താരം തിരിച്ചെത്തും.ഫ്രാൻസിന് വേണ്ടി 83 മത്സരങ്ങളിൽ നിന്നും 27 ഗോളുകൾ 33 കാരൻ നേടിയിട്ടുണ്ട്.

2018 ഫ്രാൻസ് ലോകകപ്പ് നേടിയപ്പോൾ മുഖ്യ പങ്കു വഹിച്ച താരമാണ് ബാഴ്സലോണ സ്‌ട്രൈക്കർ ഗ്രീസ്മാൻ. ക്ലബിന് വേണ്ടി അത്ര മികച്ച പ്രകടനമല്ല ഈ സീസണിൽ എങ്കിലും ദേശീയ ടീമിന്റെ ജേഴ്സിയിലെത്തിയാൽ മികച്ച പ്രകടനമാണ് 30 കാരൻ നടത്തിയത്. കഴിഞ്ഞ ദിവസം ബൾഗേറിയക്കെതിരെ നേടിയ തകർപ്പൻ ഗോൾ തന്നെ അതിനുദാഹരമാണ്‌. ബ്രസയിൽ പലപ്പോഴും മെസ്സിയുടെ നിഴലിൽ ആയി പോവുന്ന താരത്തിന് ഫ്രഞ്ച് ടീമിൽ പൂർണ സ്വന്തന്ത്രത്തോടെ കളിക്കാൻ സാധിക്കും. 2014 മുതൽ ഫ്രഞ്ച് ടീമിലെ സ്ഥിര സാന്നിധ്യമായ ഗ്രീസ്മാൻ വേൾഡ് കാകുപ്പ് ഫൈനലിലെ ഗോളുൾപ്പെടെ 91 മത്സരങ്ങളിൽ നിന്നും 37 ഗോളുകൾ നേടിയിട്ടുണ്ട്.

യൂറോയിലെ ഏറ്റവും മികച്ച അറ്റാക്കിങ് ത്രയവുമായാണ് ഫ്രാൻസ് എത്തുന്നത്. ബെൻസേമയും, എംബപ്പേയും, ഗ്രീസ്മാനും അടങ്ങുന്ന മുന്നേറ്റ നിര ഏതൊരു പരിശീലകനും ടീമും ആഗഹിക്കുന്ന ഒന്നാണ്.നിലവിലെ ജേതാക്കളായ പോർച്ചുഗലും ജർമനിയും ഹംഗറിയുമടങ്ങുന്ന മരണഗ്രൂപ്പിലാണ്​ ​ഫ്രാൻസുള്ളത്​ എന്നതിനാൽ, ലോകകപ്പിനെക്കാളും ദുഷ്​കരമാകും എങ്കിലും മുന്നേറ്റ നിര ഫ്രാൻസിന് വിജയം കൊണ്ട് വരും എന്നാണ് ആരാധകർ വിശ്വസിക്കുന്നത്.