❝ ഫ്രാൻസിന് 🇫🇷🔥ഇന്ന് 💪🇨🇭സ്വിസ് പരീക്ഷണം ;
കരുത്ത് തെളിയിക്കാൻ 🇪🇸🤛⚽ സ്പെയിനും
⚽🤜🇭🇷 ക്രോയേഷ്യയും നേർക്കുനേർ ❞

യൂറോ കപ്പിൽ ഇന്ന് വമ്പൻ പോരാട്ടങ്ങളാണ് നടക്കാന് പോകുന്നത്. ആദ്യ മത്സരത്തിൽ ക്രൊയേഷ്യ രാത്രി ഒൻപതരയ്ക്ക് മുൻ ചാമ്പ്യൻമാരായ സ്പെയ്നെയും ലോക ചാമ്പ്യൻമാരായ ഫ്രാൻസ് രാത്രി പന്ത്രണ്ടരയ്ക്ക് സ്വിറ്റ്സർലൻഡിനെയും നേരിടും. മരണഗ്രൂപ്പായ ഗ്രൂപ്പ് എഫിൽ നിന്ന് ഒന്നാം സ്ഥാനക്കാരായി ഗ്രൂപ്പ് ഘട്ടം കടന്ന ഫ്രാൻസിനെ മറികടക്കുക സ്വിറ്റ്സർലാൻഡിന് അത്ര എളുപ്പമാക്കില്ല.ഫ്രാൻസ് 2018ൽ ഫുട്ബോൾ ലോകം കാൽക്കീഴിലാക്കിയെങ്കിലും യൂറോയിൽ ആ വീര്യം കാണാനില്ല. ജർമനിക്കെതിരെ വീണുകിട്ടിയ ഗോളിൽ കഷ്ടിച്ച് ജയിച്ചപ്പോള്‍ ഹംഗറിയോടും പോർച്ചുഗലിനോടും സമനിലക്കുരുക്കിലായി. ഫോമിലേക്കെത്തിയാൽ ഫ്രാൻസിനെ പിടിച്ചുകെട്ടുക സ്വിസ് പ്രതിരോധത്തിന് എളുപ്പമാവില്ല.

പോർച്ചുഗലിന് എതിരെ മികച്ചു നിന്നത് ബെൻസീമ ആയിരുന്നു. താരം ഗോൾ കണ്ടെത്താൻ തുടങ്ങിയത് ഫ്രാൻസിന് ആത്മവിശ്വാസം നൽകും. എന്നാൽ എംബപ്പെ ഇപ്പോഴും ഗോൾവലക്കു മുന്നിൽ തന്റെ പതിവ് ഫോമിൽ എത്തിയിട്ടില്ല. കിലിയന്‍ എംബാപ്പേ, അന്‍റോയിന്‍ ഗ്രീസ്മാൻ, കരീം ബെൻസേമ എന്നിവർ ഏത് നിമിഷവും ഗോൾ കണ്ടെത്താൻ ശേഷിയുള്ളവരാണ്. മധ്യനിരയിലും പ്രതിരോധത്തിലും ഫ്രഞ്ച് കോച്ച് ദിദിയർ ദെഷാമിന് ആശങ്കയൊന്നുമില്ല. പരിക്കുകളോട് പൊരുതിയാണ് ഫ്രാൻസ് ഇന്നിറങ്ങുന്നത്.ഡെംബലെ നേരത്തെ തന്നെ പരിക്കേറ്റു ടൂർണമെന്റിൽ നിന്ന് പുറത്തായിരുന്നു. ഇന്ന് ഫുൾബാക് ഡിനെയും ഫ്രഞ്ച് നിരയിൽ ഉണ്ടാകില്ല. ലൂക്ക ഹെർണാണ്ടസും പരിക്കിന്റെ പിടിയിലാണ്. ആദ്യ ഇലവനിൽ ഉണ്ടാകാറില്ലാത്ത ലൂക്കാസ് തുറാമും തോമസ് ലേമാറും ഇന്ന് പരിക്ക് കാരണം മാച്ച് സ്ക്വാഡിൽ പോലും ഉണ്ടാകില്ല. ടീമിലെ രണ്ടു ലെ​ഫ്​​റ്റ്​ ബാ​ക്ക്​ പരിക്കിന്റെ പിടിയിൽ ആയതിനാൽ പ​ക​രം സ്​​റ്റോ​പ്പ​ർ​ബാ​ക്ക്​ ക്ല​മ​ൻ​റ്​ ലെ​ങ്​​ലെ​റ്റാ​വും ഇ​റ​ങ്ങു​ക.


എ ​ഗ്രൂ​പ്പി​ൽ ഓ​രോ ജ​യ​വും സ​മ​നി​ല​യും തോ​ൽ​വി​യു​മാ​യി മൂ​ന്നാ​മ​താ​യി മു​ന്നേ​റി​യ സ്വി​റ്റ്​​സ​ർ​ല​ൻ​ഡ്​ ഫ്രാ​ൻ​സി​ന്​ ത​ട​യി​ടാ​നാ​വു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ്. സൂ​പ്പ​ർ താ​രം ഷെ​ർ​ദാ​ൻ ഷ​ക്കീ​രി​യു​ടെ ഫോ​മാ​ണ്​ കോ​ച്ച്​ വ്ലാ​ദി​മി​ർ പെ​റ്റ്​​കോ​വി​ച്ചി​ന്​ ആ​ത്​​മ​വി​ശ്വാ​സം പ​ക​രു​ന്ന​ത്. മു​ൻ​നി​ര​യി​ൽ ഹാ​രി​സ്​ സ​ഫ​റോ​വി​ചും ബ്രീ​ൽ എം​ബോ​ളോ​യും ഗോ​ൾ ക​ണ്ടെ​ത്തു​ന്ന​ത്​ ആ​ശ്വാ​സ​ക​ര​മാ​ണ്. ഗോ​ളി യാ​ൻ സോ​മ​ർ ഫോ​മി​ലാ​ണെ​ങ്കി​ലും മാ​നു​വ​ൽ അ​ക​ൻ​ജി ന​യി​ക്കു​ന്ന പ്ര​തി​രോ​ധം ഇ​ട​ക്കി​ടെ പാ​ളു​ന്ന​ത്​ തി​രി​ച്ച​ടി​യാ​ണ്. റോ​ഡ്രി​ഗ്വ​സ്, എ​ൽ​വെ​ദി, വി​ഡ്​​മെ​ർ എ​ന്നി​വ​രാ​ണ്​ പി​ൻ​നി​ര​യി​ൽ ഒ​പ്പ​മു​ള്ള​ത്. ഗ്രാ​നി​ത്​ ഷാ​ക​യും സ്​​റ്റീ​വ​ൻ സു​ബെ​റു​മ​ട​ങ്ങു​ന്ന മ​ധ്യ​നി​ര ഭേ​ദ​പ്പെ​ട്ട പ്ര​ക​ട​നം കാ​ഴ്​​ച​വെ​ക്കു​ന്നു. എ​ന്നാ​ൽ, ക​രു​ത്ത​രാ​യ ഫ്രാ​ൻ​സി​ന്​ ത​ട​യി​ടാ​ൻ സ്വി​സ്​ പ്ര​തി​രോ​ധ​വും മ​ധ്യ​നി​ര​യും ക​ളി​നി​ല​വാ​രം ഉ​യ​ർ​ത്തേ​ണ്ടി​വ​രും. ഇരു രാജ്യങ്ങളും 38 തവണ ഏറ്റുമുട്ടിയപ്പോൾ 16 തവണ ഫ്രാൻസും 12 തവണ സ്വിറ്റ്സർലൻഡ് വിജയിച്ചു. പത്ത് ഗെയിമുകൾ സമനിലയിൽ അവസാനിച്ചു.1992 ൽ അവസാനമായി സ്വിറ്റ്സർലൻഡ് ഫ്രാൻസിനെ പരാജയപ്പെടുത്തിയത്.

ഫ്രാൻസ് സാധ്യത ഇലവൻ (4-3-3): ഹ്യൂഗോ ലോറിസ്; ബെഞ്ചമിൻ പവാർഡ്, റാഫേൽ വരാനെ, പ്രെസ്‌നെൽ കിമ്പെംബെ, ക്ല​മ​ൻ​റ്​ ലെ​ങ്​​ലെറ്റ്; പോൾ പോഗ്ബ, എൻ ഗോളോ കാന്റേ, അഡ്രിയൻ റാബിയോട്ട്; അന്റോയിൻ ഗ്രീസ്മാൻ, കരീം ബെൻസെമ, കൈലിയൻ എംബപ്പേ.
സ്വിറ്റ്സർലൻഡ് സാധ്യത ഇലവൻ (3-4-1-2): യാൻ സോമർ; നിക്കോ എൽവെഡി, ഫാബിയൻ ഷാർ, മാനുവൽ അകാൻജി; കെവിൻ എംബാബു, റെമോ ഫ്രീലർ, ഗ്രാനിറ്റ് ഷാക്ക, റിക്കാർഡോ റോഡ്രിഗസ്; ഷെർദാൻ ഷാകിരി; ഹാരിസ് സെഫെറോവിക്, ബ്രെൽ എംബോളോ


കോപൻഹേഗനിലെ പാർക്കൻ സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന മറ്റൊരു പ്രീ ക്വാർട്ടറിൽ സ്പെയിൻ ക്രോയേഷ്യയെ നേരിടും.കിതച്ച് തുടങ്ങിയെങ്കിലും മികവ് പുലർത്തി കൊണ്ടാണ് പ്രീ ക്വാർട്ടർ പോരാട്ടത്തിന് സ്പെയ്ൻ വരുന്നത്. അതേസമയം ലോകകപ്പ് ഫൈനലിസ്റ്റുകളുടെ പെരുമയ്ക്കൊത്ത് പന്ത് തട്ടാനാവാതെ ക്രൊയേഷ്യ കിതക്കുകയാണ്. കുറിയ പാസുകളുമായി പുൽപ്പരപ്പിൽ ഒഴുകിപ്പരക്കുന്ന സ്പാനിഷ് സംഘത്തിൽ നിന്ന് പന്ത് തട്ടിയെടുക്കുകയാവും ക്രോയേഷ്യയുടെ ആദ്യ വെല്ലുവിളി. അവസാന മത്സരത്തിൽ സ്ലോവാക്യയെ ഗോളിൽ മുക്കി കൊണ്ടാണ് സ്‌പെയിൻ പ്രി ക്വാർട്ടറിൽ എത്തിയത്. എതിരില്ലാത്ത അഞ്ചു ഗോളുകൾക്കായിരുന്നു സ്‌പെയിൻ വിജയിച്ചത്. എങ്കിലും ഗ്രൂപ്പ് ഇയിൽ രണ്ടാം സ്ഥാനക്കാർ ആകാൻ മാത്രമേ സ്പെയിനായുള്ളൂ. ഗോളടിക്കുന്നത് ആയിരുന്നു ലൂയിസ് എൻറികെയുടെ ടീമിന്റെ വലിയ പ്രശ്നം. അവസാന മത്സരത്തിൽ അതിനു പരിഹാരം ഉണ്ടായി. ഇനി സ്‌ട്രൈക്കർമാരായ മൊറാട്ടയും മേറെനോയും അവരുടെ പതിവ് ഫോമിലേക്ക് കൂടെ എത്തിയാൽ സ്‌പെയിനിന്റെ പ്രശ്നങ്ങൾ ഒക്കെ അവസാനിക്കും. ഇതിനകം മൂന്ന് തവണ യൂറോ കപ്പ് നേടിയിട്ടുള്ള സ്‌പെയിൻ ഒരു കിരീടം കൂടെ നേടി യൂറോ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കിരീടം നേടിയ ടീമായി മാറാനുള്ള ശ്രമത്തിൽ ആണ്.

സ്കോട്ലണ്ടിനെ അവസാന മത്സരത്തിൽ തോൽപ്പിച്ചാണ് ക്രോയേഷ്യ പ്രി ക്വാർട്ടർ ഉറപ്പിച്ചത്. ക്യാപ്റ്റൻ മോഡ്രിച്ചിന്റെ പ്രകടനം ആണ് സ്കോട്ലണ്ടിന് എതിരെ ക്രൊയേഷ്യക്ക് കരുത്തതായത്.കൊവിഡ് ബാധിതനായ ഇവാൻ പെരിസിച്ചിന് പകരം ആൻറെ റെബിച്ചിന് അവസരം കിട്ടും. നായകൻ ലൂക്ക മോഡ്രിച്ച്, മാർസെലോ ബ്രോസോവിച്, മത്തേയോ കൊവാസിച്ച് എന്നിവരടങ്ങിയ മധ്യനിരയുടെ പ്രകടനമാവും ക്രൊയേഷ്യയുടെ തലവര നിശ്ചയിക്കുക.ഹെഡ്-ടു-ഹെഡ് റെക്കോർഡ് നോക്കുമ്പോൾ സ്പെയിനിന് ക്രൊയേഷ്യയെക്കാൾ നേരിയ മുൻ‌തൂക്കമുണ്ട്. ഇവർ തമ്മിൽ അവസാനം ഏറ്റുമുട്ടിയത് 2018 ലാണ് അന്ന് ക്രോയേഷ്യ 3-2 എന്ന സ്കോറിന് വിജയിച്ചു.

ക്രൊയേഷ്യ സാധ്യത ഇലവൻ (4-3-3): ഡൊമിനിക് ലിവാകോവിച്ച്; ജോസ്കോ ഗ്വാർഡിയോൾ, ഡൊമാഗോജ് വിഡ, ഡുജെ കാലെറ്റ-കാർ, സൈം വർസാൽകോ; മാർസെലോ ബ്രോസോവിക്, മാറ്റിയോ കോവാസിക്, ലൂക്ക മോഡ്രിക്; നിക്കോള വ്ലാസിക്, ബ്രൂണോ പെറ്റ്കോവിക്, ആന്റി റെബിക്.
സ്പെയിൻ സാധ്യത ഇലവൻ (4-3-3): ഉനായ് സൈമൺ; ജോർ‌ഡി ആൽ‌ബ, പോ ടോറസ്, അമെറിക് ലാപോർട്ട്, സീസർ അസ്പിലിക്കുറ്റ; സെർജിയോ ബുസ്‌ക്വറ്റ്സ്, കോക്ക്, പെഡ്രി; ജെറാർഡ് മോറെനോ, ഡാനി ഓൾമോ, അൽവാരോ മൊറാറ്റ.