❝ ചെൽസിയിൽ ലാംപാർഡിന് 👔🤦‍♂️ സംഭവിച്ചത്
യുവന്റസിൽ 🙆‍♂️🤔 പിർലോയെ കാത്തിരിക്കുന്നു ❞

രണ്ടായിരത്തിൽ തുടക്കത്തിൽ ലോക ഫുട്ബോളിൽ മിഡ്ഫീൽഡ് രാജാക്കന്മാരായി വാണിരുന്ന രണ്ടു താരങ്ങളായിരുന്നു ഫ്രാങ്ക് ലാംപാർഡും ആന്ദ്രേ പിർലോയും. അവരുടെ കാലഘട്ടത്തെ മൈതാനത്തെ രണ്ടു അതികായകന്മാർ തന്നെയായിരിന്നു അവർ .രണ്ടു പേരും രണ്ടു തരത്തിൽ ഗ്രൗണ്ടിൽ കാൽ പന്തിനെ ഭരിച്ചവർ . ഒരാൾ തന്റെ മാന്ത്രിക പാദങ്ങൾ കൊണ്ട് ഇറ്റലിയിലെ പുൽ മൈതാനങ്ങളെ പുളകം കൊള്ളിച്ചപ്പോൾ മറ്റൊരാൾ ഇംഗ്ലീഷ് മണ്ണിൽ ഗോളുകൾ കൊണ്ട് പുതിയ ചരിത്രം സൃഷ്ടിച്ചു.

പ്രീമിയർ ലീഗിലെ തന്നെയല്ല ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഗോൾ സ്കോറിങ്ങുള്ള അറ്റാക്കിങ് മിഡ് ഫീൽഡറായി ലാംപാർഡ് മാറിയപ്പോൾ , ഡീപ് ലയിങ് പ്ലേമേക്കർ എന്ന പൊസിഷനിൽ പകരം വെക്കാനില്ലാതെ താരമായി പിർലോ വളർന്നു. കാലിൽ തലച്ചോറ് ഉണ്ടെന്നു കാലം വാഴ്ത്തി പാടിയ പ്രതിഭയായിരുന്നു പിർലോ .എന്നാൽ ലാംപാർടവട്ടെ ഒരു ടീമിനെ ഒറ്റക്ക് നയിച്ചു കളിക്കളം കീഴടക്കിയവൻ എന്ന് പേര് സംബാധിച്ചവൻ . കളിച്ച കാലം അത്രയും യൂറോപിലെ കളി പന്തു മൈതാനങ്ങൾ കാലിൽ ഇട്ട് അമ്മാനമാടിയവരാണ് ഇരു താരങ്ങളും . കളിയെ സ്നേഹിക്കുന്ന ഏത് ഒരാളും ഇഷ്ടപെട്ട വ്യക്തികൾ ആയിരുന്നു ഇരുവരും .

നീണ്ട ഫുട്ബോൾ ജീവിയ്ത്ത്ന് ശേഷം ഇരു താരങ്ങൾക്കും തങ്ങളെ നെഞ്ചോടു ചേർത്തു പിടിച്ചു വലുതാക്കിയതും ഇരുവരും ദീർഘ കാലം ബൂട്ടകെട്ടിയ ടീമിനെ പരിശീലിപ്പിക്കാൻ അവസരം ലഭിക്കുകയും ചെയ്തു. ഒരുപാട് പ്രതീക്ഷകൾ ആ ടീമിനും ആരാധകർക്കും ഉള്ളിൽ മുള പൊട്ടി എന്നാൽ പ്രതീക്ഷകൾ താളം തെറ്റുന്നത് ആണ് കണ്ടത് . പരിശീലിപ്പിക്കാൻ തുടങ്ങിയത് മുതൽ ടീം ന്റെ ഗ്രാഫ് താഴോട്ട് ആയി തുടങ്ങി, മുകളിലേക്കു ഉയർത്താന് വന്നവരുടെ വരവ് ടീമിന് ദോഷം ചെയുന്നത് കണ്ട മാനേജ്മെന്റ് നും ആരാധകർക്കും സഹിച്ചില്ല .


ഒരാൾ തന്റെ കരിയർ ൽ നീണ്ട 13 വർഷങ്ങൾ ആ ടീമിന് വേണ്ടി ചിലവഴിച്ചയാൾ, മറ്റൊരാൾ 4 വർഷങ്ങൾ ഉള്ളുവെങ്കിലും ആ ടീമിന് എല്ലാം ആയി തീർന്നവൻ എന്നിട്ടും അവർ അയാളുടെ രക്തത്തിനു മുറവിളി തുടങ്ങി .. കൊടുത്ത അവസരത്തിനു സാവകാശം പോലും കൊടുക്കാതെ ഇന്ന് ഒരാൾ ആ ടീമിനു പുറത്താണ് മറ്റൊരാൾ അതേ ഭീഷണി നേരിടുന്നു . ഒരുപക്ഷേ അവസരം കൊടുത്ത പോലെ സാവകാശവും കൊടുത്തിരുന്നേൽ ഇതിഹാസങ്ങൾ രചിക്കേണ്ടവർ കാലം അവർക്കു കാത്തു വെച്ചത് ഇതാകാം.

ഇനിയും അവസരങ്ങൾ ടെ രൂപത്തിൽ അവർക്ക് കാലം നീതി കൊടുക്കട്ടെ മറ്റൊരു ടീം ന്റെ കൂടെ അല്ലെങ്കിൽ അതേ ടീം ന്റെ കൂടെ ഇല്ല അവർ അങ്ങെനെ എഴുതി തളേണ്ടവർ അല്ല . ഉയിർത്തെഴുന്നേൽക്കും തീർച്ച. ഫുട്ബോളിൽ പലപ്പോഴും നാം കണ്ടു വരുന്ന ഒരു പ്രതിഭാസമാണിത്. വർഷങ്ങളോളം സ്വന്തം ടീമിന് നീരും ചോരയും കൊടുത്ത്‌ നേടികൊടുക്കാവുന്ന നേട്ടങ്ങളെല്ലാം സ്വന്തമാക്കി കൊടുത്തതിനു ശേഷം ടീമിന്റെ പരിശീലക കുപ്പായത്തിലെത്തുമ്പോൾ മികവ് പുലർത്താൻ പല താരങ്ങൾക്കും സാധിക്കാതെ വരും.

സിദാൻ ,ഗാർഡിയോള തുടങ്ങി വളരെ കുറച്ചതു താരങ്ങൾക്ക് മാത്രമാണ് കളിക്കാരനായും പരിശീലകനായും അവരുടെ ക്ലബുകളിൽ തിളങ്ങാൻ സാധിച്ചിട്ടുള്ളു. പലപ്പോഴും പ്രതീക്ഷിച്ച പ്രകടനം ടീമിൽ നിന്നും ലഭിച്ചില്ലെങ്കിൽ ക്ലബ് അധികൃതരും ആരാധകരും ഇവർക്ക് നേരെ വാളോങ്ങുന്നത് കണ്ടിട്ടുണ്ട്.