ഫ്രഞ്ച് ലീഗിൽ അക്കൗണ്ട് തുറക്കാനാവാതെ ലയണൽ മെസ്സി

സൂപ്പർ താരം ലയണൽ മെസ്സിയുടെ ആദ്യ “ക്ലാസിക്ക്” പോരാട്ടം ഗോൾ രഹിത സമനിലയിൽ അവസാനിച്ചു. മാഴ്സെക്കെതിരെ 10 പേരുമായി ചുരുങ്ങിയ പിഎസ്ജി സമനിലയയുമായി രക്ഷപെടുകയായിരുന്നു. ഫ്രഞ്ച് ലീഗ് 1 ൽ ലയണൽ മെസ്സിയുടെ ആദ്യ ഗോൾ പ്രതീക്ഷിച്ച്‌ എത്തിയർവർക്ക് വലിയ നിരാശ നല്കുന്നതായിരുന്നു ഇന്നലത്തെ മത്സരം. ഫ്രഞ്ച് ഫുട്ബോളിലെ പരമ്പരാഗതമായി ഏറ്റവും വലിയ മത്സരമായ “ക്ലാസിക്ക്” പോരാട്ടത്തിൽ 56 -ാം മിനിറ്റിൽ അക്രഫ് ഹക്കിമിക്ക് ചുവപ്പ് കാർഡ് ലഭിച്ചതിനു ശേഷം 10 പെരുമായാണ് പാരീസ് കളിച്ചത്.

കാണികളുടെ മോശം പെരുമാറ്റം മൂലം പല തവണ മത്സരം നിർത്തുവെക്കുകയും ചെയ്തു.PSG കളിക്കാർ കോർണർ കിക്കുകൾ എടുക്കാൻ പോയപ്പോൾ സ്റ്റാൻഡിൽ നിന്ന് വസ്തുക്കൾ തെറിച്ചതിനാൽ ഫ്രഞ്ച് ഫുട്ബോളിലെ ഏറ്റവും വലിയ എതിരാളികളുടെ മീറ്റിംഗ് ഒന്നിലധികം തവണ നിർത്തിവച്ചു. രണ്ടാം പകുതിയിൽ മറ്റൊരു തടസ്സമുണ്ടായി, ഒരു യുവാവ് പിച്ച് ആക്രമിച്ച് മെസ്സിയുടെ അടുത്തെത്തുകയും ചെയ്തു.

ചാമ്പ്യൻസ് ലീഗിൽ ഗോളുകൾ നേടിയെങ്കിലും ലീഗിൽ മെസ്സി ഗോളുകൾ നേടാത്തത് ആരാധകരെയും ക്ലബിനെയും നിരാശപെടുത്തിയിരിക്കുകയാണ്. ഇന്നലെ രണ്ടു തവണ മെസ്സി ഗോളിനടുത്തെത്തി .25-ാം മിനിറ്റിൽ ഒരു ക്ലോസ് റേഞ്ച് ഹെഡ്ഡർ സേവ് ചെയ്തു.ഹാഫ്ടൈമിന് തൊട്ടുമുമ്പ് പെനാൽറ്റി ഏരിയക്ക് പുറത്ത് നിന്ന് തൊടുത്ത ഇടങ്കാൽ ഷോട്ട് പുറത്തേക്ക് പോയി.

26 ഗോളുകളുമായി ബാഴ്സലോണയും റയൽ മാഡ്രിഡും തമ്മിലുള്ള സ്പാനിഷ് “ക്ലാസിക്കോ” മത്സരങ്ങളിലെ എക്കാലത്തെയും മികച്ച ടോപ് സ്കോററാണ് മെസ്സി. ആതിഥേയരായ ബാഴ്‌സലോണ ഞായറാഴ്ച മെസ്സിയില്ലാതെ ആദ്യ ക്ലാസിക്കോ കളിച്ചു, മാഡ്രിഡിനോട് 2-1 ന് പരാജയപ്പെട്ടു. ചാമ്പ്യൻസ് ലീഗിൽ മൂന്നു മത്സരങ്ങളിൽ നിന്നും മൂന്നു ഗോളുകൾ നേടിയ മെസ്സിക്ക് ലീഗിൽ നാലു മത്സരങ്ങൾ അവസാനിച്ചപ്പോൾ ഒരു ഗോൾ പോലും നേടാനായില്ല.