ഫ്രഞ്ച് ലീഗ് 1 : പിഎസ്ജിക്ക് അപ്രതീക്ഷിത തോൽവി

ഫ്രഞ്ച് ലീഗിലെ ആദ്യ മത്സരത്തിൽ മുൻ ചാമ്പ്യന്മാരായ പിഎസ്ജിക്ക് അപ്രതീക്ഷിത തോൽവി. പ്രമുഖ താരങ്ങൾക്ക് കോവിഡ് ബാധിച്ചത് മൂലം പ്രസന്ധിയിലായ പിഎസ്ജി 7 താരങ്ങളില്ലാതെയാണ് ആദ്യ മത്സരത്തിനിറങ്ങിയത്..ലിസ്ബണിൽ ബയേൺ മ്യൂണിക്കിനെതിരായ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ 1-0 ന് പരാജയപ്പെട്ടതിന് 18 ദിവസത്തിനുശേഷം ലീഗിലെ ആദ്യ മത്സരത്തിൽ പിഎസ്ജി പരാജയം രുചിച്ചു , പിഎസ്ജിക്കെതിരെ ഫ്രഞ്ച് ലീഗിൽ അഞ്ചു വർഷത്തിനിടയിലെ ആദ്യ ജയമാണ് ഇന്നലെ നേടിയത്. കളിയുടെ 57 ആം മിനുട്ടിൽ കാമറൂണിയൻ ഫോർവേഡ് ഇഗ്നേഷ്യസ് ഗാംഗോയാണ് ലെൻസിന്റെ ഗോൾ നേടിയത് ഗോൾ കീപ്പർ പോൾ ബൾക്കയുടെ പിഴവിൽ നിന്നാണ് ലെൻസ് ഗോൾ നേടിയത്.

REUTERS / Pascal Rossignol

സൂപ്പർ താരങ്ങളായ നെയ്മർ, ഫ്രാൻസ് സ്‌ട്രൈക്കർ കൈലിയൻ എംബപ്പേ എന്നിവരുൾപ്പെടെയുള്ള കളിക്കാർ കോവിഡ് പോസിറ്റീവ് കാരണം ഇന്നലെ ഇറങ്ങിയില്ല.ഫ്രാൻസിലെ കൊറോണ വൈറസ് നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിന്റെ ഭാഗമായി 5,000 ആരാധകരെ സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിച്ചിരുന്നു. കളിയിൽ 78 % ബോൾ കൈവശം വെച്ച പിഎസ്ജി ക്ക് ഗോൾ മാത്രം നേടാനായില്ല. അടുത്ത ഞായറാഴ്ച നടക്കുന്ന രണ്ടാമത്തെ ലിഗ് 1 മത്സരത്തിൽ മർസെയെ നേരിടുമ്പോൾ 7 താരങ്ങളും തിരിച്ചു വരുമെന്നാണ് പിഎസ്ജി പ്രതീക്ഷിക്കുന്നത്.