ലയണൽ മെസി മൈലുകൾക്ക് അകലെയാണ് , പിഎസ്ജി സൂപ്പർ താരത്തെ പ്രശംസിച്ച് ഫ്രഞ്ച് മിഡ്ഫീൽഡർ |Lionel Messi

ഇന്ന് നടക്കുന്ന ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് മത്സരത്തിൽ പാരിസ് സെന്റ് ജെർമെയ്ൻ ഇസ്രായേലി ക്ലബ് മക്കാബി ഹൈഫയെ നേരിടും. നേരത്തെ സാമി ഓഫർ സ്റ്റേഡിയത്തിൽ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ പിഎസ്ജി 3-1ന് ജയിച്ചു. ആ മത്സരത്തിൽ ലയണൽ മെസ്സി ഒരു ഗോളും ഒരു അസിസ്റ്റും നൽകി, കൈലിയൻ എംബാപ്പെയും നെയ്മറും ഓരോ ഗോൾ വീതം നേടുകയും ചെയ്തിരുന്നു .

ഇന്ന് പാർക്ക് ഡെസ് പ്രിൻസസിൽ മക്കാബി ഹൈഫയെ പരാജയപെടുത്തിയാൽ പിഎസ്ജിക്ക് പ്രീ ക്വാർട്ടർ ഉറപ്പിക്കാം.ബെൻഫിക്കക്കെതിരായ അവസാന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ പരിക്കുമൂലം ലയണൽ മെസ്സിക്ക് നഷ്ടമായിരുന്നു. എന്നാൽ, പരുക്കിൽ നിന്ന് കരകയറിയ മെസ്സി കഴിഞ്ഞ ലീഗ് വൺ മത്സരത്തിൽ തന്റെ ഫോമിന് തകർച്ച നേരിട്ടിട്ടില്ലെന്ന് തെളിയിച്ചു.അജാസിയോയെ PSG 3-0 ന് പരാജയപ്പെടുത്തിയ മത്സരത്തിൽ ലയണൽ മെസ്സി ഒരു ഗോൾ നേടുകയും രണ്ട് അസിസ്റ്റുകൾ നൽകുകയും ചെയ്തു.

മത്സരത്തിന് ശേഷം അജാസിയോ മിഡ്ഫീൽഡർ തോമസ് മംഗാനി മെസ്സിയെക്കുറിച്ചുള്ള വാക്കുകൾ വളരെ ശ്രദ്ധേയമാണ്. അജാസിയോയ്‌ക്കെതിരെ മെസ്സിയിൽ നിന്ന് കണ്ട പ്രകടനം അവിശ്വസനീയമാണെന്ന് ഫ്രഞ്ച് മധ്യനിര താരം മത്സരശേഷം പറഞ്ഞു. മെസ്സിയാണ് ലോകത്തിലെ ഏറ്റവും മികച്ചവൻ എന്ന് അദ്ദേഹത്തിന്റെ എതിരാളികൾ ഇപ്പോഴും പറയുമ്പോൾ, 35 വയസ്സിലും ഫുട്ബോളിലെ ഏറ്റവും മികച്ച കളിക്കാരൻ ലയണൽ മെസ്സിയാണെന്ന് ഇത് തെളിയിക്കുന്നു.‘ മെസ്സി ഒരു അവിശ്വസനീയമായ താരമാണ് എന്നുള്ളതിനാണ് ഞങ്ങൾ ഇന്ന് സാക്ഷ്യം വഹിച്ചത്. നിങ്ങൾ അദ്ദേഹത്തിന്റെ പ്രകടനം കാണുമ്പോൾ തന്നെ നിങ്ങൾക്ക് മനസ്സിലാവും മെസ്സിയാണ് ലോകത്തിലെ ഏറ്റവും മികച്ച താരമാണ്. സത്യമെന്തെന്നാൽ ഈ പ്രായത്തിലും അദ്ദേഹം ഈ മികച്ച പ്രകടനം നടത്തുന്നതുകൊണ്ടാണ് ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരമായി കൊണ്ട് അദ്ദേഹം മാറുന്നത് ‘ തോമസ് പറഞ്ഞു.

മെസ്സിയുടെ ഇപ്പോഴത്തെ മാസ്മരിക പ്രകടനം ഏവർക്കും സന്തോഷം നൽകുന്ന കാര്യമാണ്. കഴിഞ്ഞ സീസണിലെ വിമർശനങ്ങളെയെല്ലാം കാറ്റിൽ പറത്താൻ മെസ്സിക്ക് ഇതോടുകൂടി സാധിച്ചു. ഈ സീസണിൽ ഇപ്പോൾതന്നെ 23 ഗോളുകളിൽ കോണ്ട്രിബൂട്ട് ചെയ്യാൻ മെസ്സിക്ക് സാധിച്ചിട്ടുണ്ട്.

Rate this post