❝മാഡ്രിഡ് പണച്ചാക്കുമായി🏃💰പിറകേയോടുന്ന സൂപ്പർ🔥⚽താരത്തിനു✍️🤩ഇഷ്ടം🏆🚩പ്രീമിയർ ലീഗിനോടും ലിവർപൂളിനോടും❞

യൂറോപ്യൻ ഫുട്ബോളിൽ ഏറ്റവും കൂടുതൽ ക്ലബ്ബുകൾ ടീമിലെത്തിയാക്കൻ ആഗ്രഹിക്കുന്ന താരമാണ് പിഎസ്ജി സ്‌ട്രൈക്കർ കൈലിയൻ എംബപ്പെ. ഓരോ ദിവസങ്ങളിലും നിരവധി കിംവദന്തികളാണ് താരത്തെക്കുറിച്ച് വാർത്ത മാധ്യമങ്ങളിൽ വരുന്നത്. പാരീസ് ക്ലബ്ബുമായി കരാർ പുതുക്കാൻ താല്പര്യപ്പെടില്ലെന്നുറപ്പായത്തോട് കൂടി ഈ സീസൺ അവസാനത്തോടെ ഫ്രഞ്ച് വേൾഡ് കപ്പ് ജേതാവ് പിഎസ്ജി വിടുമെന്നുറപ്പായി.

സ്പാനിഷ് ഭീമന്മാരായ റയൽ മാഡ്രിഡാണ് താരത്തെ സ്വാന്തമാക്കാൻ മുന്നിലെങ്കിലും ലിവർപൂൾ തന്റെ ‘പ്രിയപ്പെട്ട’ ലക്ഷ്യസ്ഥാനമാണെന്ന് പറഞ്ഞുവെന്നാണ് പുറത്തു വരുന്ന പുതിയ റിപ്പോർട്ട്.രണ്ടാഴ്ച മുമ്പ് ചാമ്പ്യൻസ് ലീഗിൽ ബാഴ്‌സലോണയ്‌ക്കെതിരായ ഹാട്രിക്ക് നേടിയതോടു കൂടി എംബപ്പെയുടെ ഭാവിയെക്കുറിച്ച് ഊഹക്കച്ചവടങ്ങൾ വർദ്ധിച്ചുവരികയാണ്.2017 ൽ മോണോക്കയിൽ നിന്നും ഫ്രഞ്ച് താരത്തെ സ്വന്തമാക്കാൻ റയൽ മാഡ്രിഡ് ശ്രമം നടത്തിയെങ്കിലും വിജയിച്ചിരുന്നില്ല. എന്നാൽ പുറത്തു വരുന്ന പുതിയ റിപോർട്ടുകൾ പ്രകാരം ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ ലിവർപൂളാണ് 22 കാരനെ സ്വന്തമാക്കാൻ ഏറ്റവും സാധ്യതയുള്ള ക്ലബെന്നും റിപ്പോർട്ടുണ്ട്.

തന്റെ പോഡ്‌കാസ്റ്റായ ട്രാൻസ്ഫർ വിൻഡോ പോഡ്‌കാസ്റ്റിൽ സംസാരിച്ച മാധ്യമപ്രവർത്തകൻ ഡങ്കൻ കാസിൽസ് ഈ സീസൺ അവസാനത്തോടെ എംബപ്പേ പാരീസ് വിടാൻ തയ്യാറാണെന്ന് റിപോർട്ടുകൾ പുറത്തു വന്നതോടെ , തന്റെ കരിയറിന്റെ അടുത്ത ഘട്ടത്തിനായി രണ്ട് ലീഗുകളിലൊന്നിലേക്ക് മാറാൻ എംബപ്പേ ആഗ്രഹിക്കുന്നു,” പത്രപ്രവർത്തകൻ പറഞ്ഞു . “പ്രീമിയർ ലീഗിലേക്കാണ് മുൻഗണന അങ്ങനെയാണെങ്കിൽ അത് ലിവർപൂളിലേക്കായിരിക്കും, മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തിന്റെ ഇഷ്ട ക്ലബ്ബാണെങ്കിലും , പക്ഷേ ലിവർപൂളിൽ ജർഗൻ ക്ലോപ്പിനൊപ്പം പ്രവർത്തിക്കുക എന്നതാണ് അദ്ദേഹം മുൻഗണന നൽകുക .”ഡങ്കൻ കാസിൽസ് കൂട്ടി ചേർത്തു.

പ്രീമിയർ ലീഗ് അല്ലെങ്കിൽ എംബപ്പേ സ്പൈനിലേക്കാണ് പോകാൻ ആഗ്രഹിക്കുന്നത് ബാഴ്‌സലോണ ഒരു ഓപ്ഷനാണെങ്കിലും റയൽ മാഡ്രിഡിനായിരിക്കും മുൻ‌തൂക്കം നൽകുന്നത്. പിഎസ്ജി യിൽ എത്തുന്നതിന് മുൻപ് തന്നെ റയലിന്റെ റഡാറിലുള്ള താരമാണ് എംബപ്പേ. നിലവിൽ ബാഴ്സയുടെ സാമ്പത്തിക സ്ഥിതിയിൽ എംബാപ്പയെ സ്വാന്തമാക്കാൻ സാധിക്കുമോ എന്നതും സംശയമാണ്. എംബാപ്പയെ സ്വന്തമാക്കുന്നതിനായി ബൈലിനെയും ,ഹസാർഡിനെയും വിൽക്കാനൊരുങ്ങുകയാണ് മാഡ്രിഡ്.

എന്നാൽ പ്രീമിയർ ലീഗിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയാത്ത ലിവർപൂൾ അടുത്ത സീസണിൽ ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടാൻ സാധിച്ചില്ലെങ്കിൽ എംബപ്പേ ആൻഫീൽഡിലെത്താൻ ബുദ്ധിമുട്ടാണ്.