❝ഫ്രഞ്ച് ദേശീയ ടീമിന് താനൊരു പ്രശ്നമായി തോന്നിയെന്ന് എംബാപ്പെ❞

ഫ്രഞ്ച് സൂപ്പർ താരം എംബാപ്പെയെ സംബന്ധിച്ച് കഴിഞ്ഞ കുറച്ചു കാലം അത്ര മികച്ചതായിരുന്നില്ല. കളിക്കത്തിൽ മികച്ച പ്രകടനം നടത്തുമ്പോഴും കളിക്കളത്തിന് പുറത്തുള്ള പ്രശ്നങ്ങളാണ് താരത്തിന് തലവേദനായത്. ഇപ്പോഴിതാ യൂറോ 2020-ന് ശേഷം ഫ്രഞ്ച് ദേശീയ ടീമിന് താനൊരു ഒരു പ്രശ്നമായി തോന്നിയെന്ന് കൈലിയൻ എംബാപ്പെ അഭിപ്രായപെട്ടിരിക്കുകയാണ്. യൂറോ കപ്പിൽ നിർണായക പെനാൽറ്റി നഷ്ടപെടുത്തിയതിനു ശേഷം ടൂർണമെന്റിൽ നിന്ന് പുറത്തുകടന്നതിന് ശേഷം ടീമംഗങ്ങളിൽ നിന്ന് കൂടുതൽ പിന്തുണ ലഭിക്കുന്നില്ലെന്നും താരം പറഞ്ഞു. കഴിഞ്ഞ യൂറോ കപ്പിൽ അവസാന പതിനാറിൽ സ്വിറ്റ്സർലൻണ്ടിനെതിരെ ഷൂട്ട് ഔട്ടിലാണ് ഫ്രാൻസ് പരാജയപ്പെട്ടത്.

അതിനിടെ റയൽ മാഡ്രിഡിലേക്കുള്ള തന്റെ നീക്കം പാരീസ് സെന്റ് ജെർമെയ്ൻ തടഞ്ഞുവെന്നും എംബപ്പേ പറഞ്ഞിരുന്നു. “ഫ്രഞ്ച് ദേശീയ ടീമിനായി കളിക്കാൻ ഞാൻ ഒരു യൂറോ പോലും എടുത്തിട്ടില്ല, ഞാൻ എപ്പോഴും എന്റെ ദേശീയ ടീമിനായി സൗജന്യമായി കളിക്കും. എല്ലാറ്റിനുമുപരിയായി, ഞാൻ ഒരിക്കലും പ്രശ്നക്കാരനാകാൻ ആഗ്രഹിച്ചില്ല”.”പക്ഷേ എനിക്ക് തോന്നിയ നിമിഷം മുതൽ ഞാൻ ഒരു പ്രശ്നമായി മാറാൻ തുടങ്ങി, ഞാൻ ഒരു പ്രശ്നമാണെന്ന് ആളുകൾക്ക് തോന്നി.എനിക്ക് ഈ സന്ദേശം ലഭിച്ചു, എന്റെ അഹങ്കാരമാണ് ഞങ്ങളെ നഷ്ടപ്പെടുത്തിയത് എന്നായിരുന്നു”.”ഏറ്റവും പ്രധാനപ്പെട്ട കാര്യം ഫ്രഞ്ച് ദേശീയ ടീമാണ്, ഫ്രഞ്ച് ദേശീയ ടീം ഞാനില്ലാതെ കൂടുതൽ സന്തുഷ്ടനാണെങ്കിൽ ഞാൻ ടീമിൽ നിന്നും പോകും “

“ഞാൻ പ്രസിഡന്റുമായി (നോയൽ ലെ ഗ്രെയ്റ്റ്) കൂടിക്കാഴ്ച നടത്തി ഞങ്ങൾ അതിനെക്കുറിച്ച് സംസാരിക്കുകയും ചെയ്തു . ഞാൻ അദ്ദേഹത്തോട് പരാതിപ്പെടാൻ പോയതാണ് . എന്നെ അപമാനിചതിനും പെനാൽറ്റി നഷ്ടപ്പെട്ടതിന് ഒരു ‘കുരങ്ങൻ’ എന്ന് വിളിക്കുകയും ചെയ്തതിനെയും. പെനാൽറ്റി നഷ്ടപെടുത്തിയതിനു ഒരിക്കലും പരാതിപ്പെടുകയില്ല. പെനാൽറ്റി, ഞാനായിരുന്നു അത് നഷ്ടപ്പെടുത്തിയത്”.

തന്റെ കരിയറിലെ ഏറ്റവും താഴ്ന്ന പോയിന്റ് എന്ന് എംബാപ്പെ യൂറോകപ്പിലെ ഷൂട്ട് ഔട്ടിനെ വിശേഷിപ്പിച്ചത്. പെനാൽറ്റി നഷ്ടപെടുത്തിയതിന്റെ ഉത്തരവാദിത്തം എംബപ്പേ സ്വീകരിച്ചെങ്കിലും സോഷ്യൽ മീഡിയയിൽ വലിയ അധിക്ഷേപം നേരിടുകയും ചെയ്തു.”ഇത് ഇപ്പോൾ അവസാനിച്ചു, അത് എന്റെ പിന്നിലുണ്ട്,” എംബാപ്പെ പറഞ്ഞു. “എനിക്ക് ഫ്രഞ്ച് ദേശീയ ടീമിനോട് വളരെയധികം സ്നേഹമുണ്ട്.”

Rate this post