കൂമാന്റെ കീഴിൽ ആദ്യ മത്സരത്തിൽ വിജയം സ്വന്തമാക്കി ബാഴ്സലോണ

റൊണാൾഡ്‌ കൂമൻ പരിശീലകനായെത്തിയതിനു ശേഷമുള്ള ആദ്യ മത്സരത്തിൽ ബാഴ്‌സലോണയ്ക്ക് ജയം. ഇന്നലെ നടന്ന ഈ സീസണിലെ ആദ്യ പരിശീലന മത്സരത്തിൽ ജിമ്നാസ്റ്റിക് ക്ലബിനെതീരെ ബാഴ്സലോണ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് വിജയിച്ചത്.വിവാദങ്ങൾക്ക് ശേഷം ലയണൽ മെസ്സി ബാഴ്സലോണ ജേഴ്സിയിൽ എത്തിയ മത്സരം കൂടിയായിരുന്നു ഇത്.

ആദ്യ പകുതിയിൽ മെസ്സി ബാഴ്സക്കായി കളിച്ചു.ആദ്യ പകുതിയിൽ ഡെംബലെയിലൂടെ ബാഴ്സലോണ ആദ്യ ഗോൾ നേടി. ഒരു പെനാൾട്ടിയിലൂടെ ഗ്രീസ്മൻ ആണ് രണ്ടാം ഗോൾ നേടിയത്. മെസ്സി, ഡെംബലെ, പിക്വെ, ഗ്രീസ്മൻ എന്നിവർ ഒക്കെ ആദ്യ പകുതിയിലാണ് ഇറങ്ങിയത്. രണ്ടാം പകുതിയിൽ കൗട്ടീനോയുടെ വക ആയിരുന്നു ബാഴ്സലോണയുടെ മൂന്നാം ഗോൾ‌. സെമെഡോ ആയിരുന്നു രണ്ടാം പകുതിയിൽ ബാഴ്സലോണയുടെ ക്യാപ്റ്റൻ ആം ബാൻഡ് അണിഞ്ഞത്. ഇനി ജിറോണയ്ക്ക് എതിരെയും ബാഴ്സലോണ ഒരു സൗഹൃദ മത്സരം കളിക്കും