പ്രീമിയർ ലീഗിൽ സാംബ താളവുമായി മിന്നിത്തിളങ്ങുന്ന മാർട്ടിനെല്ലി ഖത്തറിലേക്ക് പറക്കുമ്പോൾ|Gabriel Martinelli |Brazil
ബ്രസീലിന്റെ സംസ്ഥാനമായ സാവോ പോളോ നഗരത്തിന്റെ ഭാഗമായ ഒരു പ്രദേശമാണ് ഗ്വാറുലോസ് .ജനസംഖ്യയുടെ കാര്യത്തിൽ സംസ്ഥാനത്തിൽ രണ്ടാം സ്ഥാനത്തുള്ള പ്രദേശം പ്രോഗ്രസ്സ് സിറ്റി എന്ന പേരിലും അറിയപ്പെടാറുണ്ട്. ഫുടബോളിലൂടെ മാത്രമേ തനിക്കും കുടുംബത്തിനും രക്ഷപെടാൻ സാധിക്കു എന്ന് ചിന്തിക്കുന്ന ഓരോ മാതാപിതാക്കന്മാരെ പോലെയും ജോയേയോ മാർട്ടിനെല്ലി ചിന്തിച്ചിച്ചു.
പേര് പോലും ഉച്ചരിക്കാൻ ശരിക്കും പഠിക്കുന്നതിന് മുമ്പ് തെരുവിൽ ഫുട്ബോൾ കളിക്കാനും ചെറിയ ജോലികൾ ചെയ്ത് കുടുംബത്തെ സഹായിക്കാനും ജോയോയുടെ മകന് ഇറങ്ങേണ്ടി വന്നതിന് പിന്നിൽ ഒരു കാരണമേ ഒള്ളു-പട്ടിണി. പഠനത്തെക്കാൾ ഫുട്ബോൾ കളിക്കാൻ ഇഷ്ടപെട്ട അവൻ ബ്രസീലിന്റെ സൂപ്പർ താരമായ കുട്ടീഞ്ഞോ കളിച്ചത് പോലെ ഫുട്സാൽ കളിച്ചാണ് കരിയർ തുടങ്ങിയത് . വേഗതയേറിയ പാസ്സുകൾക്കും സ്കില്ലുകൾക്കും പ്രാധാന്യമുള്ള ഫുട്സാളിൽ നിന്ന് ഫുട്ബോൾ കളിയ്ക്കാൻ ആരംഭിച്ച അവൻ ഇന്ന് ബ്രസീലിന്റെ ഭാവി വാഗ്ദാനവും തകർച്ചയിൽ നിന്ന് കരകേറി വരുന്ന ആഴ്സണലിന്റെ സൂപ്പർ താരമാണ് .അതെ സാക്ഷാൽ ഗബ്രിയേൽ മാർട്ടിനെല്ലി.കഴിഞ്ഞ ദിവസം ലോകകപ്പിനുള്ള ബ്രസീൽ ടീം പ്രഖ്യാപിച്ചപ്പോൾ 21 കാരൻ ഇടം പിടിക്കുകയും വാർത്തകളിൽ നിറയുകയും ചെയ്തു.

ഫുട്സാളിൽ നിന്ന് എത്തിയ താരം ഇന്ന് സൂപ്പർ താരമാണെങ്കിലും അതിലേക്കുള്ള യാത്ര ബുദ്ധിമുട്ടേറിയ ഒന്നായിരുന്നു. ബ്രസീൽ നഗരത്തിന്റെ പുറത്ത് താരത്തിന്റെ പേര് അറിയപെട്ട് തുടങ്ങിയത് മുതൽ വമ്പൻ ക്ലബ്ബുകളായ റയൽ,ബാഴ്സ,റയൽ മാഡ്രിഡ് തുടങ്ങിയ വമ്പൻ ടീമുകളെല്ലാം താരത്തിന് വേണ്ടി വലവിരിച്ചു, മാർക്കസ് ഗ്രീൻവുഡ് ഉൾപ്പടെ ഉള്ള താരങ്ങൾ പങ്കെടുത്ത മാഞ്ചസ്റ്റർ യുണൈറ്റഡ് ട്രയൽസിൽ താരവും ഭാഗമായിരുന്നു. 4 ട്രയൽസിൽ പങ്കെടുത്തെങ്കിലും താരത്തിന്റെ പ്രകടനത്തിൽ യുണൈറ്റഡിന് വലിയ സംതൃപ്തി ഇല്ലായിരുന്നു.പിന്നീട് ല മാസിയ അക്കാദമിയിലും പരിശീലനം നടത്താൻ താരത്തിന് ഭാഗ്യം ലഭിച്ചു. ബ്രസീലിലേക്ക് മടങ്ങിയ താരം സാവോ പോളോ ചാമ്പ്യൻഷിപ്പിൽ ituano fc ടീമിന്റെ ഭാഗമായി തകർപ്പൻ പ്രകടനം നടത്തി ടീമിന്റെ വിജയത്തിൽ നിർണായകമായി.ബ്രസീലിലെ നാലാം ഡിവിഷൻ ക്ലബ്ബായ ഇറ്റുവാനോയിൽ നിന്ന് ആറ് മില്യണിനാണ് ഗബ്രിയേൽ മാർട്ടിനെല്ലിയെ ആഴ്സണൽ സ്വന്തമാക്കിയത്.
പ്ലേയ് സ്റ്റേഷനിൽ കളിക്കുമ്പോഴും ടെലിവിഷൻ സ്ക്രീനുകളിലും മാത്രം കണ്ടിട്ടുള്ള സൂപ്പർ താരങ്ങളെ നേരിട്ട് കാണാൻ ഭാഗ്യം ലഭിക്കുന്നത് ആഴ്സണൽ ഓഫർ വന്ന ശേഷമാണ്. തകർച്ചയിലേക്ക് കൂപ്പുകുത്തി വീഴുക ആയിരുന്ന ഒരു ക്ലബ്ബിന്റെ ഭാഗമായി എത്തുമ്പോൾ അത്ഭുതങ്ങൾ ഒന്നും ആരും പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ കിട്ടിയ അവസരങ്ങൾ നന്നായി ഉപയോഗപ്പെടുത്തിയ തരാം ലീഗിൽ ആറു ഗോളുകൾ നേടി തന്റെ വരവറിയിക്കുകയും ചെയ്തു. പതിയെ പതിയെ ആർറ്റെറ്റയുടെ ടീമിലെ ഒഴിവാക്കാനാവാത്ത സാന്നിധ്യമായി ബ്രസീലിയൻ മാറുകയും ചെയ്തു.
Gabriel Martinelli is going to his first World Cup 🇧🇷
— ESPN FC (@ESPNFC) November 7, 2022
Well deserved 👏 pic.twitter.com/daUvWdJ7bD
ഈ സീസണിൽ ബ്രസീലിയൻ സ്ട്രൈക്കർ ഗബ്രിയേൽ ജീസസ് കൂടി ടീമിലെത്തിയതോടെ മാർട്ടിനെല്ലി കൂടുതൽ മികവിലേക്ക് ഉയരുന്നതാണ് കാണാൻ സാധിക്കിക്കുന്നത്. ഈ സീസണിൽ ആഴ്സണലിന് വേണ്ടി 13 മത്സരങ്ങളിൽ നിന്നും 5 ഗോളുകളും 2 അസിസ്റ്റും താരം നേടിയിട്ടുണ്ട്, ആഴ്സനലിനെ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തെത്തിക്കുന്നതിൽ താരം നിർണായക പങ്കു വഹിക്കുകയും ചെയ്തു,ആഴ്സണലിൽ സാക്ക -മാർട്ടിനെല്ലി -ജീസസ് ത്രയം പ്രീമിയർ ലീഗിലെ ഏറ്ററ്വും മികച്ചതായി മാറുകയും ചെയ്തു.
2020 സമ്മർ ഒളിമ്പിക്സിനുള്ള ബ്രസീൽ ടീമിൽ മാർട്ടിനെല്ലിയെ ഉൾപ്പെടുത്തിയിരുന്നു. ഒളിമ്പിക് സെമി-ഫൈനലിൽ മെക്സിക്കോക്കെതിരെ മാർട്ടിനെല്ലി ഗോൾ നേടുകയും ചെയ്തു.ഫൈനലിൽ ബ്രസീൽ സ്പെയിനിനെ പരാജയപ്പെടുത്തി സ്വർണ മെഡൽ നേടുകയും ചെയ്തു. ചിലിക്കും ബൊളീവിയയ്ക്കുമെതിരായ FIFA ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള 25 അംഗ സ്ട്രൈക്കർ ഉൾപ്പെട്ടിരുന്നു.മാരക്കാന സ്റ്റേഡിയത്തിൽ ബ്രസീലിന്റെ 4−0 വിജയത്തിന്റെ അവസാന 14 മിനിറ്റ് കളിച്ചാണ് മാർട്ടിനെല്ലി തന്റെ അന്താരാഷ്ട്ര അരങ്ങേറ്റം നടത്തിയത്.
ഇതുവരെ ബ്രസീലിനായി മൂന്നു മത്സരങ്ങൾ കളിച്ചിട്ടുണ്ട്..ബ്രസീൽ ടീമിന്റെ ഭാഗമായ താരത്തിന് ഒരുപാട് വർഷത്തെ കരിയർ ബാക്കിയുണ്ട്, ഫോമും കഠിനപ്രയത്നവും തുടരാനായാൽ ലോക ഫുട്ബോളിലെ സൂപ്പർ താര നിരയിലേക്ക് താരത്തിന് എത്താൻ താമസം ഉണ്ടാകില്ല .