ഗംഭീര വിജയവുമായി ബാഴ്സലോണ ; റോമയെ വീഴ്ത്തി യുവന്റസ് ; എട്ടിൽ എട്ടു ജയവുമായി നാപോളി

ലാാലിഗയിൽ അതിഗംഭീരം വിജയം സ്വന്തമാക്കി ബാഴ്സലോണ. നൗ ക്യാമ്പിൽ നിറഞ്ഞു നിന്ന ആരാധകർക്ക് മുന്നിൽ വെച്ചായിരുന്നു ബാഴ്സയുടെ തകർപ്പൻ ജയം. ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് വാലസിയയെയാണ് ബാഴ്സ പരാജയപ്പെടുത്തിയത്. ഒരു ഗോളിന് പിന്നിട്ടു നിന്ന ശേഷമായിരുന്നു ബാഴ്സയുടെ ജയം.അഞ്ചാം മിനുട്ടിൽ ജോസെ ഗയയുടെ ഒരു കിടിലൻ സ്ട്രൈക്ക് ആണ് വലൻസിയക്ക് ലീഡ് നൽകിയത്. ഈ ഗോളിന് പെട്ടെന്ന് തന്നെ മറുപടി നൽകാൻ ബാഴക്ക് ആയി. 13ആം മിനുട്ടിൽ ബോക്സിന് പുറത്ത് നിന്നുള്ള സ്ട്രൈക്കിലൂടെ അൻസു ഫതിയാണ് ബാഴ്സക്ക് സമനില നൽകിയത്. താരത്തിന്റെ പരിക്ക് മാറി എത്തിയതിനു ശേഷമുള്ള രണ്ടാമത്തെ ഗോളാണിത്.41ആം മുനുട്ടിൽ മെംഫിസ് ഡിപായ് ഒരു പെനാൾട്ടിയിലൂടെ ബാഴ്സക്ക് ലീഡ് നൽകി. അൻസു ഫതിയെ ഫൗൾ ചെയ്തതിന് ആയിരുന്നു പെനാൾട്ടി ലഭിച്ചത്. 85ആം മുനുട്ടിൽ കൗട്ടീനോയുടെ ഗോൾ ബാഴ്സലോണയുടെ വിജയവും ഉറപ്പിച്ചു. 8 മത്സരങ്ങളിൽ 15 പോയിന്റുള്ള ബാഴ്സലോണ ഇപ്പോൾ എഴാം സ്ഥാനത്താണ്.

സൗദി അറേബ്യൻ ഉടമകൾ എത്തിയതിനു ശേഷമുള്ള ആദ്യ മത്സരത്തിൽ ന്യൂകാസിൽ യുണൈറ്റഡിന് പരാജയം.ഇന്ന് ശക്തരായ സ്പർസിനെ നേരിട്ട ന്യൂകാസിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്. സ്പർസിനെതിരെ തുടക്കത്തിൽ ഒരു ഗോൾ ലീഡ് എടുത്ത ശേഷമായിരുന്നു ന്യൂകാസിലിന്റെ പരാജയം.ടോട്ടനഹാമിനായി എൻഡോബെലെ, കാണെ ,സോൺ വന്നിവർ ഗോൾ നേടി.ആദ്യ പകുതിയുടെ അവസാനം ന്യൂകാസിൽ ആരാധകന് ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് കളി നിർത്തി വെക്കേണ്ടി വന്നിരുന്നു.ഈ ജയത്തോടെ സ്പർസ് 15 പോയിന്റുമായി അഞ്ചാം സ്ഥാനത്ത് എത്തി.

സീരി എയിൽ കരുത്തന്മാരുടെ പോരാട്ടത്തിൽ റോമയെ ഒരു ഗോളിന് വീഴ്ത്തി യുവന്റസ്. മത്സരത്തിന്റെ 18ആം മിനുട്ടിൽ മോയിസെ കീൻ ആണ് യുവന്റസിന് ലീഡ് നൽകിയത്. ഈ ഗോളിന് മറുപടി കൊടുക്കാൻ റോമക്ക് ഒരു പെനാൾട്ടിയിൽ നിന്ന് അവസരം ലഭിച്ചിരുന്നു. എന്നാൽ റോമയ്ക്കായി പെനാൾട്ടി എടുത്ത വെർടൗടിന് ലക്ഷ്യം കണ്ടെത്താൻ ആയില്ല.യുവന്റസിന് ഇത് തുടർച്ചയായ 6ആം വിജയമാണ്. ഇതോടെ 14 പോയിന്റുമായി യുവന്റസ് ഏഴാം സ്ഥാനത്തേക്ക് മുന്നേറി. 15 പോയിന്റുമായി റോമ നാലാം സ്ഥാനത്താണ് ഉള്ളത്.

സീരി എയിലെ എട്ടിൽ എട്ടും ജയിച്ച് കുതിപ്പ് തുടർന്ന് നാപോളി.ടൊറീമോയെ നേരിട്ട നാപോളി ഏക ഗോളിനാണ് വിജയിച്ചത്. ഒരു പെനാൾട്ടി നഷ്ടപ്പെടുത്തിയ നിരാശയും മറികടന്നാണ് ഇന്ന് അവസാനം നാപോളി വിജയിച്ചത്. ആദ്യ പകുതിയിൽ 27ആം മിനുട്ടിൽ ആയിരുന്നു പെനാൾട്ടി ലഭിച്ചത്. പെനാൾട്ടി എടുത്ത ക്യാപ്റ്റൻ ഇൻസിനെക്ക് ലക്ഷ്യം കാണാൻ ആയില്ല.രണ്ടാം പകുതിയിൽ ഡി ലൊറെൻസോ നാപോളിക്ക് ആയി ഒരു ഗോൾ നേടി എങ്കിലും ഗോൾ റഫറി നിഷേധിച്ചു. അവസാനം 81ആം മിനുട്ടിൽ ഒസിമൻ ആണ് ലീഡ് നൽകിയ ഗോൾ നേടിയത്. എട്ടിൽ എട്ടും വിജയിച്ച് 24 പോയിന്റുമായി ലീഗിൽ ഒന്നാമത് നിൽക്കുകയാണ് നാപോളി. സ്പലെറ്റിയുടെ ടീം 19 ഗോൾ അടിച്ചപ്പോൾ ആകെ മൂന്ന് ഗോളാണ് വഴങ്ങിയത്.

ബുണ്ടസ് ലീഗയിൽ വമ്പൻ ജയവുമായി ബയേൺ മ്യൂണിക്ക്. ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് ബയേൺ മ്യൂണിക്ക് ബയേർ ലെവർകൂസനെ പരാജയപ്പെടുത്തിയത്. ബയേൺ മ്യൂണിക്കിന് വേണ്ടി സെർജ് ഗ്നാബ്രിയും റോബർട്ട് ലെവൻഡോസ്കിയും ഇരട്ട ഗോളുകൾ നേടിയപ്പോൾ തോമസ് മുള്ളറും ഗോളടിച്ചു. പാട്രിക്ക് ഷീകാണ് ബയേർ ലെവർകൂസന്റെ ആശ്വാസ ഗോൾ നേടിയത്.ആദ്യ പകുതിയിലെ എട്ട് മിനുട്ടിൽ നാല് ഗോളുകളടിച്ചാണ് ഇന്ന് യൂറോപ്യൻ ഫുട്ബോൾ ആരാധകരെ ജർമ്മൻ ചാമ്പ്യന്മാർ ഞെട്ടിച്ചത്. ഈ സീസണിൽ ബുണ്ടസ് ലീഗയിൽ ബയേൺ മ്യൂണിക് അടിച്ച് കൂട്ടിയിരിക്കുന്നത് 29 ഗോളുകളാണ്.

Rate this post