❝അന്ന് ഈ💔☹️കാരണവും പറഞ്ഞു🖤🗣 ഒരുപാട് ക്രൂശിക്കപ്പെട്ടയാളാണ്
⚽👔സിദാൻ എന്നാൽ ഇന്നത് മാറ്റി🔥പറയേണ്ട അവസ്ഥയായി❞

ടോട്ടൻഹാമിൽ ഒരു സീസൺ നീണ്ടുനിന്ന വായ്പ അവസാനിച്ചുകഴിഞ്ഞാൽ റയൽ മാഡ്രിഡിലേക്ക് തിരിച്ചുപോകാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് സൂപ്പർ താരം ഗാരെത് ബെയ്ൽ.സിനെഡിൻ സിഡാനെ കീഴിൽ സാന്റിയാഗോ ബെർണബ്യൂവിൽ കൂടുതൽ അവസരങ്ങൾ ലഭിക്കാതിരുന്നതോടെയാണ് 2020-21 കാമ്പെയ്‌നിന്റെ തുടക്കത്തിൽ വെയിൽസ് ഇന്റർനാഷണൽ ടോട്ടൻഹാമിലേക്ക് തിരിച്ചു വന്നത്.റയലിൽ ബെഞ്ചിൽ ഇരുന്ന മടുത്തതിന് ശേഷം കൂടുതൽ മത്സരങ്ങൾ കളിക്കുന്നതിനു വേണ്ടിയാണു താരം തന്റെ മുൻകാല ക്ലബ്ബിലെത്തിയത്. എന്നാൽ സ്പർസിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ ബെയ്‌ലിനു കൂടുതൽ സമയം എടുക്കേണ്ടി വന്നു.

റയൽ മാഡ്രിഡുമായുള്ള കരാറിന്റെ അവസാന വർഷം ബെർണബ്യൂവിൽ തുടരാനാണ് 31 കാരൻ ലക്ഷ്യമിടുന്നത്.ബെൽജിയത്തിനെതിരെ വെയിൽസ് 2022 ലെ ലോകകപ്പ് യോഗ്യതാ മത്സരത്തിന് മുന്നോടിയായി തന്റെ ഭാവി പദ്ധതികളെക്കുറിച്ച് ചോദിച്ചപ്പോൾ ബെയ്ൽ പറഞ്ഞു “ഞാൻ ഈ വർഷം സ്പർ‌സിലേക്ക് വന്നതിന്റെ പ്രധാന കാരണം പ്രധാനമായും ഫുട്ബോൾ കളിക്കുക എന്നതായിരുന്നു,യൂറോ കപ്പിലേക്ക് പോകുന്നത് മാച്ച് ഫിറ്റ് ആകാൻ ഞാൻ ആഗ്രഹിച്ചു. സ്പർ‌സിൽ‌ ഒരു സീസൺ‌ കളിക്കുക എന്നതായിരുന്നു യഥാർത്ഥ പദ്ധതി, യൂറോയ്‌ക്ക് ഇനിയും ഒരു വർഷം കൂടി ഉണ്ട് അതിനാൽ റയൽ‌ മാഡ്രിഡിലേക്ക് തിരികെ പോകാനാണ് എന്റെ പദ്ധതി, അതാണ് ഞാൻ ആസൂത്രണം ചെയ്തിട്ടുള്ളത്.” ബെയ്ൽ കൂട്ടിച്ചേർത്തു.

വാങ്ങാനുള്ള ഓപ്‌ഷനില്ലാതെയാണ് ടോട്ടൻഹാം 020 സെപ്റ്റംബറിൽ റയൽ മാഡ്രിഡിൽ നിന്നും താരത്തെ സ്വന്തമാക്കിയത്. ടോട്ടൻഹാമുമായി ഒരു സ്ഥിരം കരാർ ഒപ്പിടുന്നതിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്നും സ്പെയിനിലേക്ക് തിരിച്ചു പോവുമെന്നും ഏജന്റ് വെളിപ്പെടുത്തി. റയലിനൊപ്പം നാലു ചാമ്പ്യൻസ് ലീഗ് കിരീടം നേടിയ ബെയ്ൽ ടോട്ടൻഹാമിന്‌ വേണ്ടി 25 മത്സരങ്ങളിൽ നിന്നും 10 ഗോളുകളും മൂന്ന് അസിസ്റ്റുകളും നേടി.

ഒരു ലെഫ്റ്റ് ബാക്കായി കരിയർ തുടങ്ങിയ ബെയ്ൽ 2007 ൽ 5 മില്യൺ ഡോളറിനാണ് സതാംപ്ടണിൽ നിന്നും ടോട്ടൻഹാമിലെത്തുന്നത്. 2013 ൽ ടോട്ടൻഹാമിൽ നിന്നും റയലിലേക്ക് പോകുമ്പോൾ ലോകത്തിലെ ഏറ്റവും മികച്ച അറ്റാക്കിങ് മിഡ്ഫീൽഡറായിട്ടായിരുന്നു. തന്റെ ആദ്യ വർഷങ്ങളിൽ റൊണാൾഡോ , ബെൻസിമ എന്നിവർക്കൊപ്പം ചാമ്പ്യൻസ് ലീഗിലും ലാ ലീഗയിലും മികച്ച പ്രകടനം പുറത്തെടുത്ത ബെയ്‌ലിനു സിദാൻ രണ്ടാമതും റയൽ പരിശീലകനായി എതിരായതോടെ അവസരങ്ങൾ ലഭിക്കാതെയായി. ബെയ്ൽ റയൽ വിട്ടപ്പോൾ ഏറ്റവും അധികം ക്രൂശിക്കപ്പെട്ടതും സിദാൻ തന്നെയായിരുന്നു. എന്നാൽ പ്രീമിയർ ലീഗിൽ തന്റെ ഫോം തിരിച്ചു പിടിച്ച ബെയ്‌ലിനു അടുത്ത സീസണിൽ സിദാൻ കൂടുതൽ അവസരം നല്കാൻ തന്നെയാണ് കൂടുതൽ സാധ്യത.