അവിശ്വസനീയമായ സോളോ ഗോളുമായി മുൻ റയൽ മാഡ്രിഡ് സൂപ്പർ താരം ഗാരെത് ബെയ്ൽ |Gareth Bale 

റയൽ മാഡ്രിഡിലെ നിരാശാജനകമായ കരിയറിന് ശേഷമാണ് വെൽഷ് സൂപ്പർ താരം ഗാരെത് ബെയ്ൽ എം‌എൽ‌എസ് ടീമായ ലോസ് ഏഞ്ചൽസ് എഫ്‌സിയിലേക്ക് എത്തുന്നത്.തന്റെ ആദ്യ നാല് മത്സരങ്ങളിൽ രണ്ട് ഗോളുകൾ നേടി പുതിയ ടീമായ LAFC-യിൽ ബെയ്ൽ ഫോമിലാവുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്.

റിയൽ സാൾട്ട് ലേക്കിനെതിരെ എൽഎഎഫ്‌സിക്കായി അവിശ്വസനീയമായ സോളോ ഗോൾ നേടി തനറെ പ്രതിഭയ്ക്ക് ഒരു മങ്ങളും ഏറ്റിട്ടില്ലെന്ന് തെളിയിച്ചിരിക്കുകയാണ് ഗാരെത് ബെയ്ൽ. .ജൂലൈ 24 ന് സ്‌പോർട്ടിംഗ് കെസിക്കെതിരെ മുമ്പ് വലകുലുക്കിയ തന്റെ പുതിയ ക്ലബ്ബിനായുള്ള വെയിൽസ് ഇന്റർനാഷണലിന്റെ രണ്ടാമത്തെ ഗോളായിരുന്നു ഇത്.

മത്സരത്തിൽ എൽഎഎഫ്‌സി ഒന്നിനെതിരെ നാല് ഗോളുകൾക്ക് വിജയം നേടി.64-ാം മിനിറ്റിൽ പകരക്കാരനായി അവതരിപ്പിച്ച മുൻ റയൽ മാഡ്രിഡ് സൂപ്പർസ്റ്റാർ തന്റെ സ്വന്തം പകുതിക്കുള്ളിൽ നിന്ന് പന്തുമായി തന്റെ ഓട്ടം ആരംഭിച്ച് ഇടതു വിങ്ങിലൂടെ രണ്ടു പ്രതിരോധ താരങ്ങളെ ഡ്രിബിൾ ചെയ്ത് അവസാനം ഗോൾ കീപ്പറെയും മറികടന്ന് വലയിലാക്കി.

ബെയ്‌ലിനൊപ്പം 18 വർഷത്തെ ടൂറിനിൽ കളിച്ചതിന് ശേഷം മുൻ യുവന്റസ് താരം ജോർജിയോ കെല്ലിനിയും ഉണ്ട്.ലോകകപ്പിന് മുന്നോടിയായി ഏറ്റവും മികച്ച ഫോം കണ്ടെത്തുക എന്ന ലക്ഷ്യവും ബെയ്‌ലിനുണ്ട്.