റയൽ മാഡ്രിഡ് സൂപ്പർ താരം പ്രീമിയർ ലീഗിലേക്ക് തിരിച്ചെത്തുന്നു

റയൽ മാഡ്രിഡ് സൂപ്പർ താരം ഗാരെത് ബെയിൽ ഇംഗ്ലീഷ് പ്രീമിയർലീഗിലേക്ക് തിരിച്ചെത്തുന്നു. തന്റെ പഴയ ക്ലബായ ടോട്ടൻഹാമിലേക്ക് താരം എത്തുമെന്നാണ് റിപോർട്ടുകൾ.റയൽ മാഡ്രിഡിൽ നിന്ന് ടോട്ടൻഹാം ഹോട്‌സ്പറിലേക്കുള്ള ഗാരെത് ബേലിന്റെ നീക്കം ഈ ആഴ്ച പൂർത്തിയാകുമെന്ന് ബെയിലിന്റെ ഏജന്റ് ജോനാഥൻ ബാർനെറ്റ് ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു. 2013 ൽ 100 ദശലക്ഷം യൂറോയ്ക്ക് ( 118 ദശലക്ഷം യുഎസ് ഡോളർ) ടോട്ടൻഹാമിൽ നിന്നാണ് താരത്തെ റയൽ സ്വന്തമാക്കുന്നത്.

picture source /Gettyimages

ടോട്ടൻഹാം തുടക്കത്തിൽ ബെയിലിനെ ലോണിൽ കൊണ്ട് വരാനാണ് സാദ്ധ്യതകൾ, വേതനത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ചകൾ ചെയ്താലേ താരത്തെ സ്ഥിരപ്പെടുത്തുകയുള്ളുവെന്നും റിപ്പോർട്ടുകളുണ്ട്. ഏകദേശം 20 ദശലക്ഷം യൂറോ ടോട്ടൻഹാം ബെയിലിനായി മുടക്കേണ്ടി വരും.റയൽ മാഡ്രിഡിനായി 251 മത്സരങ്ങളിൽ നിന്ന് 105 ഗോളുകൾ നേടിയ ബെയിൽ 4 ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും രണ്ടു ലാ ലിഗ കിരീടവും നേടിയിട്ടുണ്ട്.വലിയ പ്രതീക്ഷയോടെ റയലിലെത്തിയ ബെയിലിനു പരിക്ക് മൂലം ആദ്യ സീസണുകളിൽ പ്രതീക്ഷക്കൊത്ത പ്രകടനം പുറത്തെടുക്കാൻ സാധിച്ചില്ല. എന്നാൽ സിനദിൻ സിദാൻ പരിശീലകനായി എത്തിയതോടെ കൂടുതൽ സമയവും പകരക്കാരുടെ ബെഞ്ചിലായി ബെയിലിന്റെ സ്ഥാനം.

നിലവിൽ ടോട്ടൻഹാം പരിശീലകനും 2013 ൽ റയൽ മാഡ്രിഡ് പരിശീലകനുമായ ജോസെ മൗറീൻഹോ താല്പര്യമെടുത്താണ് ബെയിലിനെ റയലിൽ എത്തിച്ചത്. ടോട്ടൻഹാം റയൽ മാഡ്രിഡ് ലെഫ്റ്റ് ബാക്ക് സെർജിയോ റെഗുലോൺ 30 ദശലക്ഷം യൂറോയ്ക്ക് കഴിഞ്ഞ ദിവസം ടീമിലെത്തിച്ചിരുന്നു.