ആര്‍സിബി എന്തുകൊണ്ട് കിരീടം നേടുന്നില്ല ? ധോണിയും കോഹ്‌ലിയും തമ്മിലുള്ള വ്യത്യാസം വെളിപ്പെടുത്തി മുൻ ഇന്ത്യൻ താരം

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇതുവരെ കിരീടം നേടാൻ സാധിക്കാത്ത ടീമാണ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കൊഹ്‌ലി നയിക്കുന്ന ടീമിൽ ലോകത്തിലെ ഏറ്റവും അപകടകാരികളായ ബാറ്റ്‌സ്മാന്മാരിൽ രണ്ടു പേരായ കോഹ്‌ലിയും ,ഡി വില്ലിയേഴ്സും അണിനിരക്കുന്ന ടീം ശക്തമാണ്. എന്നാൽ ശക്തമായ നിരയുമായി വന്നിട്ടും ഒരിക്കൽ പോലും കിരീടത്തിൽ മുത്തമിടാൻ അവർക്കായില്ല. എന്നാൽ ഈ സീസണിൽ അതിനു മാറ്റം വരുമെന്ന പ്രതീക്ഷയിലാണ് ടീം.

എന്തുകൊണ്ടാണ് ബാംഗ്ലൂർ കിരീടം നേടിടാത്തത് എന്ന ചോദ്യത്തിന് ഉത്തരവുമായി എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ ഇന്ത്യൻ ബാറ്റ്‌സ്മാൻഗൗതം ഗംഭീർ.ചെന്നൈ കളിക്കളത്തിൽ പുലർത്തുന്ന സ്ഥിരതയും ബാംഗ്ലൂരിന്റെ ചാഞ്ചാട്ടവുമാണ് ഗംഭീർ താരതമ്യം നടത്തുന്നത്. ടീമിനെ തെരെഞ്ഞെടുക്കുന്നതിലും അവരെ നിലനിർത്തുന്നതിലും ചെന്നൈ നായകൻ ധോണിയും ആർസിബി നായയ്‌ക്കാൻ കോഹ്‌ലിയും പുലർത്തുന്ന സമീപനത്തിലെ മാറ്റമാണ് ഗംഭീർ ചൂണ്ടിക്കാട്ടുന്നത്.

ധോണി കൂടുതൽ കളികളിൽ ഒരേ ടീമിനെ തന്നെ കളിക്കാൻ ശ്രമിക്കുമ്പോൾ കൊഹ്‌ലി ഓരോ മത്സരത്തിലും വ്യത്യസ്ത ടീമിനെ അണിനിരക്കുന്നതോടെ കാലികകർ തമ്മിലുള്ള മാനസിക ഐക്യം ഇല്ലാതെ പോവുന്നു.സന്തുലിതമായ ടീമിനെ തെരെഞ്ഞെടുക്കുന്നതിലാണ് കൊഹ്‌ലി ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും ഗംഭീർ വ്യക്തമാക്കി.