ഒരു മത്സരം കൊണ്ട് ലോക ഫുട്ബോളിന്റെ ചർച്ച വിഷയമായി തീർന്ന താരം

ആഴ്ചകൾക്ക് മുൻപ് വരെ ബാഴ്സലോണ അക്കാദമിയിൽ മാത്രം അറിയപ്പെടുന്ന താരമായിന്നു സ്പാനിഷ് കൗമാര താരം ഗവി. എന്നാൽ വെറും 17 വയസ്സും 62 ദിവസവും പ്രായമുള്ള താരം ലോക ഫുട്ബോളിന്റെ ചർച്ചയാണ്.ബുധനാഴ്ച രാത്രി നേഷൻസ് ലീഗിൽ ഇറ്റലിക്കെതിരായ സെമി ഫൈനലിൽ സ്പാനിഷ് ടീമിന് വേണ്ടി അരങ്ങേറ്റം കുറിച്ചതോടെ സ്പെയിനിനായി കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി ഗവി മാറിയിരിക്കുമാകയാണ്.1936 ൽ 17 വർഷവും 284 ദിവസവും ലാ റോജയിൽ അരങ്ങേറ്റം കുറിച്ച ഏഞ്ചൽ സുബൈറ്റയുടെ റെക്കോർഡാണ് ഗവി മറികടന്നത്.

ചെറുപ്പമായിരുന്നിട്ടും, കളിയിലുടനീളം പന്ത് ചോദിക്കാൻ ഗവി മടിച്ചില്ല, കൂടാതെ പരിചയസമ്പന്നരായ കോക്ക്, സെർജിയോ ബുസ്‌കറ്റ്സ് എന്നിവരുമായി നന്നായി ഇണങ്ങി ചേർന്ന് കളിക്കുകയും ചെയ്തു. മത്സരത്തിന്റെ പതിമൂന്നാം മിനിറ്റിൽ മാർക്കോസ് അലോൻസോയെയും കോക്കിനെയും മറികടന്ന് മുന്നേറിയ ഫെഡറിക്കോ ചീസയെ മികച്ചൊരു ടാക്കിളിലൂടെ തടഞ്ഞു നിർത്തുകയും ചെയ്തു.ഭയം കൂടാതെ ഇറ്റലിയുടെ കളി നന്നായി റീഡ് ചെയ്ത 17 കാരൻ പലപ്പോഴും വര്ഷങ്ങളുടെ പരിചയ സമ്പത്തുള്ള താരത്തിന്റെ ശരീരത്തോടെയാണ് മൈതാനത്ത് കാണാൻ സാധിച്ചത്. മിഡ്ഫീൽഡിൽ നിന്നും പ്രതിരോധത്തിലേക്കിറങ്ങി പന്ത് കൈവശം വെക്കുന്നത്തുന്നതിലും ടാക്കിളുകൾ ചെയ്യുന്നതിലും ഗവി മിടുക്ക് കാട്ടുന്നുണ്ട്. ഫ്രാൻസിനെതിരെ 82 മിനുട്ട് താരം കളിക്കുകയും ചെയ്തു.

“വെറാറ്റിയെ മാർക്ക് ചെയ്യുക എന്നതായിരുന്നു അവന്റെ ജോലി, അതിൽ കൂടുതൽ അദ്ദേഹം ചെയ്തു,” ലൂയിസ് എൻറിക്യൂ പറഞ്ഞു.”അവൻ വളരെ വ്യക്തിത്വത്തോടെയും ടീമുമായി യോജിച്ചും കളിക്കുന്നു. അവൻ അതിശയകരമായിരുന്നു, അവൻ അസാധാരണമായ ഒന്നാണ്.”അവൻ ഭാവി മാത്രമല്ല, വർത്തമാനവും കൂടിയാണ്.” അദ്ദേഹം കൂട്ടിച്ചേർത്തു.”സ്പെയിൻ തലമുറതലമുറയായി അവിശ്വസനീയമായ കഴിവുകൾ വികസിപ്പിക്കുന്നു. ഇത്തരത്തിലുള്ള കളിക്കാരെ ലഭിക്കാൻ അവർ വളരെ ഭാഗ്യവാന്മാരാണെന്നു” ഇറ്റാലിയൻ പരിശീലകൻ മാന്സിനി പറഞ്ഞു.”വെറാട്ടിയെപ്പോലുള്ള ഒരു മിഡ്ഫീൽഡ് മാസ്‌ട്രോയ്‌ക്കെതിരെ, ഗവി തന്റെ കഴിവ് കാണിച്ചു. അയാൾ ആരെയും ഭയപ്പെടുന്നില്ല.””പരിചയസമ്പന്നരായ സെർജിയോ ബുസ്ക്വെറ്റ്സ്, കോക്ക് എന്നിവരോടൊപ്പം, ഗവി കൂടി ചേർന്നപ്പോൾ വെറാറ്റിയുമായുള്ള യുദ്ധത്തിൽ വിജയിക്കുകയും ചെയ്തു,”.

മൂന്ന് മാസം മുമ്പ് സ്പാനിഷ് ദേശീയ ടീമിന്റെ ആരാധകൻ മാത്രമായിരുന്ന താരം ആദ്യ മത്സരത്തിൽ തന്നെ ടീമിന്റെ മികച്ച കളിക്കാരിൽ ഒരാളായി മാറി.നേഷൻസ് ലീഗിലേക്കുള്ള സ്പാനിഷ് ടീമിനെ എൻറിക്‌ പ്രഖ്യാപിച്ചപ്പോൾ ഏവരെയും അത്ഭുതപ്പെടുത്തിയത് 17 കാരനായ ബാഴ്സ താരത്തിന്റെ തെരഞ്ഞെടുപ്പ് തന്നെയായിരുന്നു. കഴിഞ്ഞ 15 മാസത്തിനുള്ളിൽ അഭൂതപൂർവമായ വളർച്ചയാണ് ഗവിയിൽ ഉണ്ടായിരിക്കുന്നത്. ഇത്രയും നാളുകൾക്കിടയിൽ ലാ മസിയയിൽ നിന്ന് സ്പാനിഷ് ദേശീയ ടീമിലേക്ക് താരം ഉയരുകയും ചെയ്തു.

റൊണാൾഡ്‌ കൂമാൻ ഈ സീസണിൽ യുവ താരങ്ങൾക്ക് കൂടുതൽ അവസരങ്ങൾ നൽകിയപ്പോൾ മിഡ്ഫീൽഡിൽ ഗവിയുടെ പ്രകടനം ഏറെ ശ്രദ്ദിക്കപ്പെട്ടു. ഈ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് സ്പാനിഷ് ടീമിന്റെ ഭാഗമാകാൻ ലൂയിസ് എൻറിക്വെ ഗവിയെ തെരഞ്ഞെടുത്തത്.സെവില്ലിൽ നിന്ന് 30 കിലോമീറ്റർ ചുറ്റളവിലുള്ള ഒരു ചെറിയ പട്ടണമായ ലോസ് പാലാസിയോസ് വൈ വില്ലാഫ്രാൻസ് സ്വദേശിയായ ഗവി വളരെ പെട്ടെന്ന് തന്നെ സാങ്കേതിക മികവിലും ശാരീരിക ശക്തിയിലും മികച്ച വളർച്ച കൈവരിച്ചു. വേഗതയും ,ബുദ്ധിയും. സാങ്കേതിക മികവും ഒരു മിച്ചു ചേർന്ന താവുമാണ് ഗവി. വരും സീസണുകളിൽ ബാഴ്സയുടെ ജേഴ്സിയിൽ ഗവിയുടെ മിന്നലാട്ടങ്ങളും മന്ത്രികതയും കാണാമെന്ന വിശ്വാസത്തിലാണ് ബാഴ്സ ആരാധകർ.

Rate this post